സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഇലക്ട്രിക് ജോലിക്കെത്തിയ തൊഴിലാളിക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് സൈറ്റില്‍ വച്ച് നടത്തിയ ആന്റിജന്‍ പരിശോധനയില്‍; തൊഴിലാളികള്‍ നിരീക്ഷണത്തിലായിട്ടും ചടങ്ങ് നടത്താനുറച്ച് ഇടത് മുന്നണി; 500ന്റെ മഹാപാപത്തില്‍ പങ്കെടുക്കാതെ മാതൃകയായി യുഡിഎഫ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് സഹായത്തിന് എത്തിയ ആള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സൈറ്റില്‍ വച്ച് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതോടെ ഒപ്പമുള്ള രണ്ട് പേരെയും നിരീക്ഷണത്തിലേക്ക് മാറ്റി. 500 പേരെ ക്ഷണിച്ച് വരുത്തിയുളള ചടങ്ങ് ഇതിനോടകം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഇതിനിടെയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ഞൂറ് പേരില്‍ കുറച്ച് ആളുകളെ വിളിച്ച് ചടങ്ങ് നടത്താന്‍ ആശങ്കകള്‍ക്കിടയിലും എല്‍ ഡി എഫ് നേതൃത്വമോ സര്‍ക്കാരോ […]