എരുമേലി കണമലയിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ കാട്ടുപോത്തിനെ മയക്കു വെടിവെക്കും..! ജനവാസ മേഖലയിൽ ഇറങ്ങി ശല്യം തുടർന്നാൽ വെടിവെക്കാനാണ് ഉത്തരവ്..! കോട്ടയം ഡിഫ്ഒക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ നിർദേശം നൽകി

സ്വന്തം ലേഖകൻ കോട്ടയം: എരുമേലി കണമലയിൽ രണ്ടു പേരെ കുത്തി കൊന്ന കാട്ടുപോത്തിനെ മയക്കു വെടിവെക്കാൻ ഉത്തരവിറക്കി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ജനവാസ മേഖലയിൽ ഇറങ്ങി ശല്യം തുടർന്നാൽ വെടിവെക്കാനാണ് ഉത്തരവ്. കോട്ടയം ഡിഫ്ഒക്കാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ നിർദേശം നൽകിയത്. അതേസമയം കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ കളക്ടർ ഉത്തരവിട്ടത് ഏറെ വിവാദമായിരുന്നു. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ആകില്ലെന്നാണ് വനം വകുപ്പിന്‍റെ നിലപാട്. വന്യജീവികളെ വെടിവക്കാൻ സിആർപിസി വകുപ്പ് പ്രകാരം ഉത്തരവ് ഇടാൻ കളക്ടർക്ക് ആകില്ല. പകരം […]

മാമ്പഴക്കള്ളന് പിന്നാലെ അനധികൃത പണപ്പിരിവ്കാരന്റെയും തൊപ്പി തെറിച്ചു; പുണ്യം പൂങ്കാവനത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയ എരുമേലിയിലെ പൊലീസുകാരൻ നവാസിനെ സസ്പെന്റ് ചെയ്തു; നടപടി സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് നവാസ് പണം വാങ്ങിയതിന്റെ രേഖകൾ സഹിതം തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ മുഖ്യമന്ത്രിക്ക് പരാതി നല്കിയതിനേ തുടർന്ന്; കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ മാമ്പഴം മോഷ്ടിച്ചത് പുറം ലോകത്തെത്തിച്ചതും തേർഡ് ഐ ന്യൂസ്

സ്വന്തം ലേഖകൻ എരുമേലി: മാമ്പഴക്കളളന് പിന്നാലെ അനധികൃത പണ പിരിവ്കാരന്റെയും തൊപ്പി തെറിച്ചു. പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ അനധികൃത പണപ്പിരിവ് നടത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ഐപിഎസ് സസ്പെന്റ് ചെയ്തത്. പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ. ഓർഡിനേറ്റർ ചുമതലയിലുള്ളതും എരുമേലി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ നവാസാണ് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങിയത്. ഇതിന്റെ രേഖകൾ സഹിതമാണ് തേർഡ് ഐ ന്യൂസ് […]

പുണ്യം പൂങ്കാവനത്തിന്റെ പേരിൽ പൊലീസുകാരന്റെ അനധികൃത പണപ്പിരിവ്; എരുമേലിയിലെ പൊലീസുകാരൻ നവാസിനെ സസ്പെന്റ് ചെയ്തു; നടപടി സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് നവാസ് പണം വാങ്ങിയതിന്റെ രേഖകൾ സഹിതം തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ മുഖ്യമന്ത്രിക്ക് പരാതി നല്കിയതിനേ തുടർന്ന്

സ്വന്തം ലേഖകൻ എരുമേലി: പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ അനധികൃത പണപ്പിരിവ് നടത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസിനെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ഐപിഎസ് സസ്പെന്റ് ചെയ്തു. പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ. ഓർഡിനേറ്റർ ചുമതലയിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസാണ് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങിയത്. ഇതിന്റെ രേഖകൾ സഹിതമാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ മുഖ്യമന്ത്രിക്ക് പരാതി നല്കിയത്. പരാതി കൈപ്പറ്റിയ […]

ഗതാഗതക്കുരുക്ക് രൂക്ഷം ; എരുമേലിയിൽ നിന്നും പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തി; പ്രതിഷേധവുമായി തീർത്ഥാടകർ

സ്വന്തം ലേഖകൻ എരുമേലി : എരുമേലിയിൽ നിന്നും ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തി. കണമല , നിലയ്ക്കൽ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. വാഹനങ്ങൾ കടത്തിവിടാതെ വന്നതോടെ തെലുങ്കാനയിൽ നിന്നുള്ള തീർത്ഥാടക സംഘം എരുമേലിയിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശരണം വിളികളോട് ആണ് ഇവരുടെ പ്രതിഷേധം. അതേസമയം മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു. ഇതിന് മുന്നോടിയായുള്ള എല്ലാ ചടങ്ങുകളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു.

കഞ്ചാവുമായി യുവാവിനെ പിടികൂടി : എരുമേലിയിലെ കഞ്ചാവ് മാഫിയയുടെ പ്രധാന ഇടനിലക്കാരനെന്ന് സൂചന

സ്വന്തം ലേഖകൻ എരുമേലി : കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. കരിങ്കലുംമൂഴി കാവുങ്കൽ വീട്ടിൽ അലക്‌സാണ്ടറുടെ മകൻ സ്റ്റെബിൻ അലക്‌സാണ്ടർ (24) ആണ് പിടിയിലായത്. കരിങ്കലും മുഴിയിലെ  വീട്ടിൽ സുഹൃത്തുക്കളോടൊപ്പമിരിക്കെയാണ് സ്റ്റെബിൻ പിടിയിലായത്, ഒപ്പമുണ്ടായിരുന്നവർ എക്സൈസിനെ കണ്ട് ഓടി രക്ഷപെട്ടു. കരിങ്കലും മുഴിയിലെ ആളൊഴിഞ്ഞ വീട്ടിൽ സ്ഥിരമായി ആർക്കാർ വന്നു പോകുന്നത് എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു എരുമേലി, മുക്കൂട്ടുതറ ഭാഗത്ത് വ്യാപകമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന സംഘത്തിലുള്ളയാളാണ് സ്റ്റെബിനെന്ന് നാട്ടുകാർ പറയുന്നു., ഇയാൾ എരുമേലി ഭാഗത്തെ പ്രധാന കഞ്ചാവ് ഇടനിലക്കാരനാണെന്ന് എക്സൈസിന് […]

വില കൂട്ടിയാൽ വിവരം അറിയും: ശബരിമലക്കാലത്ത് കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല തീര്‍ത്ഥാടന കാലത്ത് എരുമേലിയിലേയും കോട്ടയം ജില്ലയിലെ മറ്റ് ശബരിമല ഇടത്താവളങ്ങളിലേയും വെജിറ്റേറിയന്‍ ഹോട്ടലുകളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില നിശ്ചയിച്ചു. ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പുതിക്കിയ വില വിവരപട്ടിക കുത്തരി ഊണ് (8 കൂട്ടം- സോര്‍ട്ടെക്സ് റൈസ്)- 60 രൂപ ആന്ധ്രാ ഊണ് (പൊന്നരി -65, കഞ്ഞി (അച്ചാറും പയറും ഉള്‍പ്പടെ) 750 ഗ്രാം – 35 ചായ -10 മധുരമില്ലാത്ത ചായ -9 […]