play-sharp-fill

ചാരായം പിടിക്കുന്നതിനിടയിൽ എക്‌സൈസ് ഗാർഡിനെ കുത്തുകയും ഉദ്യോഗസ്ഥരെ ആക്രിമിക്കുകയും ചെയ്ത സംഭവം; പ്രതികളെ വെറുതെ വിട്ടു

സ്വന്തം ലേഖകൻ നെടുംകുന്നം: ചാരായം പിടിക്കുന്നതിനിടയിൽ എക്സൈസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതികളെ വെറുതെ വിട്ടു. 2004 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.നെടുംകുന്നം പ്രദേശത്ത് വ്യാജ വാറ്റ് നടത്തിയ കാടൻ ബാബു എന്ന് വിളിക്കുന്ന ബാബു, ചാക്കോ എന്നിവരെ എക്സൈസ് സംഘം പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ബിജു എന്ന എക്സൈസ് ഗാർഡിനെ കുത്തി കൊല്ലാൻ ശ്രമിക്കുകയും, മറ്റ് ഉദ്യോഗസ്ഥരെ ആക്രിമിക്കുകയുമായിരുന്നു. പ്രതികളിൽ നിന്ന് ഏഴ് ലിറ്റർ ചാരായവും, കോടയും, കുപ്പിയും, ഗ്ലാസും, കുത്താൻ ഉപയോഗിച്ച് കത്തിയും എക്സൈസ് പിടികൂടിയിരുന്നു. ചക്കോയെ സ്ഥലത്തും, രക്ഷപെട്ട ബാബുവിനെ […]

തനിക്ക് കഴിക്കാന്‍ വച്ചിരുന്ന ഭക്ഷണം എടുത്ത സഹോദരന്റെ ദേഹത്ത് വെള്ളമൊഴിച്ചു; വിചിത്ര സംഭവത്തില്‍ 64 വയസുകാരന് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി

സ്വന്തം ലേഖകൻ സഹോദരന്റെ ദേഹത്ത് വെള്ളമൊഴിച്ച 64 വയസുകാരന് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി. ഫ്ലോറിഡയിലാണ് സംഭവം.സഹോദരന്‍ കഴിക്കാന്‍ വച്ചിരുന്ന കീ ലൈം പൈ ഡേവിഡ് എന്നയാൾ എടുത്തതിനെ തുടര്‍ന്നാണ് കലഹം തുടങ്ങിയത്. തനിക്ക് നേരെ ശാരീരിക അതിക്രമമുണ്ടായി എന്ന് ഒരാള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് ഡേവിഡിന്റെ ചേട്ടന്റെ വീട്ടില്‍ എത്തുന്നത്.അവിടെവച്ചാണ് ഡേവിഡ് തന്നെ ഉപദ്രവിച്ചതായി സഹോദരന്‍ പരാതി നല്‍കുന്നതും. താന്‍ കഴിക്കാന്‍ വേണ്ടി സൂക്ഷിച്ചു വച്ചതായിരുന്നു ആ കീ ലൈം പൈ എന്ന് സഹോദരന്‍ പറയുന്നു. എന്നാല്‍, അത് ചോദ്യം […]

പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ പ്രതിക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ല; പ്രതിയെ വെറുതെവിട്ട് കോടതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: അയല്‍വാസികളുടെ തര്‍ക്കം തീര്‍ക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് കഴിയാത്തതിനാല്‍ കോടതി വെറുതെവിട്ടു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ മുന്‍ എസ്.ഐ ശ്രീജിത്തിനെയും സംഘത്തെയും ആക്രമിച്ച്‌ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസിലെ പ്രതി പടിഞ്ഞാറേക്കോട്ട സ്വദേശി മഹാദേവനെ(48)യാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടത്. പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും സംശയാതീതമായി കേസ് തെളിയിക്കുകയെന്നത് പ്രോസിക്യൂഷന്റെ പരമപ്രധാന കര്‍ത്തവ്യമാണെന്ന് വിധി ന്യായത്തില്‍ മജിസ്‌ട്രേട്ട് എ.അനീസ ചൂണ്ടിക്കാട്ടി. 2013 ഒക്ടോബര്‍ […]

മുന്‍കാമുകന്‍ പീഡിപ്പിച്ചെന്ന് വ്യാജ പരാതി; അന്വേഷണത്തിനിടെ ആരോപണം പിന്‍ വലിച്ച് യുവതി; മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും 1000 ദിര്‍ഹം പിഴയും, ശേഷം നാടുകടത്തലും വിധിച്ച്‌ കോടതി

സ്വന്തം ലേഖകൻ ദുബൈ: മുന്‍കാമുകന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ വ്യാജ പരാതി നല്‍കിയ യുവതിക്ക് ശിക്ഷ വിധിച്ച് ദുബൈ കോടതി.32 വയസുകാരിയായ പ്രവാസി വനിതയാണ് ശിക്ഷിക്കപ്പെട്ടത്. തന്റെ വീട്ടില്‍ വെച്ച്‌ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.എന്നാല്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കുന്നതിനിടെ യുവതി ആരോപണം പിന്‍വലിച്ചു. താനുമായുള്ള ബന്ധം അവസാനിപ്പിച്ചതിനോടുള്ള പ്രതികാരമായാണ് വ്യാജ ആരോപണം ഉന്നയിച്ചതെന്ന് യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞു. ദുബൈയില്‍ ഒപ്പം ജോലി ചെയ്‍തിരുന്ന യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഇരുവരും തമ്മില്‍ യോജിച്ചു പോകില്ലെന്ന് മനസിലാക്കി താന്‍ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്ന് യുവാവ് […]

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നോക്കി പ്രണയഗാനം പാടുകയും ശല്യം ചെയ്യുകയും ചെയ്ത 43കാരന് ജയിൽ ശിക്ഷ;പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്

സ്വന്തം ലേഖകൻ മുംബൈ: പ്രണയഗാനം പാടി 16കാരിക്ക് പിറകെ സ്ഥിരമായി നടന്ന 43കാരന് ഒരു വര്‍ഷത്തെ ജ‌യില്‍ ശിക്ഷ വിധിച്ച് കോടതി. “ചെഹ്‌റ തേരാ നൂറാനി ഹേ” (നിങ്ങളുടെ മുഖം തിളങ്ങുന്നു) എന്ന ഗാനം ആലപിച്ചാണ് ഇയാള്‍ സ്ഥിരമായി പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നത്.കുടുംബ ജീവിതം നയിക്കുന്ന ആളാണ് പ്രതി. താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചിട്ടും ഇയാള്‍ ശല്യം ചെയ്യുന്നത് തുടരുകയും ഒരിക്കല്‍ പരാതി നല്‍കാന്‍ അമ്മയ്‌ക്കൊപ്പം പൊലീസ് സ്‌റ്റേഷനിലേക്ക് പോകുമ്പോൾ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു. 2017 മാര്‍ച്ച്‌ 12 ന് ഉച്ചയ്ക്ക് 2 മണിയോടെ ഇരുവരും […]

ഓട്ടം വിളിച്ചിട്ട് വരാത്തതിൽ  ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : 12 വർഷങ്ങൾക്ക് ശേഷം പ്രതിക്ക് തടവും 25000 പിഴയും

സ്വന്തം ലേഖകൻ കൊല്ലം: ഓട്ടം വിളിച്ചിട്ട് വരാത്തതിൽ ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം പ്രതിക്ക് മൂന്നുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം മയ്യനാട് ആശുപത്രിമുക്ക് ഓട്ടോ സ്റ്റാൻഡിലെ ഓട്ടൊ ഡ്രൈവർ ബിജുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മയ്യനാട് തോപ്പിൽമുക്ക്, വയലിൽ വീട്ടിൽ ശീമാട്ടി സജീവ് എന്ന സജീവിനെ (37)യാണ് കൊല്ലം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ഡോണി തോമസ് വർഗീസ് പന്ത്രണ്ട് വർഷങ്ങൾക്ക് ഷേഷം ശിക്ഷിച്ചത്. 2008 മെയ് ആറിനാണ് സംഭവം നടന്നത്. ബിജു […]

മാനസികരോഗത്തിനുള്ള മരുന്ന് കഴിച്ചാൽ പുരുഷന്മാരിൽ സ്തന വളർച്ചയുണ്ടാകുന്നു ; ജോൺസൺ ആന്റ് ജോൺസൺ 800 കോടി പിഴ നൽകണമെന്ന് കോടതി.

സ്വന്തം ലേഖിക ന്യൂഡൽഹി : ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ ഭീമൻ പിഴ. മാനസികാരോഗ്യത്തിനുള്ള മരുന്ന് പുരുഷൻമാരിൽ സ്തനവളർച്ച ഉണ്ടാക്കുന്നുവെന്ന കേസിൽ 800 കോടി ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. യുഎസിലെ പെൻസിൽവാനിയ കോടതിയാണ് ഉത്തരവിട്ടത്. മാനസിക രോഗമായ സ്‌കിസോഫ്രീനിയക്ക് റിസ്‌പെർഡാൽ എന്ന മരുന്ന് കഴിച്ചതിനെ തുടർന്ന് സ്ത്‌നവളർച്ച ഉണ്ടായി എന്നാരോപിച്ച് നിക്കോളാസ് മുറെ എന്നയാളാണ് കോടതിയെ സമീപിച്ചത്. ഓട്ടിസം ബാധിച്ച മുറെ ചെറുപ്പത്തിൽ റിസ്‌പെർഡാൽ കഴിച്ചിരുന്നു. ഇതേ തുടർന്ന് സ്തനവളർച്ച ഉണ്ടായി. കേസിൽ ജോൺസൺ ആൻഡ് ജോൺസണും അനുബന്ധ […]