play-sharp-fill
ഓട്ടം വിളിച്ചിട്ട് വരാത്തതിൽ  ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : 12 വർഷങ്ങൾക്ക് ശേഷം പ്രതിക്ക് തടവും 25000 പിഴയും

ഓട്ടം വിളിച്ചിട്ട് വരാത്തതിൽ  ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : 12 വർഷങ്ങൾക്ക് ശേഷം പ്രതിക്ക് തടവും 25000 പിഴയും

സ്വന്തം ലേഖകൻ

കൊല്ലം: ഓട്ടം വിളിച്ചിട്ട് വരാത്തതിൽ ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം പ്രതിക്ക് മൂന്നുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.


കൊല്ലം മയ്യനാട് ആശുപത്രിമുക്ക് ഓട്ടോ സ്റ്റാൻഡിലെ ഓട്ടൊ ഡ്രൈവർ ബിജുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മയ്യനാട് തോപ്പിൽമുക്ക്, വയലിൽ വീട്ടിൽ ശീമാട്ടി സജീവ് എന്ന സജീവിനെ (37)യാണ് കൊല്ലം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ഡോണി തോമസ് വർഗീസ് പന്ത്രണ്ട് വർഷങ്ങൾക്ക് ഷേഷം ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2008 മെയ് ആറിനാണ് സംഭവം നടന്നത്. ബിജു ഓട്ടംപോകാൻ തയ്യാറാകാത്തതിലുള്ള വിരോധത്താൽ സജീവ് വാളുകൊണ്ട് വെട്ടുകയായിരുന്നു. ആക്രമത്തെ തുടർന്ന് ബിജു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് ആക്രമിച്ചു. വാളുകൊണ്ടുവെട്ടി പരിക്കേൽപ്പിച്ചതിന് ഒരു വർഷം തടവും 25,000 രൂപ പിഴയും പിഴ ഒടുക്കാതിരുന്നാൽ മൂന്നു മാസം തടവും കൊലപ്പെടുത്താൻ ശ്രമിച്ചതിന് മൂന്നുവർഷം തടവും എന്നിങ്ങനെയാണ് ശിക്ഷ.