play-sharp-fill

അമിത വേഗത്തിൽ എത്തിയ വാഹനം സംശയം തോന്നി തടഞ്ഞു ; പരിശോധനയിൽ പിടികൂടിയത് മാരക മയക്കുമരുന്ന് ; പാലക്കാട് സ്വദേശികളായ നാലുപേർ പിടിയിൽ ; കോയമ്പത്തൂരിൽ നിന്നാണ് മയക്കുമരുന്നെത്തിച്ചത്

പാലക്കാട്: അമിതവേഗത്തിൽ എത്തിയ വാഹനം സംശയം തോന്നി തടഞ്ഞു പരിശോധിച്ചു. പരിശോധനയിൽ കണ്ടത് മാരക മയക്കുമരുന്ന്. സംഭവത്തിൽ പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ നാല് യുവാക്കൾ പിടിയിലായി. വാഹനത്തിൽ ഉണ്ടായിരുന്ന മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ ഹാരിസ് പി ബി, ദിനേഷ് എ, സജു സി, ഷെറിൻ കെ എന്നിവരെയാണ് പിടികൂടിയത് . കോയമ്പത്തൂരിൽ നിന്നും കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 150 ഗ്രാം എംഡിഎംഎയാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ നോർത്ത് പൊലീസ് പാലക്കാട് – കോഴിക്കോട് ബൈപ്പാസിൽ […]

നിരോധിത പുകയില ഉൽപ്പന്നം കൈവശം വച്ചതിന് വിനോദസഞ്ചരികളിൽ നിന്നും കൈക്കൂലി വാങ്ങി; തൊടുപുഴയില്‍ 8 എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തൊടുപുഴ: കൈക്കൂലി വാങ്ങിയതിന് ഏക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. നിരോധിത പുകയില ഉല്‍പ്പന്നം കൈവശം വെച്ചതിന്‍റെ  പേരില്‍ വിനോദസഞ്ചാരികളിൽ നിന്നുമാണ് ഇവർ കൈക്കൂലി വാങ്ങിയത്. അടിമാലി ഏക്സൈസ്  എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിലെ എട്ട് ഉദ്യോഗസ്ഥരാണ് സസ്പെൻഷനിലായത്.  സിഐ ഉള്‍പെട്ട സംഘം പിഴ ഈടാക്കാനെന്ന വ്യാജേന 21000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി. ഇടുക്കി ഡപ്യൂട്ടി കമ്മീഷണറുടെ  അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് കമ്മീഷണാണ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തത്.  ഒക്ടോബര്‍ 29തിനാണ് സംഭവം നടന്നത്. കൊരട്ടി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയുടെ  സഹോദരിയാണ് എക്സൈസിനെതിരെ പരാതി നല്‍കിയത്. മൂന്നാറിന് […]

ഡ്യൂട്ടി നഴ്‌സിനെ തള്ളിയിട്ട് സിറിഞ്ച് പെട്ടിയുമായി യുവാക്കള്‍ കടന്നു; പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍; സിറിഞ്ച് മോഷണത്തിന് പിന്നിലെ കാരണം അറിഞ്ഞപ്പോള്‍ പൊലീസുകാര്‍ വരെ ഞെട്ടി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: അണ്ടൂര്‍ക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നഴ്‌സിനെ തള്ളിയിട്ട് സിറിഞ്ച് മോഷ്ടിച്ച് കടന്ന രണ്ട് യുവാക്കളെ പോത്തന്‍കോട് പൊലീസ് പിടികൂടി. കൊല്ലം സ്വദേശികളായ ശിവകുമാര്‍, റാഫി എന്നിവരാണ് പിടിയിലായത്. തടഞ്ഞ ഡ്യൂട്ടി നഴ്‌സിനെ തള്ളിയിട്ടശേഷമാണ് ഇരുവരും ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. കടകളെല്ലാം അടഞ്ഞുകിടന്ന സമയത്ത് ലഹരി മരുന്ന് കുത്തിവയ്ക്കാന്‍ സിറിഞ്ചില്ലാതെ വിഷമിച്ച ഇരുവരും അണ്ടൂര്‍കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുകയായിരുന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ നഴ്‌സുമാരുടെ റൂമിനുള്ളില്‍ കയറിയ ഇവര്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡിസ്‌പോസിബിള്‍ സിറിഞ്ച് പെട്ടിസഹിതം കവര്‍ച്ച ചെയ്ത് കടന്ന് കളഞ്ഞു. […]

ഹയര്‍സെക്കന്‍ഡറി സിലബസില്‍ ലഹരി ഉപഭോഗത്തിന്റെ ദൂഷ്യ വശങ്ങള്‍ ഉള്‍പ്പെടുത്തും; ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയാന്‍ ക്യാമ്പസ് പൊലീസ് യൂണിറ്റ് വരുന്നു

സ്വന്തം ലേഖകന്‍ കൊച്ചി: ക്യാമ്പസുകളിലെ ലഹരി ഉപഭോഗം ചെറുക്കാന്‍ ക്യാമ്പസ് പൊലീസ് യൂണിറ്റ് തുടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ലഹരിമരുന്നിന്റെ വ്യാപക ഉപഭോഗം വ്യക്തികള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ട് പോലീസിന് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന എന്‍. രാമചന്ദ്രന്‍ എഴുതിയ കത്താണ് സുപ്രധാന ഇടപെടലിലേക്ക് കോടതിയെ നയിച്ചത്. ഹയര്‍ സെക്കന്‍ഡറി സിലബസില്‍ ലഹരി ഉപഭോഗത്തിന്റെ ദൂഷ്യ വശങ്ങള്‍ വിശദമാക്കുന്ന പാഠഭാഗങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ക്യാമ്പസുകളില്‍ ലഹരി ഉപഭോഗം ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്. നിലവിലെ സംവിധാനത്തില്‍ ക്യാമ്പസുകളിലെത്തി […]

ക്രിമിനലായ ഭർത്താവിനെ സഹായിക്കാൻ എത്തിയത് മാവേലിക്കരയിലെ ഗുണ്ടാ നേതാവ്‌; സ്ഥിരമായി ഭർത്താവിനൊപ്പം വീട്ടിൽ ഗുണ്ടാ നേതാവും വരവ് തുടങ്ങി; ഗുണ്ടാ നേതാവിൻ്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി ഭർത്താവിനെ ഉപേക്ഷിച്ച് മുങ്ങിയ യുവതി ആഡംബര കാറിൽ കറങ്ങി കഞ്ചാവ് വില്പന നടത്തുന്നതിനിടെ പോലിസ് പിടിയിൽ; ലഹരി കേസിൽ പിടിയിലായ നിമ്മിയുടെ ജീവിതം കേട്ട് പോലീസും ഞെട്ടി

സ്വന്തം ലേഖകൻ ആലപ്പുഴ: കഴിഞ്ഞ ദിവസം ലഹരി കേസിൽ അറസ്റ്റിലായ നിമ്മിയുടെ ജീവിതം ദുരൂഹതകൾ നിറഞ്ഞതെന്ന് പോലീസ്. 41കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിന്റെ വീരശൂര പരാക്രമങ്ങളിൽ ആകൃഷ്ടയായാണ്, ക്രിമിനലായ ഭർത്താവിനെ ഉപേക്ഷിച്ച് അയാൾക്കൊപ്പം പോയതെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. കഞ്ചാവും വാറ്റ്ചാരായവും പിടിച്ചെടുത്ത കേസിലെ ഒന്നാം പ്രതി ലിജു ഉമ്മൻ തോമസിനൊപ്പമാണ് ഇപ്പോൾ നിമ്മി കഴിയുന്നത്. ഇയാളാണ് പ്രമുഖ ഗുണ്ടാ നേതാവ്. നിമ്മിയുടെ ഭർത്താവ്, കായംകുളം സ്വദേശി സേതു എന്നറിയപ്പെടുന്ന വിനോദ് ക്രിമിനലാണ്. ഇയാളുടെ സുഹൃത്തായിരുന്നു ലിജു. സേതു ജയിലിൽ കിടക്കുമ്പോഴും ഒളിവിൽ പോകുമ്പോഴും ലിജുവാണ് […]

ലഹരിയിൽ മുങ്ങി മലയാള സിനിമാലോകം ; സെറ്റുകളിലും കാരവനിലുമടക്കം ലഹരി സുലഭം : ലഹരിയുടെ ഉറവിടം തേടി പോകാൻ വിമുഖത കാണിച്ച് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: ലഹരിമരുന്നിന്റെ ഉപയോഗം മലയാള സിനിമയിൽ വ്യാപകമാണെന്നത് പരസ്യമായ രഹസ്യമാണ്. മലയാള സിനിമയിലെ നിർമ്മാതാക്കളുടെ സംഘടന തന്നെ ഇക്കാര്യം പലതവണ ചൂണ്ടിക്കാണിച്ചിട്ടും ലഹരിയുടെ യഥാർത്ഥ വഴി തേടി പോകാൻ പൊലീസ് ഇപ്പോഴും തയ്യാറാവുന്നില്ല. പല സിനിമാ താരങ്ങളിൽ നിന്നും കൊക്കെയ്ൻ ഉൾപ്പെടെ കണ്ടെടുത്ത കേസുകളിൽ പോലും ഇതുവരെ ആഴത്തിലുള്ള അന്വേഷണം പോലും നടന്നിട്ടില്ല. നേരത്തെ ലഹരിമരുന്ന് കേസിൽ യുവനടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായിരുന്നു. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിൽനിന്നായിരുന്നു മയക്കുമരുന്നുമായി ഇവർ പിടിയിലാകുന്നത്. നൈജീരിയക്കാരൻ ഒക്കോവോ കോളിൻസ് […]

മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമായി കൊച്ചി നഗരം ; സംഘങ്ങളുടെ പ്രധാന കണ്ണികളായി പെൺകുട്ടികളും

സ്വന്തം ലേഖകൻ കൊച്ചി: മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമായി കൊച്ചി നഗരം. സംഘങ്ങളുടെ പ്രധാന കണ്ണികളായി പെൺക്കുട്ടികളും. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി ഉൾപ്പെടെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊച്ചി നഗരത്തിൽ തമ്പടിച്ചാണ് മയക്കുമരുന്നിന് അടിമകളായ യുവാക്കളുടെ പണപ്പിരിവും, ഗുണ്ടായിസവും നടക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് ബുധനാഴ്ച ഉച്ചയ്ക്ക് നാലംഗ സംഘം ഹൈക്കോടതിക്കടുത്ത് കിൻകോ ജെട്ടി പരിസരത്ത് മാരകായുധങ്ങളുമായി കൊലവിളി നടത്തിയിരുന്നു. ഇതു തടയാനെത്തിയ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എ.എസ.്‌ഐ സുധീറിന്റെ കഴുത്തിൽ കത്തിവച്ച് വധഭീഷണി മുഴക്കുകയും ചെയ്തു. മുളവുകാട് സ്വദേശി സോനു ഏലിയാസ്, മട്ടാഞ്ചേരി സ്വദേശികളായ […]

മറ്റൊരു ബൈക്കിൽ നിന്നും മോഷ്ടിച്ച പെട്രോൾ സ്വന്തം സ്കൂട്ടറിലേക്ക് ഒഴിക്കാൻ ശ്രമം ; വെളിച്ചകുറവ് മൂലം ലൈറ്റർ തെളിയിക്കുന്നതിനിടെ കഞ്ചാവ് തലയ്ക്ക് പിടിച്ച യുവാക്കൾ കത്തിച്ചത് സ്വന്തം സ്‌കൂട്ടർ

  സ്വന്തം ലേഖകൻ കോഴിക്കോട് : മറ്റൊരു ബൈക്കിൽ നിന്‌നും മോഷ്ടിച്ച പെട്രോൾ സ്വന്തം സ്‌കൂട്ടറിലേക്ക് ഒഴിക്കാൻ ശ്രമം. വെളിച്ചകുറവ് കാരണം ലൈറ്റർ തെളിയിക്കുന്നതിനിടെ കഞ്ചാവ് തലയ്ക്ക് പിടിച്ച യുവാക്കൾ കത്തിച്ചത് സ്വന്തം സ്‌കൂട്ടർ. ലൈറ്റർ തെളിയിക്കുന്നതിനിടെയാണ് സ്‌കൂട്ടറിൽ തീ പിടിച്ചത്. സംഭവം പുറത്തറിയാതിരിക്കാൻ യുവാക്കൾ പതിനെട്ടടവും പയറ്റിയെങ്കിലും തീയണയ്ക്കാനായില്ല. യാദൃശ്ചികമായി അതുവഴി വന്ന യാത്രക്കാരൻ പോലീസിൽ വിവരമറിയിക്കുകയും മോഷണത്തിന്റെയും കഞ്ചാവിന്റെയും ചുരുളഴിയുകയുമായിരുന്നു. ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന കൺട്രോൾ റൂം പാർട്ടിയാണ് തീപിടിത്തമുണ്ടായ സ്ഥലത്ത് ആദ്യം എത്തിയത്. ഇതോടെയാണ് യുവാക്കളുടെ […]

കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച സംഭവം ; മുഖ്യപ്രതി പിടിയിൽ

  സ്വന്തം ലേഖകൻ ചാഴൂർ: കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്ത യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അക്രമസംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ചാഴൂർ കോവിലകം റോഡിൽ മഠത്തിൽ ഹരികൃഷ്ണ (18)നെയാണ് പിടികൂടിയത് . പ്രതിയെ മനക്കൊടിയിൽ നിന്നുമാണ് അന്തിക്കാട് എസ്.ഐ. കെ.ജെ. ജിനേഷ് അറസ്റ്റ് ചെയ്തത് . ഞായറാഴ്ച രാത്രി ഏഴിന് വഴിയരികിലെ കഞ്ചാവ് ഉപയോഗം ചാഴൂർ തെറ്റിലവീട്ടിൽ നിധിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതിന് പ്രതികാരമായി രാത്രി പതിനൊന്നരയോടെ സംഘടിച്ചെത്തിയ സംഘം നിധിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി […]

മയക്കുമരുന്നും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

  സ്വന്തം ലേഖിക ചെറുവത്തൂർ: മയക്കുമരുന്നും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ . സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായുള്ള പരിശോധനയ്ക്കിടയിലാണ് ഓരിമുക്കിലെ ഷംസുദ്ദീൻ, കാടങ്കോട്ടെ ഫസൽ റഹ്മാൻ എന്നിവർ പിടിയിലായത്. അച്ചാംതുരുത്തി പാലത്തിന് സമീപത്തുനിന്നുമാണ് ഇരുവരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത് . പ്രതികളുടെ പക്കൽ നിന്നും ക്രിസ്റ്റൽ രൂപത്തിലുള്ള നാലുഗ്രാം എം.ഡി.എം.എ.യും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു . ഇവർ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഒരുഗ്രാം എം.ഡി.എം.എ 2000 രൂപയ്ക്കാണ് ആവശ്യക്കാർ വിൽക്കുന്നതെന്ന് എക്‌സൈസ് പറഞ്ഞു.