യുഡിഎഫില്‍ കയറിപ്പറ്റാന്‍ കാത്തിരിക്കുന്ന പി സി ജോര്‍ജ്; പാലായിലെ എല്‍ഡിഎഫ് സീറ്റ് ഉറപ്പിച്ച് ജോസ് കെ മാണി; മാണി സി കാപ്പനെ മറുകണ്ടം ചാടിക്കാന്‍ പതിനെട്ടടവും പയറ്റി യുഡിഎഫ്; പാലായിലെ രാഷ്ട്രീയം ‘കുഞ്ഞൂഞ്ഞ്’ കളിയല്ല..!

സ്വന്തം ലേഖകന്‍ കോട്ടയം: പാല നിയമസഭാ സീറ്റിനെ ചൊല്ലി യുഡിഎഫിലും എല്‍ഡിഎഫിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കേരളാ കോണ്‍ഗ്രസ് പുതിയ ചുവടുകള്‍ വയ്ക്കുന്നതിനനുസരിച്ച് മുന്നണികള്‍ പുതിയ അടവ് പയറ്റേണ്ടി വരും. പാലായെന്ന പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലാതെ കൈക്കലാക്കാനുള്ള തന്ത്രങ്ങള്‍ ഇരുകോട്ടയിലും മെനയുന്നുണ്ട്. എല്‍ഡിഎഫില്‍ ജോസ് കെ മാണി ഏതാണ് ആ സീറ്റ് ഉറപ്പിച്ച മട്ടിലുമാണ്. ഇതോടെ നിലവിലെ എംഎല്‍എ മാണി സി കാപ്പന്‍ മറുകണ്ടം ചാടേണ്ടി വരും. യുഡിഎഫിലാണ് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നത്. പി സി ജോര്‍ജ്ജും എങ്ങനെയെങ്കിലും യുഡിഎഫില്‍ കയറിപ്പറ്റാന്‍ വേണ്ടിയുള്ള ശ്രമങ്ങളുമായി രംഗത്തുണ്ട്. […]

നായര്‍- ഈഴവ വോട്ടുകള്‍ ബിജെപിക്ക് ഗുണകരമായി; ക്രൈസ്തവ- മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ആര്‍ജിക്കാന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞു; യുഡിഎഫില്‍ നിന്നും പരമ്പരാഗത വോട്ടുകള്‍ അകന്നു; ബിജെപി മുന്നേറ്റം കുറച്ച് കാണാതെ സിപിഎം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റമാണ് ഇടത് – വലത് കോട്ടകളിലെ പ്രധാന ചര്‍ച്ചാ വിഷയം. ബിജെപി എതിരാളിയേ അല്ല എന്ന് പ്രഖ്യാപിച്ചവര്‍ തന്നെ, നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി മുന്നേറ്റം തടയാനുള്ള മുന്നൊരുക്കത്തിലാണ്. വോട്ടിംഗ് ശതമാനത്തില്‍ കാര്യമായ വര്‍ദ്ധനവില്ലെങ്കിലും ബിജെപിയുണ്ടാക്കിയ മുന്നേറ്റത്തെ ഗൗരവത്തോടെയാണ് സിപിഎം സംസ്ഥാന നേതൃത്വം കാണുന്നത്. ഹൈന്ദവ വോട്ട് ബാങ്കില്‍ നേരിയ തോതിലുണ്ടായ വിള്ളലാണ് സിപിഎം ഗൗരവത്തോടെ കാണുന്നത്. തെക്കന്‍ കേരളത്തില്‍ ബിജെപിയുണ്ടാക്കിയ മുന്നേറ്റവും പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറന്നതും സിപിഎം നിസാരമാക്കുന്നില്ല. നായര്‍ വോട്ടുകളും, ബിഡിജെഎസ് വഴി ഈഴവ […]

നിയമാസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; കരിമ്പട്ടികയില്‍ പെടാതിരിക്കാന്‍ നേതാക്കന്മാരുടെ കാല് തിരുമ്മിയും ബാഗ് ചുമന്നും പതിനെട്ടടവും പയറ്റി സീറ്റ് മോഹികള്‍

സ്വന്തം ലേഖകന്‍ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണണിക്കേണ്ടാത്തവരുടെ പട്ടിക പ്രത്യേകമായി തയ്യാറാക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് എ.ഐ.സി.സി നിര്‍ദേശം നല്‍കി. നിര്‍ദ്ദേശ പ്രകാരം കെ.പി.സി.സി പ്രത്യേക പട്ടിക തയ്യാറാക്കും. വിജയസാദ്ധ്യത നോക്കി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തിനൊപ്പമാണ് എ.ഐ.സി.സി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരിഖ് അന്‍വര്‍ ഡല്‍ഹിയിലെത്തി കേരളത്തെ സംബന്ധിച്ച […]

ഈ വിജയം കോണ്‍ഗ്രസിന്റെ വഞ്ചനയ്ക്കുള്ള മറുപടി, സഭയും നേതൃത്വവും ഒപ്പം നിന്നില്ലെങ്കിലും ജനങ്ങള്‍ എനിക്കൊപ്പം : പി.ഡി. സുരേഷ്

ശ്രീലക്ഷ്മി അരുൺ കോട്ടയം: എല്‍.ഡി.എഫ് 22 സീറ്റും യു.ഡി.എഫ് 21 സീറ്റും ബി.ജെ.പി 8 സീറ്റും നേടിയ കോട്ടയം നഗരസഭയില്‍ ആര് ഭരണം പിടിക്കുമെന്നതില്‍ സ്വതന്ത്രര്‍ നിര്‍ണ്ണയിക്കുന്ന പങ്ക് ചെറുതല്ല. നഗരസഭയിലെ 18-ാം വാര്‍ഡില്‍ നിന്ന് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച്, 265 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അസൂയാവഹമായ വിജയം നേടിയ ആളാണ് പി.ഡി.സുരേഷ്. 37 വര്‍ഷമായി വലത്പക്ഷ സഹയാത്രികനായിരുന്ന സുരേഷിന് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നതിന് കാരണം, യു.ഡി.എഫില്‍ നിന്ന് നേരിട്ട അവഗണനയാണ്. സഭയുടെയും കരയോഗത്തിന്റെയും പല്ല് കൊഴിഞ്ഞ നേതാക്കളുടെയും താല്പര്യ പ്രകാരം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം […]

യുഡിഎഫിന് തലവേദനയായ് കുട്ടനാട് ; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ജോസഫ് വിഭാഗം

സ്വന്തം ലേഖകൻ ആലപ്പുഴ : കുട്ടനാട് സീറ്റിൽ വിട്ടു വീഴ്ചയില്ലെന്ന് വ്യക്തമാക്കി പി.ജെ.ജോസഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ യുഡിഎഫിന് തലവേദനയായി വീണ്ടും കേരള കോൺഗ്രസ് പ്രതിസന്ധിയിലേക്ക്. സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ജോസ് കെ.മാണി വിഭാഗം ആവർത്തിച്ചു പറയുമ്പോൾ കഴിഞ്ഞ തവണ മൽസരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പി.ജെ ജോസഫ് മുന്നോട്ട് പോവുകയാണ്. ഇതോടെ കുട്ടനാട് സീറ്റിൻറെ കാര്യത്തിൽ വലിയ പ്രശ്‌നങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്്. കേരള കോൺഗ്രസിലെ തർക്കം തുടർന്നാൽ സീറ്റ് തങ്ങൾ ഏറ്റെടുക്കുമെന്ന കോൺഗ്രസിൻറെ മുന്നറിയിപ്പിനെ വകവയ്ക്കാതെയാണ് ജോസഫ്-ജോസ് കെ.മാണി വിഭാഗങ്ങൾ കൊമ്പ്‌കോർക്കുന്നത്. സീറ്റ് കോൺഗ്രസിന് […]