ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഇടുക്കി മൂലമറ്റത്താണ് സംഭവം; ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഇടുക്കി മൂലമറ്റത്താണ് സംഭവം; ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ മൂലമറ്റം: ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പ്രവിത്താനം വട്ടമറ്റത്തിൽ ജിത്തു ജോർജ് (28) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ജോസ്‌വിനെ പരിക്കുകളോടെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് അപകടം ഉണ്ടായത്. ഇരുവരും ചെറുതോണിയിൽ പോയി മടങ്ങുകയാണ് അപകടം.

അറക്കുളം മൈലാടിക്ക് സമീപം എത്തിയപ്പോൾ എതിരെ വന്ന കെഎസ്ആർടിസി ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് മറിയുകയായിരുന്നു. 40 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.

Tags :