രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം എറണാകുളത്ത്; കോവിഡ് കെയര്‍ സെന്ററുകള്‍ നിറഞ്ഞു കവിഞ്ഞു; കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ ഡല്‍ഹിയിലെയും മുംബൈയിലെയും സ്ഥിതി കേരളത്തിലും സംജാതമാകും

സ്വന്തം ലേഖകന്‍

കൊച്ചി: ജനസംഖ്യാനുപാതത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗ വ്യാപനം ഉള്ള ജില്ല എറണാകുളമാണെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും രൂക്ഷമായത് എറണാകുളത്താണ്.

നാല് ദിവസത്തിനുള്ളില്‍ മാത്രം 16,136 പേര്‍ക്കാണ് കൊവിഡ് പിടികൂടിയത്. എറണാകുളത്തെ കൊവിഡ് കെയര്‍ സെന്ററുകള്‍ ഇതിനോടകം നിറഞ്ഞു കവിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ കൊവിഡ് വൈറസ് രോഗവ്യാപനം അതിതീവ്രമാകുമ്പോള്‍ എറണാകുളം ജില്ലയില്‍ കൂടുതല്‍ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍.

കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ ഡല്‍ഹിയിലും മുംബൈയിലും ഉളളത് പോലെ സ്ഥിതി ഗുരുതരമായി മാറുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Tags :