കൊറോണ വൈറസ് : മരണം 361 ആയി ; ഞായറാഴ്ച മരിച്ചവരുടെ എണ്ണം 57

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപകമായി പടർന്നുകൊണ്ടിരിക്കുകയാണ്.ഞായാറാഴ്ച 57 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.2,829 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി,ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17,205 ആയി ഉയർന്നു. കൊറോണ ഭീതിയിൽ ചൈന തുടരവെ വിവിധ ലോകരാജ്യങ്ങൾ ചൈനയിലേക്കുള്ള വിമാന സർവീസുകളടക്കം നിർത്തിവച്ചിരിക്കുകയാണ്. ചൈനയിലേക്കുള്ള വിമാന സർവ്വീസ് നിർത്തിവെച്ചതായി സൗദി എയർലൈൻസ് അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചൈനയിലേക്കും തിരിച്ചും സർവീസ് ഉണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കി. അതിനിടെ ഭീതി […]

വിവാഹങ്ങൾ നിർബന്ധമായും മാറ്റി വയ്ക്കണം ; നിരീക്ഷണത്തിലുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ പുറത്ത് പോകരുത് : കർശന നിർദേശവുമായി ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ കൊല്ലം: വിവാഹം ഉൾപ്പെടെയുള്ള പൊതുചടങ്ങുകൾ മാറ്റി വയ്ക്കണം. മാത്രമല്ല കൊറോണ വൈറസ് രോഗ ലക്ഷണമുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തിറങ്ങരുത്. കർശന നിർദേശവുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആളുകൾ വളരെയധികം തിങ്ങിപ്പാർക്കുന്ന, ഏറെ ജനസംഖ്യയുള്ള സംസ്ഥാനമാണ്. വൈറസ് വ്യാപിച്ചുതുടങ്ങിയാൽ പിടിച്ചുനിർത്താൻ കഴിഞ്ഞില്ല. ആരോഗ്യവകുപ്പു നൽകിയിട്ടുള്ള മുന്നറിയിപ്പുകൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. 28 ദിവസത്തെ നിരീക്ഷണ കാലാവധി കഴിയാത്ത ആരും മറ്റുള്ളവരുമായി സമ്പർക്കംപുലർത്താൻ പാടില്ല. ഏകദേശം 28 രാഷ്ട്രങ്ങളിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ രാജ്യങ്ങളിൽനിന്നു വന്നവരും ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്നും […]

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: ആശങ്ക വർദ്ധിക്കുന്നു. സംസ്ഥാനത്ത് ഒരാൾക്ക് കൂടി കെറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കേന്ദ്ര ആരേഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം രണ്ടായി. കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗി ഐസെലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈനയിൽ നിന്ന് എത്തിയ വ്യക്തിയിലാണ് വൈറസ് കണ്ടെത്തിയത്. രോഗ ബാധ ആദ്യം കണ്ടെത്തിയ മലയാളി വിദ്യാർത്ഥിനി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു

കലിയടങ്ങാതെ കൊറോണ വൈറസ് ; മരിച്ചവരുടെ എണ്ണം 259, ലോകത്ത് 11,971 പേർക്ക് രോഗം സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ ബെയ്ജിങ്: കലിയടങ്ങാതെ കൊറോണ വൈറസ്. ചൈനയിൽ മരിച്ചവരുടെ എണ്ണം 259 ആയി. വെള്ളിയാഴ്ച മാത്രം രോഗബാധ മൂലം ചൈനയിൽ 45 പേരാണ് മരിച്ചത്. ചൈനയിൽ പുതിയതായി 2,102 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 11,971 ആയി. വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ പൗരൻമാർക്ക് ചൈനയിലേക്ക് പോകുന്നതിൽ യാത്രവിലക്ക് ഏർപ്പെടുത്തി. അതേസമയം, സ്‌പെയിൻ, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കൊറോണ ബാധിത രാജ്യങ്ങളുടെ എണ്ണം 27 ആയി. […]

ഭയം വേണ്ട, ജാഗ്രത മതി ; കൊറോണ വൈറസ് എന്നാൽ എന്താണ് ?

സ്വന്തം ലേഖകൻ 1. എന്താണ് കൊറോണ വൈറസ് രോഗബാധ? ആർ.എൻ.എ വിഭാഗത്തിൽപെടുന്ന കൊറോണ വൈറസ് മൂലമുണ്ടാകുന്ന പകർച്ച വ്യാധിയാണ് കൊറോണ വൈറസ് രോഗം. 2. രോഗത്തിന്റെ ലക്ഷണങ്ങൾ? പനി, കടുത്ത ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം, അസാധാരണമായ ക്ഷീണം എന്നിവയാണ് പ്രധാന പ്രാഥമിക രോഗ ലക്ഷണങ്ങൾ. 3. രോഗം പകരുന്നതെങ്ങിനെ ? ഇത് ഒരു വായുജന്യ രോഗമാണ്. രോഗബാധയുള്ളവരിൽ നിന്നും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചിതറിതെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം. 4. രോഗ സാധ്യത കൂടുതലുള്ളവർ ആരെല്ലാം ? രോഗബാധിതരുമായോ, […]

കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി ; നടപടി മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരം

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ വൈറസ് സ്ഥിരീകരിച്ച് തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡലേക്ക് മാറ്റിയത്. മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്.സ്ഥിതിഗതികൾ വിലയിരുത്താനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും വെള്ളിയാഴ്ച അർധരാത്രി വരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തൃശൂരിൽ പ്രത്യേക യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടിയെ ജനറൽ ആശുപത്രിയിൽനിന്ന് മാറ്റാനുള്ള തീരുമാനം വന്നത്. ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ കണക്കിലെടുത്താണ് വിദ്യാർഥിനിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. […]

സംസ്ഥാനത്ത് കൊറോണ വൈറസ് : എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം ; ഊർജ്ജിത നടപടികളുമായി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം. ഊർജിത നടപടികളുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ തൃശൂരിൽ നടന്ന ഉന്നതതല അവലോകന യോഗം പുലർച്ചെ 1 മണിക്കാണ് അവസാനിച്ചത്. കൊറോണ വൈറസ് രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പരിചരിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകുമെന്നും സുരക്ഷാ ഉപകരണങ്ങൾ ആവശ്യമുള്ളത്ര ശേഖരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും യോഗത്തിനു ശേഷം നടത്തിയ ആരോഗ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച മുതൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തിൽ ചർച്ചചെയ്തുവെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ശനിയാഴ്ച […]

കൊറോണ വൈറസ് : മരണസംഖ്യ ഇനിയും വർദ്ധിക്കും ; ഇതുവരെ മരിച്ചവരുടെ എണ്ണം 132, വൈറസ് ബാധിതർ ആറായിരം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ ഇനിയും വർദ്ധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ചൈനയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 132 ആയി. ആറായിരത്തോളം പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 1239 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച വുഹാനിൽ പുതുതായി 840 പേർക്ക് കൂടി കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം വൈറസ് അതിവേഗം പടരുന്നതിനാൽ ചൈനയിൽ മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുന്നതായാണ് റിപ്പോർട്ട്. ഇതുമൂലം രോഗം പടരുന്നത് കൃത്യമായി കണ്ടെത്താനാവുന്നില്ലെന്നും ആശുപത്രികളിൽ […]

മലയാളി എന്നും പൊളിയല്ലേ…; ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവർക്ക് കൈത്താങ്ങായി മലയാളികൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവർക്ക് കൈത്താങ്ങായി മലയാളികൾ രംഗത്ത്. ചൈനയിൽ ഇതുവരെ കെറോണ വൈറസ് ബാധിച്ചുള്ള മരണം 106 ആയി. രണ്ടായിരത്തിലേറെ ആളുകൾക്കു രോഗബാധയുണ്ടെന്നാണു കണക്ക്. ചൈനയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി ഇന്ത്യൻ എംബസി സജീവമായി രംഗത്തുണ്ടെന്നു വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി. മലയാളികൾ അടക്കം എഴുനൂറോളം ഇന്ത്യൻ വിദ്യാർഥികൾ വുഹാനിലെയും പരിസരങ്ങളിലെയും സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ ഒട്ടേറെ മലയാളി ഉദ്യോഗസ്ഥരുളളതു മലയാളി വിദ്യാർഥികൾക്ക് ആശ്വാസകരമാണ്. മലയാളി അസോസിയേഷനുകളും എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നു. വുഹാൻ […]

ലോകത്ത് ഭീതി നിറച്ച് കൊറോണ വൈറസ് ; മരണസംഖ്യ നൂറ് കടന്നു

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് ഭീതി നിറച്ച് കൊറോണ വൈറസ്. ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറ് കടന്നു. 106 പേർ വൈറസ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. അതിനിടെ വൈറസ ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4193 ആയി ഉയർന്നു. രോഗ പ്രതിരോധത്തിന്റെ ഭാഗമായി വുഹാൻ ഉൾപ്പെടെ 17 ചൈനീസ് നഗരങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തി അടച്ചിട്ടിരിക്കുകയാണ്. വുഹാനിലുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ ചാർട്ടർ ചെയ്ത വിമാനങ്ങൾ അയയ്ക്കുന്നതിനെക്കുറിച്ച് അമേരിക്കയും ദക്ഷിണകൊറിയയും ജപ്പാനും ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.