ലഹരി ഉപയോ​ഗിച്ചിരുന്നതായി അറിവില്ല, ആൺസുഹൃത്തുക്കളുമില്ല..! പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സ്വകാര്യഭാഗത്ത് മുറിവുണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്..! 14 കാരിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡനത്തിനിരയായ പതിനാലുകാരി വീടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചതിൽ ദുരൂഹത നീങ്ങുന്നില്ല. പെൺകുട്ടിയുടെ മരണത്തില്‍ സ്കൂളുമായി ബന്ധപ്പെട്ട് വിശദമായ മൊഴി രേഖപ്പെടുത്തിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. സ്കൂളില്‍നിന്ന് മുന്‍പ് വിനോദയാത്രയ്ക്ക് പോയ ബസിലെ ജീവനക്കാരുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. പെണ്‍കുട്ടി താമസിച്ചിരുന്ന പൊലീസ് ക്വാട്ടഴ്സ് കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. എട്ടാംക്ലാസുകാരിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സ്വകാര്യഭാഗത്ത് മുറിവുണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചതിനാലാണ് തലച്ചോറിലെ രക്തസ്രാവം മരണകാരണമായതെന്നും അഭ്യൂഹം പരന്നു. എന്നാല്‍ അന്വേഷണസംഘത്തെ കുഴക്കുന്നത് പെണ്‍കുട്ടിയുമായി അടുപ്പമുള്ളവരുടെ മൊഴികളാണ്. വീട്ടില്‍ അബോധാവസ്ഥയില്‍ വീഴുന്നതിന് തൊട്ടുമുന്‍പ് […]

കഞ്ചാവ് വില്പന നടത്തിയ ബിഹാര്‍ സ്വദേശി പിടിയില്‍

സ്വന്തം ലേഖകൻ ശ്രീകണ്ഠപുരത്ത് കഞ്ചാവുമായി ബിഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ സ്വദേശിയും പാവന്നൂരില്‍ താമസക്കാരനുമായ അജയ് കുര്‍റാമിനെ (23) യാണ് പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്നും ഏട്ട് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ശ്രീകണ്ഠപുരം എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ കെ. രത്നാകരനും സംഘവും മയ്യില്‍, കുറ്റ്യാട്ടൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ സി. അഭിലാഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ മൂലയില്‍ ഗോവിന്ദന്‍, ടി.പി. സുദീപ്, എക്സൈസ് ഡ്രൈവര്‍ കെ.വി. പുരുഷോത്തമന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

ആട്ടിന്‍കുട്ടിയെ മറയാക്കി മയക്കുമരുന്ന് കടത്ത്, പൊലീസ് നായ മണം പിടിച്ച്‌ പിടികൂടി

സ്വന്തം ലേഖകൻ ഗ്ലാസ്ഗോ: പല രൂപത്തില്‍ മയക്കുമരുന്ന് കടത്തിയതിന്‍റെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ കാറില്‍ മയക്കുമരുന്ന് കടത്താന്‍ ആടിനെ മറയാക്കിയ മൂന്നു പേരെ കുറിച്ചുള്ള വാര്‍ത്തയാണ് സ്കോട്ട്ലന്‍ഡില്‍ നിന്നും പുറത്തു വരുന്നത് 10 ലക്ഷം രൂപ (10000 പൌണ്ട്) വിലയുള്ള മയക്കുമരുന്നാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. സ്കോട്ട്‍ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ വെച്ചാണ് പൊലീസ് പരിശോധനയ്ക്ക് കാര്‍ തടഞ്ഞത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റില്‍ ഓമനത്തമുള്ളൊരു ആട്ടിന്‍കുട്ടി. അടുത്ത് ചിപ്സിന്‍റെ പാക്കറ്റ്. ഒറ്റനോട്ടത്തില്‍ ഒരു പ്രശ്നവുമില്ല. പക്ഷെ പൊലീസ് നായ ബില്ലി നിര്‍ത്താതെ […]

സിനിമയിലെ ലഹരി, വെറുതെ പറഞ്ഞിട്ടു കാര്യമില്ല, തെളിവു വേണം പട്ടിക കിട്ടിയാല്‍ നടപടിയെന്ന് മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിനിമാ മേഖലയിലെ മയക്കുമരുന്ന് സ്വാധീനം ഞെട്ടലുണ്ടാക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. സർക്കാർ വിഷയം ഗൗരവത്തോടെ കാണുന്നു. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കിട്ടിയാൽ നിയമപരമായ നടപടിയെടുക്കും. രണ്ടുപേർക്കെതിരെ സിനിമാ മേഖലയിലെ സംഘടനകൾ നടപടിയെടുത്തു. സംഘടനയുടെ തീരുമാനത്തോടൊപ്പമാണ് നിൽക്കാൻ കഴിയുകയെന്ന് മന്ത്രി പറഞ്ഞു. അവർ ആ തെറ്റു തിരുത്തി സിനിമാ രംഗത്തു സജീവമാകുന്നതിന് ആരും എതിരല്ല. സിനിമാ മേഖലയുടെ പ്രവർത്തനം സുഗമമായി പോകാൻ നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഷൂട്ടിങ്ങ് നടക്കുന്ന എല്ലായിടത്തും പോയി പരിശോധിക്കാൻ കഴിയില്ല. ഇങ്ങനെയുള്ള പരാതി രേഖാമൂലം […]

റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ നിലയിൽ ബാ​ഗ്; 15 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി. ബോംബ് സ്ക്വാഡ് പരിശോധനയിൽ പ്ലാറ്റ്ഫോമിലെ ഇരിപ്പിടിത്തിൽ നിന്ന് കണ്ടെത്തിയ ബാഗിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംശയകരമായ രീതിയിൽ കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് ഇത്രയധികം കഞ്ചാവ് കണ്ടെടുത്തത്. പൊലീസ് ഡോഗ് സ്റ്റെഫി ആണ് ബാഗ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് എസ്ഐ മാരായ വിനയചന്ദ്രൻ, വിക്ടർ ഡേവിസ്, എഎസ്ഐ ബെന്നി, സിവിൽ പൊലീസ് ഓഫീസർമാരായ ശരത്, അനീഷ്, ഡോഗ് ഹാൻഡ്ലർ അനൂപ് എന്നിവരും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പൊലിസിനെ കണ്ടപ്പോൾ […]

ഇരുപത്തിയഞ്ച് കോടിയിലേറെ വില; സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ കടത്ത് ; മുഖ്യപ്രതിയെ ആന്ധ്രയിൽ ചെന്നുപൊക്കി പോലീസ്

സ്വന്തം ലേഖകൻ തൃശൂർ : സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ കടത്ത് കേസിലെ മുഖ്യ പ്രതി ഒരു വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. ആന്ധ്രയിലെ രാജമുദ്രിക്ക് സമീപം ചിത്രശാല സ്വദേശി കില്ല സുബ്ബറാവുവിനെയാണ് കൊരട്ടി പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച്‌ രണ്ടാം തിയതിയാണ് കാറില്‍ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി മൂന്ന് പേര്‍ പിടിയിലാകുന്നത്. ഇരുപത്തിയഞ്ച് കോടിയിലേറെ രൂപ വിലരുന്ന ഹാഷിഷ് ഓയില്‍ കടത്തിയ സംഘത്തിലെ സൂത്രധാരന്‍ ആണ് സുബ്ബറാവു. കഴിഞ്ഞ ഒരു വര്‍ഷമായി പൊലീസ് സുബ്ബറാവുവിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. നിരവധി തവണ അന്വേഷണ […]

പാലക്കാട് വല്ലപ്പുഴയില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ പട്ടാമ്പി:കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പാലക്കാട് പട്ടാമ്പി വല്ലപ്പുഴയിലാണ് കഞ്ചാവുമായി യുവാവ് അറസ്റ്റിലായത്. അരക്കിലോ കഞ്ചാവാണ് യുവാവിന്റെ കൈവശം ഉണ്ടായിരുന്നത്. ഗുഡ്സ് ഓട്ടോറിക്ഷയുടെ സീറ്റിനടിയില്‍ ഒളിപ്പിച്ച്‌ കഞ്ചാവ് കടത്താനായിരുന്നു ശ്രമം. ഇതാണ് എക്സൈസ് പിടിച്ചെടുത്തത്. സംഭവത്തില്‍ വല്ലപ്പുഴ ചാക്കിപ്പറമ്ബത്ത് വീട്ടില്‍ ഗിരീഷ് ബാബു (39) വാണ് പട്ടാമ്ബി എക്സൈസ് റൈഞ്ച് ഇന്‍സ്‌പെക്ടര്‍ പി. ഹാരിഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. തുടര്‍ന്ന് പ്രതിയെ പട്ടാമ്ബി കോടതിയില്‍ ഹാജരാക്കി

ലഹരി ഉപയോഗം: ആശങ്കയുയര്‍ത്തി എക്‌സൈസ് വകുപ്പിെന്‍റ സര്‍വേ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലഹരി ഉപയോഗിക്കുകയും കേസില്‍ ഉള്‍പ്പെടുകയും ചെയ്യുന്ന കൗമാരക്കാരില്‍ ഭൂരിപക്ഷവും ആദ്യമായി ഇവ ഉപയോഗിക്കുന്നത് 10-നും 15-നും വയസ്സിനിടെയെന്ന് സര്‍വേ ഫലം. എക്‌സൈസ് വകുപ്പിന്റെ സര്‍വേയിലാണ് കണ്ടെത്തല്‍. കൗമാരക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരിവസ്തു കഞ്ചാവാണെന്നും സര്‍വേയില്‍ കണ്ടെത്തലുണ്ട്. പുകവലിയില്‍ നിന്നാണ് കഞ്ചാവിലേക്ക് എത്തുന്നത്. എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷവും ലഹരി ഉപയോഗിച്ച്‌ തുടങ്ങുന്നത്. സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം പേര്‍ക്കും സുഹൃത്തുക്കളില്‍ നിന്നാണ് ആദ്യമായി ലഹരി ലഭിച്ചത്. പുകവലിക്കുന്ന രീതിയിലാണ് ഭൂരിപക്ഷം ലഹരി ഉപയോഗിക്കുന്നത്. കൂടുതല്‍പ്പേരും സുഹൃത്തുക്കള്‍ക്കൊപ്പമാണ് ലഹരി ഉപയോഗിക്കുന്നതെന്നും സര്‍വേയില്‍ കണ്ടെത്തലുണ്ട്. […]

ഓപ്പറേഷന്‍ ഓയോ റൂംസ്; റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍;സിറ്റിയിലെ ലോഡ്ജുകളിലും ഓയോ റൂമുകളിലുമായി 310 ഇടങ്ങളിൽ പോലീസ് പരിശോധന നടത്തി

സ്വന്തം ലേഖകൻ കൊച്ചി: ലഹരി നിര്‍മാര്‍ജനത്തിന് കൊച്ചി സിറ്റി പോലീസ് നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ ഓയോ റൂംസ്’ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍. വിവിധ സ്റ്റേഷനുകളിലായാണ് അറസ്റ്റ് നടന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ മാത്രം 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിറ്റിയിലെ ലോഡ്ജുകളും ഓയോ റൂമുകളുമായി 310 ഇടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും സിറ്റിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ അറിയിച്ചു

ഹോട്ടലിന്റെ മറവിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പുകയില വിൽപ്പന ; പോലീസ് എത്തിയതറിഞ്ഞ് മുങ്ങിയ ഹോട്ടലുടമയെയും പൊക്കി ; പരിശോധനയിൽ പിടികൂടിയത് വൻതോതിലുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വർക്കലയിൽ ഹോട്ടലിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ കച്ചവടം നടത്തിയ രണ്ട് പേർ പോലീസ് പിടിയിൽ. വർക്കല സ്വദേശിയും ഷാജൂസ് ഹോട്ടലിന്റെ ഉടമയുമായ ഷാജു, വർക്കല സ്വദേശിയായ സജീവ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പൊലീസ് എത്തിയതറിഞ്ഞ് ഒളിവിൽ പോയ ഹോട്ടലുടമയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടുകയായിരുന്നു. സ്കൂൾ കുട്ടികൾക്കാണ് ഇവർ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയത്. ഹോട്ടൽ ജീവനക്കാർക്ക് താമസിക്കുന്നതിന് വേണ്ടി സമീപത്തു തന്നെ ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. ഇവിടെയാണ് നിരോധിത പുകയില വസ്തുക്കളായ ഹാൻസ് അടക്കം സൂക്ഷിച്ചിരുന്നത്. രഹസ്യ […]