video
play-sharp-fill

വീട്ടുകാർ വിലക്കിയിട്ടും ഉറ്റബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ വാശിപിടിച്ച് പെൺകുട്ടി ; ഒടുവിൽ വുഹാനിൽ നിന്നെത്തിയ യുവതിയെ തടഞ്ഞത് കളക്ടർ നേരിട്ടെത്തി

വീട്ടുകാർ വിലക്കിയിട്ടും ഉറ്റബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ വാശിപിടിച്ച് പെൺകുട്ടി ; ഒടുവിൽ വുഹാനിൽ നിന്നെത്തിയ യുവതിയെ തടഞ്ഞത് കളക്ടർ നേരിട്ടെത്തി

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: വീട്ടുകാർ വിലക്കിയിട്ടും ഉറ്റബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ വാശിപിടിച്ച വിദ്യാർത്ഥിയെ കളക്ടർ നേരിട്ടെത്തി തടഞ്ഞു.തൃശൂർ ജില്ലയിലാണ് വിവാഹത്തിന് പോകാൻ വാശിപ്പിടിച്ച വുഹാനിൽ നിന്നെത്തിയ പെൺകുട്ടിയെ കാണാനാണ് കളക്ടർ നേരിട്ടെത്തിയത്. കൊറോണ ഭീതി കാരണം ചൈനയിൽ നിന്നും വന്നിട്ടുള്ള വരെ നിശ്ചിത ദിവസം മറ്റുള്ളവരിൽ നിന്നും മാറ്റി പാർപ്പിക്കണമെന്ന് അധികൃതർ നേരെത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് ആരോഗ്യമന്ത്രി നേരിട്ടും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ എന്ത് തന്നെയായാലും ഉറ്റ ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കുമെന്ന പിടിവാശിയിലായിരുന്നു പെൺകുട്ടി. കഴിഞ്ഞ ദിവസമായിരുന്നു ഈ വിവാഹം നടന്നത്. പെൺകുട്ടിയുടെ നിർബന്ധത്തെ തുടർന്ന് മാതാപിതാക്കൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കളക്ടറും ഡി.എം.ഒയും ഉൾപ്പെടെയുള്ള അധികൃതർ പെൺകുട്ടിയെ ബോധവത്കരിക്കാൻ വീട്ടിലെത്തി. കളക്ടറുടെ നിർദ്ദേശങ്ങൾക്ക് ഒടുവിൽ വിവാഹത്തിന് പോകാൻ തുനിഞ്ഞ പെൺകുട്ടി പിന്മാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group