പുണ്യം പൂങ്കാവനത്തിന്റെ പേരിൽ പൊലീസുകാരന്റെ  അനധികൃത പണപ്പിരിവ്; എരുമേലിയിലെ പൊലീസുകാരൻ നവാസിനെ സസ്പെന്റ് ചെയ്തു; നടപടി സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് നവാസ് പണം വാങ്ങിയതിന്റെ രേഖകൾ സഹിതം തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ മുഖ്യമന്ത്രിക്ക് പരാതി നല്കിയതിനേ തുടർന്ന്

സ്വന്തം ലേഖകൻ

എരുമേലി: പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ അനധികൃത പണപ്പിരിവ് നടത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസിനെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ഐപിഎസ് സസ്പെന്റ് ചെയ്തു.

പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ. ഓർഡിനേറ്റർ ചുമതലയിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസാണ് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങിയത്. ഇതിന്റെ രേഖകൾ സഹിതമാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ മുഖ്യമന്ത്രിക്ക് പരാതി നല്കിയത്. പരാതി കൈപ്പറ്റിയ മുഖ്യമന്ത്രി അടിയന്തിരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദ്ദേശം നല്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ നവാസ് 16/11/22 ന് എസ്ബിഐ കാഞ്ഞിരപ്പള്ളി ബ്രാഞ്ചിൽ ഇയാളുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം വാങ്ങിച്ചത്.

നവാസിന്റെയും പുണ്യം പൂങ്കാവനത്തിന്റെ മറ്റ് ചുമതലക്കാരുടേയും സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ മുഖ്യമന്ത്രിക്ക് പരാതി നല്കിയത്.