ഡ്യൂട്ടി നഴ്‌സിനെ തള്ളിയിട്ട് സിറിഞ്ച് പെട്ടിയുമായി യുവാക്കള്‍ കടന്നു; പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍; സിറിഞ്ച് മോഷണത്തിന് പിന്നിലെ കാരണം അറിഞ്ഞപ്പോള്‍ പൊലീസുകാര്‍ വരെ ഞെട്ടി

ഡ്യൂട്ടി നഴ്‌സിനെ തള്ളിയിട്ട് സിറിഞ്ച് പെട്ടിയുമായി യുവാക്കള്‍ കടന്നു; പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍; സിറിഞ്ച് മോഷണത്തിന് പിന്നിലെ കാരണം അറിഞ്ഞപ്പോള്‍ പൊലീസുകാര്‍ വരെ ഞെട്ടി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അണ്ടൂര്‍ക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നഴ്‌സിനെ തള്ളിയിട്ട് സിറിഞ്ച് മോഷ്ടിച്ച് കടന്ന രണ്ട് യുവാക്കളെ പോത്തന്‍കോട് പൊലീസ് പിടികൂടി. കൊല്ലം സ്വദേശികളായ ശിവകുമാര്‍, റാഫി എന്നിവരാണ് പിടിയിലായത്. തടഞ്ഞ ഡ്യൂട്ടി നഴ്‌സിനെ തള്ളിയിട്ടശേഷമാണ് ഇരുവരും ബൈക്കില്‍ കയറി രക്ഷപ്പെട്ടത്.

കടകളെല്ലാം അടഞ്ഞുകിടന്ന സമയത്ത് ലഹരി മരുന്ന് കുത്തിവയ്ക്കാന്‍ സിറിഞ്ചില്ലാതെ വിഷമിച്ച ഇരുവരും അണ്ടൂര്‍കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുകയായിരുന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ നഴ്‌സുമാരുടെ റൂമിനുള്ളില്‍ കയറിയ ഇവര്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡിസ്‌പോസിബിള്‍ സിറിഞ്ച് പെട്ടിസഹിതം കവര്‍ച്ച ചെയ്ത് കടന്ന് കളഞ്ഞു. സംഭവശേഷം ഒളിവിവലായിരുന്ന ഇരുവരെയും കൊല്ലത്തെ രഹസ്യതാവളത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രി ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞാണ് പ്രതികളെ കണ്ടെത്തിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

 

Tags :