ന്യുമോണിയ കുറയുന്നില്ല, ഇവിടെ ഐസിയു ഫുള്‍ ആണ്; ദിവസം കഴിയുന്തോറും അവളുടെ ആരോഗ്യം കുറഞ്ഞുവന്നു; ഡോക്ടര്‍മാരുടെയും ഈശ്വരന്റെയും സഹായത്തോടെയാണ് ഗുരുതരാവസ്ഥ മറികടന്നത്; കണ്ണീരോടെ ബീനാ ആന്റണിയുടെ ഭര്‍ത്താവ് മനോജ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നടി ബീനാ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഭര്‍ത്താവും നടനുമായ മനോജ് കുമാര്‍ വീഡിയോ സന്ദേശവുമായി രംഗത്ത്. തങ്ങള്‍ കടന്ന് വന്ന ദുഷ്‌കരമായ സാഹചര്യത്തെക്കുറിച്ചും കോവിഡിന്റെ ഭീകരാവസ്ഥയെക്കുറിച്ചുമാണ് മനോജ് പ്രേക്ഷകരുമായി പങ്ക് വയ്ക്കുന്നത്.   മനോജ് കുമാറിന്റെ വാക്കുകള്‍: ജീവിതത്തില്‍ തീച്ചൂളയുടെ അകത്തുകൂടി പോകുന്നഅവസ്ഥയിലാണ് ഞാന്‍. നാല് ദിവസം എന്റെ അവസ്ഥഅങ്ങനെയായിരുന്നു. ലോക്ഡൗണ്‍ തുടങ്ങും മുമ്ബ് ഒരു ഷൂട്ടിനു പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെയൊരാള്‍ക്ക്‌കോവിഡ് പോസിറ്റീവായിരുന്നു. അതിനുശേഷമാണ് ബീനയ്ക്കും പോസിറ്റീവായത്. തൊണ്ടവേദനയും, ശരീരവേദനയുമായിട്ടായിരുന്നു തുടക്കം. അപ്പോള്‍ തന്നെ ബീന റൂം ക്വാറന്റീനിലേയ്ക്ക് […]

15 ദിവസം; കേരളത്തില്‍ 628 ജീവനെടുത്ത് കോവിഡിന്റെ സംഹാര താണ്ഡവം; വേണം അതീവ കരുതല്‍

സ്വന്തം ലേഖകന്‍ കോട്ടയം: കഴിഞ്ഞ 15 ദിവസംകൊണ്ട് 628 പേരുടെ ജീവനെടുത്ത് കോവിഡ്. ഐ.സി.യു.കളില്‍ കഴിയുന്നവുടെ എണ്ണം രണ്ടായിരം കടന്നു. മരിക്കുന്നവരില്‍ ചെറുപ്പക്കാരുടെ എണ്ണവുമുയരുന്നു. ലക്ഷണങ്ങളില്ലാതെ വീടുകളില്‍ കഴിയുന്നവരും നെഗററീവായവരും ആരോഗ്യസ്ഥിതി വഷളാകാതിരിക്കാന്‍ അതീവ കരുതലെടുക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. രണ്ടു ദിവസമായി പ്രതിദിനം നാല്‍പതിനായിരത്തിലേറെ കോവിഡ് ബാധിതര്‍. രോഗബാധിതരുടെ എണ്ണമുയരുന്നതിനൊപ്പം ഗുരുതരാവസ്ഥയില്‍ എത്തുന്നവരുടെ എണ്ണവും കൂടുന്നു. ആദ്യമായി ഐ.സി.യു.വില്‍ രണ്ടായിരത്തിലേറെപ്പേര്‍. വെന്റിലേറററുകളില്‍ എണ്ണൂറ്റി ഏഴുപേരും. ഓരോ ദിവസവും 50 നുമുകളില്‍ കോവിഡ് മരണങ്ങളാണ് ഔദ്യോഗിക കണക്കായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഭൂരിഭാഗം പേരും നിരീക്ഷണത്തില്‍ കഴിയുന്നത് […]

കോവിഡ് ഇല്ലാത്ത ആള്‍ക്ക് ഡിഡിആര്‍സിയില്‍ ടെസ്റ്റ് ചെയ്തപ്പോള്‍ കോവിഡ് പോസിറ്റീവ്; കോവിഡ് സെന്ററിലേക്ക് മാറ്റിയ യുവാവ് ഇപ്പോള്‍ കുടുംബത്തോടൊപ്പം ക്വാറന്റൈനില്‍; ജനങ്ങളെ കൊള്ളയടിക്കാന്‍ മാത്രമല്ല, കൊലയ്ക്ക് കൊടുക്കാനും ഡിഡിആര്‍സി മുന്നിലുണ്ട്; നടന്നു വരുന്നവരെ പെട്ടിയിലാക്കി തിരിച്ചയക്കുന്ന സ്വകാര്യലാബുകൾ

സ്വന്തം ലേഖകന്‍ കോട്ടയം: ഡി.ഡി.ആര്‍.സി. ലാബിന്റെ തെമ്മാടിത്തരത്തില്‍ ഒരു യുവാവ് കോവിഡ് രോഗിയായി മാറുമോ എന്ന ആശങ്കയിലാണ് ഒരു കുടുംബം. കുറിച്ചി സ്വദേശിയായ അഭിലാഷിനാണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്. അഭിലാഷ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോട്ടയത്തെ ഡി.ഡി.ആര്‍.സി. ലാബില്‍ പോയി അഭിലാഷ് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയത്. തുടര്‍ന്ന് വീട്ടിലേക്ക് പോയി ക്വാറന്റീനില്‍ ഇരുന്നു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഡി.ഡി.ആര്‍.സി. ലാബില്‍ പോയതിന്റെ പരിശോധന ഫലം എന്താണെന്ന് അറിയാന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പോസിറ്റീവാണെന്ന് അറിയിച്ചു. തുടര്‍ന്ന് കോവിഡ് രോഗികളെ താമസിപ്പിക്കുന്ന ക്വാറന്റീനില്‍  […]

1952 രോഗികള്‍ ഐസിയുവിലും 722 രോഗികള്‍ വെന്റിലേറ്ററുകളിലും; കേരളത്തില്‍ പത്തുദിവസം കൊണ്ട് പ്രതിദിന രോഗികളുടെ എണ്ണം ഇരട്ടിയിലധികമാകും; സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ എന്ന ആവശ്യവുമായി ആരോഗ്യ വിദഗ്ധര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: അടുത്ത പത്ത് ദിവസം കൊണ്ട് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം ഇരട്ടിയിലധികമാകാമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. പരമാവധി സമ്പര്‍ക്കം കുറയ്ക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ എന്നതിനൊപ്പം സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ അനിവാര്യമെന്നാണ് വിദഗ്ധാഭിപ്രായം. കിടക്കകളുടെ എണ്ണം പരമാവധി കൂട്ടാന്‍ ശ്രം നടക്കുന്നുണ്ടെങ്കിലും ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്ററകുകള്‍ എന്നിവ അധികം കണ്ടെത്താനായിട്ടില്ല. നിലവില്‍ 1952 രോഗികള്‍ ഐസിയുവിലും 722 രോഗികള്‍ വെന്റിലേറ്ററുകളിലുമുണ്ട്. മാര്‍ച്ച് 25 ന് 2,18,893 രോഗികള്‍ ഉണ്ടായിരുന്നത് മുപ്പതാം തീയതി ആയപ്പോള്‍ 303733 ആയി. രോഗികളുടെ എണ്ണം കൂടുന്ന സമയം വളരെ […]

തേര്‍ഡ് ഐ ന്യൂസിന്റെ ഹര്‍ജിയിന്മേല്‍ കൃത്യമായ നടപടി; വോട്ടെണ്ണല്‍ ദിവസം ഒറ്റയാളും റോഡില്‍ ഇറങ്ങിയില്ല; തലവേദന ഒഴിഞ്ഞ സന്തോഷത്തില്‍ കേരളാ പൊലീസ്

സ്വന്തം ലേഖകന്‍ കോട്ടയം: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വിജനമായി കേരളത്തിലെ നിരത്തുകള്‍. വോട്ടെണ്ണല്‍ ദിവസം ആളുകള്‍ ആഹ്ലാദ പ്രകടനങ്ങളും ആള്‍ക്കൂട്ടവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തേര്‍ഡ് ഐ ന്യൂസ് നല്‍കിയ ഹര്‍ജിയിന്മേല്‍ സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നാളെ വരം കൂട്ടം ചേരലും പ്രകടനവും പാടില്ലെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്റ്റ്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ജില്ലാ പോലീസ് […]

സംസ്ഥാനത്ത് ഇന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇന്ന് രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; നാളെ സമ്പൂര്‍ണ നിയന്ത്രണം ഇല്ല

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഇന്ന് 31950 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആകെ 112635 പേര്‍ക്ക് പരിശോധന നടത്തി. 49 പേര്‍ മരിച്ചു. സംസ്ഥാനത്ത് 339441 പേര്‍ ചികിത്സയിലുണ്ട്. ഒരാഴ്ച മുന്‍പ് 198576 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാം ദിവസവും 30000-ല്‍ അധികം പ്രതിദിന കോവിഡ് രോഗികളുണ്ടായത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്നും 31000-ല്‍ അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12000 ടെസ്റ്റുകളാണ് കേരളത്തില്‍ നടത്തിയത്. സമയം അനുയോജ്യമല്ലാത്തതിനാല്‍ […]

മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ്; അതീവ ജാഗ്രതയില്‍ അധികൃതര്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൗണ്ടിംഗ് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ അതീവ ജാഗ്രതയിലാണ് അധികൃതര്‍. കോഴിക്കോട് സൗത്തില്‍ മുസ്ലീംലീഗിന്റെ നൂര്‍ബീന റഷീദും ഐ എന്‍ എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും തമ്മിലാണ് മുഖ്യമായി പോരാട്ടം. കനത്ത വെല്ലുവിളി ഉയര്‍ത്തി ബി ജെ പിയുടെ നവ്യഹരിദാസും മത്സരരംഗത്തുണ്ട്. രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും.  

പതിനെട്ട് കോവിഡ് രോഗികള്‍ വെന്തുമരിച്ചു; പുലര്‍ച്ച ഒരു മണിയോടെയാണ് കോവിഡ് വാര്‍ഡിൽ തീപിടിത്തമുണ്ടായതെന്ന് അഗ്‌നിശമന സേന; അട്ടിമറി സാധ്യത അന്വേഷിക്കും

സ്വന്തം ലേഖകൻ   അഹമ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 18 കോവിഡ് രോഗികള്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ ഭറൂച്ചിലുള്ള ആശുപത്രിയിലാണ് അപകടം നടന്നത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമാകേണ്ടതുണ്ട്.   കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളാണ് പൊള്ളലേറ്റും പുകശ്വസിച്ചും മരിച്ചതെന്ന് ഭറൂച്ച് പൊലീസ് സൂപ്രണ്ട് രാജേന്ദ്രസിങ് ചുദാസാമ പറഞ്ഞു. മരണസംഖ്യ കൂടിയേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.     നാലു നിലകളിലായുള്ള കോവിഡ് ആശുപത്രി ഭറൂച്ച്- ജംബുസാര്‍ ദേശീയ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. […]

ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 1700ല്‍ നിന്നും 500 രൂപയാക്കി കുറച്ച് ഡിഡിആര്‍സി; നടപടി തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പുറത്ത് വിട്ട് അരമണിക്കൂറിനകം; തേര്‍ഡ് ഐ ന്യൂസ് ഇംപാക്റ്റ്

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് പരിശോധനയായ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 1700 രൂപ ഈടാക്കിക്കൊണ്ടിരുന്ന ഡിഡിആര്‍സി ഒടുവില്‍ സര്‍ക്കാരിന്റെ വഴിക്ക്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് 500 രൂപയായിട്ടും ഡിഡിആര്‍സിയിലെ നിരക്ക് 1700 രൂപയായിരുന്നു. വെള്ളിയാഴ്ച രാവിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത യുവാവ് സര്‍ക്കാര്‍ നിശ്ചയിച്ച തുകയായ 500 രൂപ ക്യാഷ് കൗണ്ടറില്‍ നല്‍കിയപ്പോള്‍, ഇവിടുത്തെ നിരക്ക് 1700 രൂപയാണെന്നും അത് നല്‍കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് യുവാവ് ബില്ല് അടയ്ക്കുകയും ബില്ലിന്റെ കോപ്പി സഹിതം തേര്‍ഡ് ഐ ന്യൂസില്‍ പരാതി അറിയിക്കുകയും ചെയ്തു. സംഭവം സത്യമാണെന്ന് […]

മെഡിക്കല്‍ കോളേജില്‍ മറ്റ് രോഗികള്‍ക്കൊപ്പം കോവിഡ് രോഗിയുടെ മൃതദേഹം കിടത്തിയത് ഒന്‍പത് മണിക്കൂര്‍; മൃതദേഹത്തിന് കാവലിരുന്നത് ഭാര്യ; ഉത്തരേന്ത്യയിലെ ദുരവസ്ഥ വാട്‌സ് ആപ്പ് സ്റ്റാറ്റസുകളില്‍ കുത്തി നിറയ്ക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലേ..?

സ്വന്തം ലേഖകന്‍ കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ മറ്റ് രോഗികള്‍ക്കൊപ്പം കോവിഡ് രോഗിയുടെ മൃതദേഹം കിടത്തിയത് ഒന്‍പത് മണിക്കൂര്‍. മൃതദേഹത്തിന് കാവലിരുന്നതാകട്ടെ മരിച്ച ആളുടെ ഭാര്യയും. കോഴിക്കോട് കിനാശ്ശേരി സ്വദേശിയായ സത്യന്‍(60)ഒരാഴ്ച മുന്‍പാണ് കൊറോണ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ എത്തിയത്. ഇന്നലെ രാവിലെ എട്ട് മണിക്ക് സത്യന്‍ മരിച്ചിട്ടും മുപ്പതോളം രോഗികള്‍ക്കുള്ള വാര്‍ഡില്‍ നിന്നും മൃതദേഹം മാറ്റിയത് വൈകിട്ട് അഞ്ചു മണിക്കാണ്. മരണം കൂടുതല്‍ ആയതിനാലാണ് മൃതദേഹം മാറ്റാന്‍ വൈകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മറ്റു രോഗികള്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. ഉത്തരേന്ത്യയിലെ കോവിഡ് […]