play-sharp-fill
വിവാഹങ്ങൾ നിർബന്ധമായും മാറ്റി വയ്ക്കണം ; നിരീക്ഷണത്തിലുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ പുറത്ത് പോകരുത് : കർശന നിർദേശവുമായി ആരോഗ്യമന്ത്രി

വിവാഹങ്ങൾ നിർബന്ധമായും മാറ്റി വയ്ക്കണം ; നിരീക്ഷണത്തിലുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ പുറത്ത് പോകരുത് : കർശന നിർദേശവുമായി ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ

കൊല്ലം: വിവാഹം ഉൾപ്പെടെയുള്ള പൊതുചടങ്ങുകൾ മാറ്റി വയ്ക്കണം. മാത്രമല്ല കൊറോണ വൈറസ് രോഗ ലക്ഷണമുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തിറങ്ങരുത്. കർശന നിർദേശവുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആളുകൾ വളരെയധികം തിങ്ങിപ്പാർക്കുന്ന, ഏറെ ജനസംഖ്യയുള്ള സംസ്ഥാനമാണ്. വൈറസ് വ്യാപിച്ചുതുടങ്ങിയാൽ പിടിച്ചുനിർത്താൻ കഴിഞ്ഞില്ല. ആരോഗ്യവകുപ്പു നൽകിയിട്ടുള്ള മുന്നറിയിപ്പുകൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

28 ദിവസത്തെ നിരീക്ഷണ കാലാവധി കഴിയാത്ത ആരും മറ്റുള്ളവരുമായി സമ്പർക്കംപുലർത്താൻ പാടില്ല. ഏകദേശം 28 രാഷ്ട്രങ്ങളിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ രാജ്യങ്ങളിൽനിന്നു വന്നവരും ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു. രോഗത്തിൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും വിശ്രമവും ഐസൊലേഷനുമാണ് കൃത്യമായ ചികിത്സയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈതുവരെ 5 സാമ്പിളുകളാണ് കേരളത്തിൽനിന്ന് വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 24 എണ്ണത്തിന്റെ റിസൾട്ട് കിട്ടി. ഇതിൽതന്നെ ഒരെണ്ണം മാത്രമാണ് ഇതുവരെ പോസിറ്റീവായി കണ്ടെത്തിയത്. ഇതിനുപുറമെ 193 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1723 പേർ വീട്ടിലും 70 പേർ ആശുപത്രിയിലുമാണ് കഴിയുന്നത്.

എന്നാൽ സംസ്ഥാനത്തെ ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്ട്യൂട്ട് പരിശോധനയ്ക്കു സജ്ജമാണെങ്കിലും പരിശോധിക്കാൻ കേന്ദ്ര ആരോഗ്യവകുപ്പിന്റെ അനുമതിയില്ല. ഇതിന് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ആലപ്പുഴയിൽ പരിശോധനയ്ക്ക് അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.