play-sharp-fill

കോട്ടയത്തെ ജനങ്ങള്‍ ജാഗരൂകരാകണം; ജീവന്‍രക്ഷയാണ് പ്രധാനം; ഓക്‌സിജന്‍ ലഭ്യതയ്ക്കായി ഹോസ്പിറ്റല്‍ സിലിണ്ടറുകള്‍ തികയാതെ വന്നാല്‍ ഇന്‍ഡസ്ട്രിയല്‍ സിലിണ്ടറുകള്‍ പിടിച്ചെടുക്കും; വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടാല്‍ അടിയന്തിരമായി കോവിഡ് സെന്ററുകളില്‍ എത്തുക; ജില്ലാ കളക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അറിയാം

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലയില്‍ കൊറോണ വൈറസിന്റെ മഹാരാഷ്ട്രാ വകഭേദം രൂക്ഷവ്യാപനത്തിലേക്ക് കടക്കുമ്പോള്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി കളക്ടര്‍ എം. അഞ്ജന. ജില്ലയില്‍ കോവിഡ്19 വ്യാപനത്തിന്റെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 77 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ 60 തദ്ദേശഭരണ സ്ഥാപനങ്ങളിലും ടിപിആര്‍ ഇപ്പോഴും 20ന് മുകളിലാണ്. രണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ 50ന് മുകളിലും അഞ്ചിടങ്ങളില്‍ 40നും 50നും മദ്ധ്യേയുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 57 പഞ്ചായത്തിലും മൂന്ന് നഗരസഭകളിലുമാണ് ഇത്തരത്തില്‍ അപകടകരമായ വ്യാപനം ഉണ്ടായിരിക്കുന്നത്- കളക്ടര്‍ വ്യക്തമാക്കി. ഏതെങ്കിലും ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വേഗത്തില്‍ രോഗം പിടിപെടുന്നതായാണ് […]

ആ ചിത്രം കണ്ടപ്പോള്‍ എന്റെ ചങ്ക് പിടഞ്ഞു; കോട്ടയം എംഡി സ്‌കൂളിലെ കോവിഡ് പോസീറ്റീവായി എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥിയെ സ്വന്തം ഓട്ടോയില്‍ പരീക്ഷയ്ക്ക് കൊണ്ടുപോയ സഖാവ് ബൈജു; കോവിഡിനും തോല്‍പ്പിക്കാനാവില്ല ഈ കരുതല്‍

സ്വന്തം ലേഖകന്‍   കോട്ടയം: കോവിഡ് പോസിറ്റീവായ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥിക്ക് യാത്രാസൗകര്യം ഒരുക്കിയ സഖാവ് ബൈജു നാടിന് അഭിമാനമായി.   എംഡി സ്കൂൾ വിദ്യാർഥിയായ വിദ്യാർഥിയെ അമ്മയായിരുന്നു ദിവസവും സ്കൂട്ടറിൽ പരീക്ഷക്ക് കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്തിരുന്നത്. കോവിഡ് പോസിറ്റീവ് ആയതിനാൽ മറ്റ് യാത്രാ മാർഗങ്ങളെ ആശ്രയിക്കാൻ കഴിഞ്ഞതുമില്ല, സഹായത്തിന് ആരും മുന്നോട്ട് വന്നതുമില്ല.   പരീക്ഷ കഴിഞ്ഞ ശേഷം പൊരിവെയിലത്ത്, പി പി ഇ കിറ്റ് ധരിച്ച് ടൂവീലറിൽ തിരികെ മടങ്ങുന്ന മകന്റെയും അമ്മയുടെയും ചിത്രം ദേശാഭിമാനി ഫോട്ടോഗ്രാഫറായ ജിഷ്ണു പൊന്നപ്പൻ […]

കോട്ടയം നഗരസഭയിലെ 23, 39വാർഡുകൾ ഉൾപ്പെടെ ജില്ലയിലെ 51 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോൺ പട്ടികയിലേക്ക് ; ഏറ്റവുമധികം കണ്ടെയ്ൻമെന്റ് സോണുകൾ ഉള്ളത് നീണ്ടൂർ, ഞീഴൂർ, നെടുംകുന്നം പഞ്ചായത്തുകളിൽ

  സ്വന്തം ലേഖകൻ    കോട്ടയം : ജില്ലയില്‍ 51 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.   24 വാർഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 68 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 774 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.   പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഇവ :   മുനിസിപ്പാലിറ്റികൾ:   കോട്ടയം – 23,39   ഏറ്റുമാനൂർ – 26, 31   പഞ്ചായത്തുകൾ:   പാമ്പാടി – […]

കോട്ടയം ജില്ലയില്‍ ഇന്ന് 2970 പേര്‍ക്ക് കോവിഡ് ; സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേരും 310 കുട്ടികളും രോഗബാധിതരായി

സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ പുതിയതായി 2970 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.2949 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുണ്ട്.   സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി. പുതിയതായി 9638 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 30.81 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1465 പുരുഷന്‍മാരും 1195 സ്ത്രീകളും 310 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 495 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   4729 പേര്‍ രോഗമുക്തരായി. 16993 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

കോവിഡ് ബാധിച്ച് മുൻ ആരോഗ്യ പ്രവർത്തക ജെസി മരിച്ചു

  സ്വന്തം ലേഖകൻ   ഗാന്ധി നഗർ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മുൻ ആരോഗ്യ പ്രവർത്തക മരിച്ചു. പൂഞ്ഞാർ പാതാമ്പുഴ കൊന്നയ്ക്ക മലയിൽ ജോണിയുടെ ഭാര്യ, ഈ രാറ്റുപേട്ട പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെ മുൻ ആരോഗ്യ പ്രവർത്തകയുമായ, ജെസ്സി ജോണി(58)യാണ് മരിച്ചത്.   ശ്വാസം മുട്ടലിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.തുടർന്ന് കോട്ടയം ജില്ലാ ആശുപത്രിയിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ആരോഗ്യനില മോശമാകുകയും, മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്നലെ(ചൊവ്വാഴ്ച) പുലർച്ചെ 4ന് മരിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് പാതാമ്പുഴ മലയിഞ്ചിപ്പാറ, […]

മദ്യശാലകളും സിനിമാ തിയേറ്ററുകളും ജിമ്നേഷ്യങ്ങളും അടക്കും; ആരാധനാലയങ്ങളിലും കർശന നിയന്ത്രങ്ങൾ; കോവിഡിനെ നേരിടാൻ കൈകോർത്ത് കേരളം

  സ്വന്തം ലേഖകൻ കൊച്ചി : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യശാലകൾ, സിനിമാ തിയേറ്റർ, സ്‌പോർട്‌സ് കോപ്ലക്‌സുകൾ, നീന്തൽ കുളങ്ങൾ, ഷോപ്പിങ് മാളുകൾ, ക്ലബുകൾ, ജിംനേഷ്യം എന്നിവ അടക്കും. ആരാധാനാലയങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. റമദാനിൽ പള്ളികളിൽ 50 പേർ മാത്രം.ചെറിയ പള്ളികളിൽ അതിനിനനുസരിച്ച് എണ്ണം കുറയ്ക്കണം. ആരാധനാലയങ്ങളിൽ പ്രസാദം, തീർഥം എന്നിവ വിതരണം ചെയ്യുന്നത് തത്കാലത്തേക്ക് നിർത്തിവയ്ക്കണം. മരണാന്തര ചടങ്ങുകളിൽ പരമാവധി 20 പേർ മാത്രം. വിവാഹത്തിന് 50 […]

കോട്ടയത്ത് ഇന്ന് 2666 പേർക്ക് കോവിഡ് ;2640 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ പുതിയതായി 2666 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2640 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 26 പേര്‍ രോഗബാധിതരായി. പുതിയതായി 9229 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 28.88 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1296 പുരുഷന്‍മാരും 1113 സ്ത്രീകളും 257 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 441 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 538 പേര്‍ രോഗമുക്തരായി. 17768 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 107833 […]

” ഇതിൽ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്സിൻ വാങ്ങുന്നതിനു സംഭാവന നൽകണം “; അക്കൗണ്ടിൽ ബാക്കി ഉള്ളത് എണ്ണൂറ്റിയമ്പത് രൂപ; എനിക്ക് ജീവിക്കാൻ വികലാംഗ പെൻഷനും ബീഡി തെറുപ്പും ഉണ്ട്; ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് യുവാവ്

സ്വന്തം ലേഖകൻ കൊച്ചി: കോവിഡ് രണ്ടാം തരംഗത്തിൽ പതറി നിൽക്കുന്ന കേരളത്തിന്‌ സാമ്പത്തിക സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തുന്നത്.   സൗന്ദർ രാജ് സി പി എന്ന യുവാവ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മനീഷ് നാരായണൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ സൗന്ദർ രാജിന്റെ കുറിപ്പ് ഷെയർ ചെയ്തിട്ടുണ്ട്.   കുറിപ്പ് വായിക്കാം;   ഇന്നലെ ഞാൻ ജോലിചെയ്യുന്ന ബാങ്കിൽ പ്രായമുള്ള ഒരാൾ വന്നു. പാസ്സ് ബുക്ക് തന്നു ബാലൻസ് ചോദിച്ചു…200850 രൂപ ഉണ്ടെന്നു പറഞ്ഞു. ” […]

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം എറണാകുളത്ത്; കോവിഡ് കെയര്‍ സെന്ററുകള്‍ നിറഞ്ഞു കവിഞ്ഞു; കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ ഡല്‍ഹിയിലെയും മുംബൈയിലെയും സ്ഥിതി കേരളത്തിലും സംജാതമാകും

സ്വന്തം ലേഖകന്‍ കൊച്ചി: ജനസംഖ്യാനുപാതത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗ വ്യാപനം ഉള്ള ജില്ല എറണാകുളമാണെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും രൂക്ഷമായത് എറണാകുളത്താണ്. നാല് ദിവസത്തിനുള്ളില്‍ മാത്രം 16,136 പേര്‍ക്കാണ് കൊവിഡ് പിടികൂടിയത്. എറണാകുളത്തെ കൊവിഡ് കെയര്‍ സെന്ററുകള്‍ ഇതിനോടകം നിറഞ്ഞു കവിഞ്ഞു. കേരളത്തില്‍ കൊവിഡ് വൈറസ് രോഗവ്യാപനം അതിതീവ്രമാകുമ്പോള്‍ എറണാകുളം ജില്ലയില്‍ കൂടുതല്‍ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ ഡല്‍ഹിയിലും മുംബൈയിലും ഉളളത് പോലെ സ്ഥിതി ഗുരുതരമായി മാറുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.  

മേയ് പകുതിയോടെ രാജ്യത്ത് പ്രതിദിന കോവിഡ് മരണം 5,000 കടക്കും; ഇന്നലെ മാത്രം മൂന്നര ലക്ഷത്തിലധികം കേസുകള്‍; ജൂലായ് അവസാനത്തോടെ ആകെ മരണസംഖ്യ 6,65,000 കടന്നേക്കാം എന്നും റിപ്പോര്‍ട്ടുകള്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ മാത്രം രാജ്യത്ത് മൂന്ന് ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടേക്കുമെന്ന് ‘കൊവിഡ് 19 പ്രൊജക്ഷന്‍സ്’ എന്ന പഠന റിപ്പോര്‍ട്ട്. രാജ്യത്ത് വരുന്ന ആഴ്ചകളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഈ വര്‍ഷം മെയ് 10 ന് കൊവിഡ് മൂലമുള്ള പ്രതിദിന മരണങ്ങളുടെ എണ്ണം 5,600 ആയി ഉയരുമെന്നാണ് പ്രവചനം. ഏപ്രില്‍ 12 നും ഓഗസ്റ്റ് ഒന്നിനും ഇടയില്‍ 3,29,000 മരണങ്ങള്‍ ഉണ്ടായേക്കും. ജൂലായ് അവസാനത്തോടെ ആകെ മരണസംഖ്യ 6,65,000 ആയി ഉയരാന്‍ […]