രാജ്യത്തെ ഏറ്റവും മികച്ച ഡിസിസി അദ്ധ്യക്ഷന്‍; മണ്ണില്‍ പടവെട്ടിയ കര്‍ഷകന്റെ മകന്‍; സാധ്യതകള്‍ ഏറെ ഉണ്ടായിട്ടും മുരടിച്ച് പോയ പൂഞ്ഞാറിനെ രക്ഷിക്കാന്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായ ടോമി കല്ലാനി എത്തുമ്പോള്‍

രാജ്യത്തെ ഏറ്റവും മികച്ച ഡിസിസി അദ്ധ്യക്ഷന്‍; മണ്ണില്‍ പടവെട്ടിയ കര്‍ഷകന്റെ മകന്‍; സാധ്യതകള്‍ ഏറെ ഉണ്ടായിട്ടും മുരടിച്ച് പോയ പൂഞ്ഞാറിനെ രക്ഷിക്കാന്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായ ടോമി കല്ലാനി എത്തുമ്പോള്‍

സ്വന്തം ലേഖകന്‍

കോട്ടയം: ‘ഒരു തുള്ളി കുടിവെള്ളം കിട്ടുമെന്ന് വിചാരിക്കണ്ട..!’ ആരുടേയും ശാപവാക്കുകളൊന്നുമല്ല ഇത്, ദാഹിച്ച് വലഞ്ഞ് പൂഞ്ഞാറിലെത്തിയാല്‍ ഈ കാര്യം മനസ്സിലുറപ്പിച്ചേക്കണം. കുടിവെള്ള ക്ഷാമമാണ് പൂഞ്ഞാര്‍ മണ്ഡലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. തെരഞ്ഞെടുപ്പ് കാലത്ത് വികസന മുന്നേറ്റങ്ങള്‍ എണ്ണിയെണ്ണി പറയുമ്പോള്‍ ഒരു മലയോരനാട് കുടിവെള്ളമില്ലാതെ ദാഹിച്ച് വലയുന്ന കാര്യം പുറം ലോകം അറിയുന്നത് പോലുമില്ല. മൂന്ന് പതിറ്റാണ്ടിലധികമായി പൂഞ്ഞാറിനെ നയിക്കുന്നവര്‍ അടുത്തിടെ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ മത-മൈത്രിയില്‍ കഴിയുന്ന ഈ നാടിനെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. മാറി ചിന്തിച്ചില്ലെങ്കില്‍ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന് പൂഞ്ഞാര്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്.

ഈ തെരഞ്ഞെടുപ്പ് കാലത്ത് പൂഞ്ഞാര്‍ മണ്ഡലത്തിലെങ്ങും ഒരു പേര് മാത്രമാണ് മുഴങ്ങിക്കേള്‍ക്കുന്നത്. മലയടിവാരങ്ങളിലും നാല്ക്കവലകളിലും കരിങ്കല്‍ മതിലുകളിലും ആ പേര് ത്രിവര്‍ണ്ണ നിറത്തില്‍ അടയാളപ്പെടുത്തിക്കഴിഞ്ഞു..- അഡ്വ. ടോമി കല്ലാനി. വലിയ ഇടവേളയ്ക്ക് ശേഷം പൂഞ്ഞാറിലെത്തുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി. മണ്ണിനോട് പടവെട്ടിയ ഒരു മലയോര കര്‍ഷകന്റെ മകനായ അഡ്വ. ടോമി കല്ലാനിക്കല്ലാതെ മറ്റാര്‍ക്കാണ് പൂഞ്ഞാര്‍ എന്ന മലയോരമണ്ണിനെ മനസ്സിലാക്കാനാവുക എന്ന് ഈ നാട്ടിലെ സാധാരണക്കാര്‍ ഉള്‍പ്പെടെ ചോദിക്കുന്നു. വികസന മുരടിപ്പാണ് പൂഞ്ഞാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. കോരുത്തോട് ഉള്‍പ്പെടെയുള്ള പല പഞ്ചായത്തുകളും ദീര്‍ഘകാലമായി അനുഭവിക്കുന്ന പ്രശ്‌നമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വര്‍ഷങ്ങളോളം കോട്ടയം ഡിസിസി അദ്ധ്യക്ഷനായിരുന്ന ടോമി കല്ലാനിയുടെ നേതൃത്വഗുണമാണ് സംഘടനയെ മെച്ചപ്പെടുത്തിയത്. ഗ്രൂപ്പ് സമവാക്യങ്ങളിലെ കൂട്ടലിനും കിഴിക്കലിനും വിധേയനല്ലാത്ത ടോമി, സര്‍വ്വര്‍ക്കും സ്വീകാര്യനായ നേതാവാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഒരു പൊതുപ്രവര്‍ത്തന് വേണ്ട എല്ലാ ഗുണങ്ങളുമുള്ള രാഷ്ട്രീയ നേതാവാണ് ടോമി കല്ലാനി. തോക്കെടുത്ത് സിനിമാ ഹീറോയെപ്പോലെ മാസ്സ് കാണിക്കാനൊന്നും കഴിയില്ലെങ്കിലും എല്ലാ വിഷയങ്ങളിലും ജ്ഞാനവും ഉറച്ച കാഴ്ച്ചപ്പാടുകളും ടോമി കല്ലാനിക്കുണ്ട്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും പേരെടുത്ത് വിളിക്കാന്‍ തക്കവ്യക്തി ബന്ധങ്ങളും മണ്ഡലത്തിലുള്ള ടോമി കല്ലാനി മാന്യനായ സ്ഥാനാര്‍ത്ഥിയെന്ന വിശേഷണത്തിനും അര്‍ഹനാണ്. കര്‍ഷക കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറിയും സജീവപൊതുപ്രവര്‍ത്തകനുമായ എബി ഐപ്പിനെ പോലുള്ള നൂറ് കണക്കിന് പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിനൊപ്പം പ്രചരണം കൊഴുപ്പിക്കാന്‍ ഒപ്പമുണ്ട്.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ താലൂക്ക് ആശുപത്രി എത്തിക്കുമെന്നും വാഗമണ്‍ റോഡ് പുനരുദ്ധാരണം, വാഗമണ്ണില്‍ ടൂറിസം പദ്ധതികള്‍ എന്നിവക്ക് മുന്‍തൂക്കം നല്‍കുമെന്ന് ടോമി കല്ലാനി പൂഞ്ഞാറിന് ഉറപ്പ് നല്‍കുന്നു. മനുഷ്യരെയും മതങ്ങളെയും തമ്മിലടിപ്പിക്കുന്നവരെ പൂഞ്ഞാറിലെ ജനത തിരിച്ചറിഞ്ഞതും ടോമിക്ക് ഗുണം ചെയ്യും.