സർക്കാർ ഓഫീസുകൾക്കൊപ്പം ഉദ്യോഗസ്ഥരും സ്മാർട്ടാവണം : ഇടുക്കി ജില്ലാ കളക്ടർ എച്ച്.ദിനേശൻ

സർക്കാർ ഓഫീസുകൾക്കൊപ്പം ഉദ്യോഗസ്ഥരും സ്മാർട്ടാവണം : ഇടുക്കി ജില്ലാ കളക്ടർ എച്ച്.ദിനേശൻ

Spread the love

 

സ്വന്തം ലേഖകൻ

ഇടുക്കി: സർക്കാർ ഓഫീസുകൾ മാത്രം പോര ഒപ്പം ഉദ്യോഗസ്ഥരും സ്മാർട്ടാകണമെന്ന് ഇടുക്കി ജില്ലാ കളക്ടർ എച്ച് ദിനേശൻ. സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളുടെ ഭാഗമായി സർക്കാർ ഓഫീസുകൾ നവീകരിച്ചു വരുന്നതിനൊപ്പം ഗ്രാമബ്ലോക്ക് പഞ്ചായത്തുകൾ ഐഎസ്ഒ നിലവാരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ, ഓഫീസുകൾക്കൊപ്പം ഉദ്യോഗസ്ഥർ കൂടി സ്മാർട്ടാകുമ്പോൾ മാത്രമേ സർക്കാർ പദ്ധതികൾ ജനോപകാരപ്രദമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഉപ്പുതോട് വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസ് ആയി ഉയർത്തുന്നതിന് ജനകീയ സമിതി കണ്ടെത്തിയ സ്ഥലത്തിന്റെ രേഖകൾ ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപ്പുതോട് സ്മാർട്ട് വില്ലേജ് ഓഫീസിനായി ഏഴ് സെന്റ് സ്ഥലമാണ് ആവശ്യമായത്. ഇതിൽ ഉപ്പുതോട് സെന്റ് ജോസഫ് പള്ളി നാല് സെന്റും, ബെനടിക്ട് ഇടശ്ശേരിക്കുന്നേൽ, പി എംജോസഫ് പുളിക്കൽ എന്നിവർ ചേർന്ന് മൂന്നു സെന്റ് സ്ഥലവും സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് സൗജന്യമായി നൽകുകയായിരുന്നു. നിലവിലെ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലം പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാൻ പര്യാപ്തമല്ലാത്തതിനാലാണ് പുതുതായി സ്ഥലം ഏറ്റെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group