വീട്ടുകാർ വിലക്കിയിട്ടും ഉറ്റബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ വാശിപിടിച്ച് പെൺകുട്ടി ; ഒടുവിൽ വുഹാനിൽ നിന്നെത്തിയ യുവതിയെ തടഞ്ഞത് കളക്ടർ നേരിട്ടെത്തി

സ്വന്തം ലേഖകൻ തൃശൂർ: വീട്ടുകാർ വിലക്കിയിട്ടും ഉറ്റബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ വാശിപിടിച്ച വിദ്യാർത്ഥിയെ കളക്ടർ നേരിട്ടെത്തി തടഞ്ഞു.തൃശൂർ ജില്ലയിലാണ് വിവാഹത്തിന് പോകാൻ വാശിപ്പിടിച്ച വുഹാനിൽ നിന്നെത്തിയ പെൺകുട്ടിയെ കാണാനാണ് കളക്ടർ നേരിട്ടെത്തിയത്. കൊറോണ ഭീതി കാരണം ചൈനയിൽ നിന്നും വന്നിട്ടുള്ള വരെ നിശ്ചിത ദിവസം മറ്റുള്ളവരിൽ നിന്നും മാറ്റി പാർപ്പിക്കണമെന്ന് അധികൃതർ നേരെത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. അതേസമയം വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് ആരോഗ്യമന്ത്രി നേരിട്ടും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ എന്ത് തന്നെയായാലും ഉറ്റ ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കുമെന്ന പിടിവാശിയിലായിരുന്നു പെൺകുട്ടി. കഴിഞ്ഞ ദിവസമായിരുന്നു ഈ […]

സർക്കാർ ഓഫീസുകൾക്കൊപ്പം ഉദ്യോഗസ്ഥരും സ്മാർട്ടാവണം : ഇടുക്കി ജില്ലാ കളക്ടർ എച്ച്.ദിനേശൻ

  സ്വന്തം ലേഖകൻ ഇടുക്കി: സർക്കാർ ഓഫീസുകൾ മാത്രം പോര ഒപ്പം ഉദ്യോഗസ്ഥരും സ്മാർട്ടാകണമെന്ന് ഇടുക്കി ജില്ലാ കളക്ടർ എച്ച് ദിനേശൻ. സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളുടെ ഭാഗമായി സർക്കാർ ഓഫീസുകൾ നവീകരിച്ചു വരുന്നതിനൊപ്പം ഗ്രാമബ്ലോക്ക് പഞ്ചായത്തുകൾ ഐഎസ്ഒ നിലവാരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ, ഓഫീസുകൾക്കൊപ്പം ഉദ്യോഗസ്ഥർ കൂടി സ്മാർട്ടാകുമ്പോൾ മാത്രമേ സർക്കാർ പദ്ധതികൾ ജനോപകാരപ്രദമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഉപ്പുതോട് വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസ് ആയി ഉയർത്തുന്നതിന് ജനകീയ സമിതി കണ്ടെത്തിയ സ്ഥലത്തിന്റെ രേഖകൾ ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപ്പുതോട് സ്മാർട്ട് വില്ലേജ് […]

ബദൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പ്ലാസ്റ്റിക് നിരോധനം വിജയിപ്പിക്കണം : കളക്ടർ പി.കെ സുധീർ ബാബു

  സ്വന്തം ലേഖകൻ കോട്ടയം : ഭാവി തലമുറയുടെ സുരക്ഷയെ കരുതിയുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി ബദൽ സംവിധാനങ്ങൾ ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു നിർദേശിച്ചു. പ്ലാസ്റ്റിക് ക്യാരി ബാഗുകളും കുപ്പികളും മറ്റു മാലിന്യങ്ങളും മനുഷ്യനും പരിസ്ഥിതിക്കും ഉയർത്തുന്ന ഭീഷണി കണക്കിലെടുത്താണ് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ താത്കാലികമായി ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ കണക്കിലെടുക്കാതെ ഇത്തരം വസ്തുക്കൾ ഒഴിവാക്കാൻ ശ്രമിക്കണം. നിരോധിത പട്ടികയിലുള്ളവയ്ക്കു പകരം ബദൽ വസ്തുക്കൾ ഉപയോഗിക്കുന്നത് ശീലമാക്കണം. ബദൽ ഉത്പന്നങ്ങൾ വ്യാപകമായി ലഭ്യമാക്കുന്നതിന് […]

സവാളയുടെ പൂഴ്ത്തിവയ്പും വിലവർദ്ധനവും പരിശോധിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സവാളയുടെയും ഉള്ളിയുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവെപ്പ് വ്യാപകമാണെന്ന പരാതിയിൽ പൊതുവിപണിയിലും ഗോഡൗണുകളിലും പരിശോധന ഊർജിതമാക്കാൻ ജില്ല കലക്ടർമാർക്ക് നിർദേശം. സവാള ഇറക്കുമതി ചെയ്തിട്ടും ഇവ ആവശ്യത്തിന് ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതിൽ ഭക്ഷ്യവകുപ്പിന്റെ നിർദ്ദേശവും പരിഗണിച്ചിട്ടുണ്ട്. എന്നാൽ വിദേശത്ത് നിന്ന് ഉൾപ്പെടെ സവാള പൊതുവിപണിയിൽ എത്തിയിട്ടും വ്യാപാരികൾ വില കുറക്കുന്നിെല്ലന്ന് ആക്ഷേപമുണ്ട്. അതേസമയം മാർക്കറ്റുകളിൽ സ്‌റ്റോക്ക് പരിമിതമാണെന്ന് കച്ചവടക്കാർ പറയുന്നു. കൂടിയ വിലയ്ക്ക് ലഭിക്കുന്ന സവാള എങ്ങനെ വിലകുറച്ച് വിൽക്കാനാവുമെന്നും അവർ ചോദിക്കുന്നു. […]

നവംബർ അഞ്ചിന്  സൈറൺ മുഴങ്ങും , ആരും പരിഭ്രാന്തരാകരുത് ; മുന്നറിയിപ്പുമായി  ജില്ലാ കളക്ടർ

ഇടുക്കി: നവംബര്‍ അഞ്ചിന് സൈറന്‍ മുഴങ്ങും. എന്നാൽ  അതുകേട്ട് ആരും പരിഭ്രാന്തരാവരുതെന്ന  മുന്നറിയിപ്പുമായി  ഇടുക്കി ജില്ലാ കളക്ടര്‍. രാവിലെ എട്ടിനും വൈകുന്നേരം അഞ്ചിനും  ഇടയ്ക്കാണ് സൈറന്‍ കേള്‍ക്കുകയെന്നും കളക്ടര്‍ അറിയിച്ചു. വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ഡാം തുറക്കേണ്ട അവസരങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായാണ് ഈ സൈറണ്‍ മുഴക്കുന്നത്. ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ട്രയല്‍ റണ്‍ ആണ് നവംബര്‍ അഞ്ചിന്  നടക്കുക.

വില കൂട്ടിയാൽ വിവരം അറിയും: ശബരിമലക്കാലത്ത് കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല തീര്‍ത്ഥാടന കാലത്ത് എരുമേലിയിലേയും കോട്ടയം ജില്ലയിലെ മറ്റ് ശബരിമല ഇടത്താവളങ്ങളിലേയും വെജിറ്റേറിയന്‍ ഹോട്ടലുകളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില നിശ്ചയിച്ചു. ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പുതിക്കിയ വില വിവരപട്ടിക കുത്തരി ഊണ് (8 കൂട്ടം- സോര്‍ട്ടെക്സ് റൈസ്)- 60 രൂപ ആന്ധ്രാ ഊണ് (പൊന്നരി -65, കഞ്ഞി (അച്ചാറും പയറും ഉള്‍പ്പടെ) 750 ഗ്രാം – 35 ചായ -10 മധുരമില്ലാത്ത ചായ -9 […]