play-sharp-fill
മലയാളി എന്നും പൊളിയല്ലേ…; ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവർക്ക് കൈത്താങ്ങായി മലയാളികൾ

മലയാളി എന്നും പൊളിയല്ലേ…; ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവർക്ക് കൈത്താങ്ങായി മലയാളികൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവർക്ക് കൈത്താങ്ങായി മലയാളികൾ രംഗത്ത്. ചൈനയിൽ ഇതുവരെ കെറോണ വൈറസ് ബാധിച്ചുള്ള മരണം 106 ആയി. രണ്ടായിരത്തിലേറെ ആളുകൾക്കു രോഗബാധയുണ്ടെന്നാണു കണക്ക്. ചൈനയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി ഇന്ത്യൻ എംബസി സജീവമായി രംഗത്തുണ്ടെന്നു വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി.

മലയാളികൾ അടക്കം എഴുനൂറോളം ഇന്ത്യൻ വിദ്യാർഥികൾ വുഹാനിലെയും പരിസരങ്ങളിലെയും സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ ഒട്ടേറെ മലയാളി ഉദ്യോഗസ്ഥരുളളതു മലയാളി വിദ്യാർഥികൾക്ക് ആശ്വാസകരമാണ്. മലയാളി അസോസിയേഷനുകളും എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നു. വുഹാൻ അടക്കം ചൈനയിലെ വിവിധ നഗരങ്ങളിൽ കുടുങ്ങിയ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അവർ രംഗത്തുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് സ്വദേശിയായ ആർ. മധുസൂദനൻ ഡൽഹിയിൽ വിദേശകാര്യ സെക്രട്ടറിയുടെ ഓഫീസിൽനിന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ഐ.എഫ.്എസ് 2007 ബാച്ചുകാരനും ചൈനീസ് ഭാഷാ വിദഗ്ധനുമായ മധുസൂദനൻ നേരത്തേ ബെയ്ജിങ് എംബസിയിലായിരുന്നു. പ്രസിഡന്റ് ഷി ചിൻപിങ്ങും നരേന്ദ്ര മോദിയുമായുള്ള ചർച്ചയിൽ പരിഭാഷകൻ അദ്ദേഹമായിരുന്നു.

തിരുവനന്തപുരം സ്വദേശിയും 2000 ഐഎഫ്എസ് ബാച്ചുകാരനുമായ അക്വിനോ വിമൽ ആണു ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ്. 2014 ഐ.എഫ്.എസ് ബാച്ചിലുള്ള ദീപക് പത്മകുമാർ എംബസിയുടെ മാധ്യമവിഭാഗം കൈകാര്യം ചെയ്യുന്നു. പാലക്കാട്ടു നിന്നുള്ള ബെംഗളൂരു മലയാളിയായ ദീപക്, ശശി തരൂർ എംപിയുടെ ബന്ധുവാണ്.

ബി. സിദ്ധാർഥ്, ജെ. അതുൽ, നീതു രാജൻ തുടങ്ങിയ മലയാളി ഉദ്യോഗസ്ഥരും എംബസിയിലുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി സർവീസ് വിഭാഗത്തിൽ അംബാസഡറുടെ പേഴ്‌സണൽ സെക്രട്ടറിയായ ടി.പി. നാരായണനും കേരളത്തിൽ നിന്നാണ്