കൊറോണ വൈറസ് : മരണം 361 ആയി ; ഞായറാഴ്ച മരിച്ചവരുടെ എണ്ണം 57
സ്വന്തം ലേഖകൻ
ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപകമായി പടർന്നുകൊണ്ടിരിക്കുകയാണ്.ഞായാറാഴ്ച 57 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.2,829 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി,ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17,205 ആയി ഉയർന്നു.
കൊറോണ ഭീതിയിൽ ചൈന തുടരവെ വിവിധ ലോകരാജ്യങ്ങൾ ചൈനയിലേക്കുള്ള വിമാന സർവീസുകളടക്കം നിർത്തിവച്ചിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൈനയിലേക്കുള്ള വിമാന സർവ്വീസ് നിർത്തിവെച്ചതായി സൗദി എയർലൈൻസ് അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചൈനയിലേക്കും തിരിച്ചും സർവീസ് ഉണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കി.
അതിനിടെ ഭീതി വിതച്ച് കൊറോണ വൈറസ് ചൈനയിൽ പടരുമ്പോൾ ആവശ്യത്തിന് മാസകുകളും പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാൻ നഗരം ദുരിതത്തിലാണ്. സംഭരിച്ച ടൺ കണക്കിന് മെഡിക്കൽ സാമഗ്രികൾ വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുകയാണ്. റെഡ് ക്രോസിൻറെ സഹകരണമില്ലായ്മയാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു.