കാസര്‍കോട്ട്  10 ഡിസിസി ഭാരവാഹികള്‍ രാജി വച്ചു; മുതിര്‍ന്ന നേതാവ് ഉൾപ്പെടെ ബിജെപിക്ക് ‘കൈ’ കൊടുത്താൽ പണി പാളും; വിമതനീക്കങ്ങൾ നടക്കുന്നത് അതീവ രഹസ്യമായി; തൃക്കരിപ്പൂരില്‍ മണ്ഡലം കമ്മിറ്റി പോലുമില്ലാത്ത ജോസഫ് വിഭാഗത്തിന് സീറ്റ് നൽകിയത് ആരെ പേടിച്ച്?

കാസര്‍കോട്ട് 10 ഡിസിസി ഭാരവാഹികള്‍ രാജി വച്ചു; മുതിര്‍ന്ന നേതാവ് ഉൾപ്പെടെ ബിജെപിക്ക് ‘കൈ’ കൊടുത്താൽ പണി പാളും; വിമതനീക്കങ്ങൾ നടക്കുന്നത് അതീവ രഹസ്യമായി; തൃക്കരിപ്പൂരില്‍ മണ്ഡലം കമ്മിറ്റി പോലുമില്ലാത്ത ജോസഫ് വിഭാഗത്തിന് സീറ്റ് നൽകിയത് ആരെ പേടിച്ച്?

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഉദുമയ്ക്ക് പിന്നാലെ കാഞ്ഞങ്ങാട്ടെയും തൃക്കരിപ്പൂരിലെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കാസർഗോഡ് കോണ്‍ഗ്രസില്‍ ഭിന്നത. ഇന്നലെ വൈകീട്ടോടെ തൃക്കരിപ്പൂര്‍, ജോസഫ് വിഭാഗത്തിന് വിട്ട് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ ഡിസിസി പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ വിമത നീക്കവുമായി രംഗത്ത് വന്നത്.

തൃക്കരിപ്പൂരിൽ മണ്ഡലം കമ്മിറ്റി പോലുമില്ല ജോസഫ് വിഭാഗത്തിന്. എന്നിട്ടും ഈ സീറ്റ് വിട്ട് നൽകിയതിൽ പ്രതിഷേധിച്ചാണ് ആക്ഷേപം ഉയരുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ ഏകപക്ഷീയമായ നീക്കമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ നേതൃത്വത്തില്‍ കാസർഗോഡ് ജില്ലയിൽ കോണ്‍ഗ്രസിന്റെ നിലപാടുകളെയും നടപടികളെയും ഹൈജാക്ക് ചെയ്യുന്നു എന്നും വിമതവിഭാഗം ചൂണ്ടിക്കാണിച്ചു.

ഉദുമയിൽ സമവായത്തിൽ എത്തിയെങ്കിലും മണ്ഡലം കമ്മിറ്റി പോലുമില്ലാത്ത ഒരു വിഭാഗത്തിന് സീറ്റ് വിട്ടുകൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രവർത്തകർ പറയുന്നത്.

ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തന്നെയാണ് വിമതനീക്കം നടക്കുന്നത്. ഇന്ന് രാവിലെ കാഞ്ഞങ്ങാട് വെച്ച്‌ വിമത വിഭാഗത്തിന്റെ യോഗം ചേര്‍ന്നു. തീരുമാനവുമായി പാർട്ടി മുന്നോട്ടുപോവുകയാണെങ്കില്‍ പാര്‍ട്ടിയില്‍ നില്‍ക്കില്ല എന്ന നിലപാടിലേക്കാണ് വിമതവിഭാഗത്തിന്റെ നീക്കം.

രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും പാര്‍ട്ടി നേതൃത്വത്തിന്റെയും ഏകപക്ഷീയ നിലപാടുകളെ എതിര്‍ത്തുകൊണ്ടാണ് വിമത വിഭാഗം കാസര്‍കോട്ട് ഇപ്പോള്‍ കരുനീക്കം നടത്തുന്നത്. ഇതിനൊപ്പം ചില മുതിര്‍ന്ന നേതാക്കള്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്നും കാസർഗോഡ് ഡി സി സി യുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.