മാമ്പഴക്കള്ളന് പിന്നാലെ   അനധികൃത പണപ്പിരിവ്കാരന്റെയും തൊപ്പി തെറിച്ചു; പുണ്യം പൂങ്കാവനത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയ എരുമേലിയിലെ പൊലീസുകാരൻ നവാസിനെ  സസ്പെന്റ് ചെയ്തു; നടപടി സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് നവാസ് പണം വാങ്ങിയതിന്റെ രേഖകൾ സഹിതം തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ മുഖ്യമന്ത്രിക്ക് പരാതി നല്കിയതിനേ തുടർന്ന്; കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ മാമ്പഴം മോഷ്ടിച്ചത് പുറം ലോകത്തെത്തിച്ചതും തേർഡ് ഐ ന്യൂസ്

മാമ്പഴക്കള്ളന് പിന്നാലെ അനധികൃത പണപ്പിരിവ്കാരന്റെയും തൊപ്പി തെറിച്ചു; പുണ്യം പൂങ്കാവനത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയ എരുമേലിയിലെ പൊലീസുകാരൻ നവാസിനെ സസ്പെന്റ് ചെയ്തു; നടപടി സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് നവാസ് പണം വാങ്ങിയതിന്റെ രേഖകൾ സഹിതം തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ മുഖ്യമന്ത്രിക്ക് പരാതി നല്കിയതിനേ തുടർന്ന്; കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ മാമ്പഴം മോഷ്ടിച്ചത് പുറം ലോകത്തെത്തിച്ചതും തേർഡ് ഐ ന്യൂസ്

സ്വന്തം ലേഖകൻ

എരുമേലി: മാമ്പഴക്കളളന് പിന്നാലെ അനധികൃത പണ പിരിവ്കാരന്റെയും തൊപ്പി തെറിച്ചു.

പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ അനധികൃത പണപ്പിരിവ് നടത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ഐപിഎസ് സസ്പെന്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ. ഓർഡിനേറ്റർ ചുമതലയിലുള്ളതും എരുമേലി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ നവാസാണ് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങിയത്. ഇതിന്റെ രേഖകൾ സഹിതമാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ മുഖ്യമന്ത്രിക്ക് പരാതി നല്കിയത്. പരാതി കൈപ്പറ്റിയ മുഖ്യമന്ത്രി അടിയന്തിരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദ്ദേശം നല്കുകയായിരുന്നു.

എരുമേലി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ നവാസ് 16/11/22 ന് എസ്ബിഐ കാഞ്ഞിരപ്പള്ളി ബ്രാഞ്ചിൽ ഇയാളുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം വാങ്ങിച്ചത്. ഇതിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് സഹിതമാണ് തേർഡ് ഐ ന്യൂസ് മുഖ്യമന്ത്രിക്ക് പരാതി നല്കിയത്.

കോട്ടയം മെഡിക്കൽ കോളേജിലെ ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ മുണ്ടക്കയത്തേ വീട്ടിലേക്ക് മടങ്ങിയ പൊലീസുകാരൻ ഷിഹാബ് കാഞ്ഞിരപ്പള്ളിയ്ക്ക് സമീപമുള്ള ഫ്രൂട്ട്സ് കടയുടെ മുൻപിലിരുന്ന പത്ത് കിലോയോളം മാമ്പഴം മോഷ്ടിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം വാർത്ത പുറത്ത് വിട്ടത് തേർഡ് ഐ ന്യൂസ് ആയിരുന്നു. ഇരുചെവി അറിയാതെ ഒതുക്കി തീർക്കാൻ സാധ്യതയുണ്ടായിരുന്ന സംഭവം ഇതോടെയാണ് പുറം ലോകമറിഞ്ഞത്. പിന്നീട് ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെന്റ് ചെയ്തു.

പൊലീസിലെ തൊണ്ണൂറ്റിയഞ്ച് ശതമാനം ഉദ്യോഗസ്ഥരും അന്തസായും മാന്യമായും പണിയെടുക്കുമ്പോഴാണ് ഇത്തരത്തിലുള്ള പുഴുക്കുത്തുകൾ സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്നത്. മാമ്പഴക്കള്ളന് സസ്പെൻഷൻ കിട്ടിയതിന് തൊട്ടുപിന്നാലെയാണ് പീരുമേട് സ്റ്റേഷനിലെ പൊലീസുകാരൻ സാഗര്‍ പി. മധു പച്ചക്കറിക്കടയിൽ നിന്ന് പണം അടിച്ച് മാറ്റി പിടിയിലാവുന്നത്.

പൊലീസിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പിന്നീട് പീരുമേട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സാഗര്‍ പി. മധുവിനെയും സസ്പെന്റ് ചെയ്തു.

കേരള പോലീസ് അസോസിയേഷന്‍ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു സാഗര്‍ പി. മധു.