ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറു പെൺകുട്ടികളെ കണ്ടെത്തി; റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ പോലീസ് കണ്ടെത്തിയത്

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം മയ്യനാട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറു പെൺകുട്ടികളെ കണ്ടെത്തി. എട്ടരയോടെ കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ പൊലീസ് കണ്ടെത്തിയത്.   ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ചിൽഡ്രൻസ് ഹോമിന്റെ മതിൽ ചാടിക്കടന്ന് പെൺകുട്ടികൾ രക്ഷപ്പെട്ടത്.

ദേവനന്ദയുടെ കുടുംബത്തിന്റെ കണ്ണീരുണങ്ങുംമുൻപ് ആറാംക്ലാസുകാരന്റെ ദുരൂഹ തിരോധാനം ; കാണാതായത് അമ്മാവനൊപ്പം ഉറങ്ങിക്കിടന്ന വിദ്യാർത്ഥിയെ

സ്വന്തം ലേഖകൻ പത്തനംതിട്ട: പെരുനാട് കൂനംകരയിൽ ആറാംക്ലാസ് വിദ്യാർത്ഥിയെ കാണ്മാനില്ല. കൂനംകര നെടുമണ്ണിൽ അമ്മാവനൊപ്പം കിടന്നുറങ്ങിയ 11 വയസുകാരനെയാണ് വ്യാഴാഴ്ച പുലർച്ച മുതൽ കാണാതായത് . പുലർച്ചെ മുതലാണ് കുട്ടിയെ കാണാതായതെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു . സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കൊല്ലത്ത് ദേവനന്ദയെ കാണാതായതിന് പിന്നലെ കുട്ടിയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തിയതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. ദേവനന്ദയെ കാണാതായി ഒരാഴ്ച എട്ടുദിവസം പിന്നിടുമ്പോൾ മറ്റൊരു കുട്ടിയെ കൂടി പത്തനംതിട്ടയിൽ വീടിനുള്ളിൽ നിന്നും കാണാതാവുന്നത്.

വീട്ടിൽ ഒരു നായ ഉണ്ടായിരുന്നെങ്കിലോ, കുട്ടികളെ തട്ടിക്കൊണ്ട് പോവാനെത്തുന്നവർ അല്പമൊന്ന് മടിക്കും : കുഞ്ഞുങ്ങളുള്ള വീടുകളിൽ നായയെ വളർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കോട്ടയം : ഏഴ് വയസുകാരി ദേവനന്ദയെ കാണാതായതും തുടർന്ന് ഇത്തിക്കരയാറ്റിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതും കേരള ജനതയെ ഒന്നാകെ ഞെട്ടിച്ചിരുന്നു. അത് കൂടാതെ നിരവധി കുട്ടികളെയാണ് വീട്ടിൽ നിന്നും വീടിന്റെ പരിസരങ്ങളിൽ നിന്നും കാണാതാവുന്നത്. ഈ സാഹചര്യത്തിൽ നായകളെ വീട്ടിൽ വളർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആനിമൽ റെസ്‌ക്യൂ റീഹാബിലറ്റേഷൻ ആൻഡ് ഓവറോൾ വെൽനെസ് പ്രവർത്തകയും തപാൽ വകുപ്പിൽ പോസ്റ്റ് വുമണുമായ സുഹാന പങ്കുവെച്ച കുറിപ്പ് ഏറെ ഉപാകര പ്രദമാവുകയാണ്. കുട്ടികളുടെ സംരക്ഷണത്തിന് നായകൾ […]

കാണാതായ സ്‌കൂൾ വിദ്യാർത്ഥികളെ അറവുകാട് ക്ഷേത്ര പരിസരത്ത് നിന്നും കണ്ടെത്തി

സ്വന്തം ലേഖകൻ കോട്ടയം : കാണക്കാരിയിൽനിന്ന് കാണാതായ സ്‌കൂൾ വിദ്യാർഥികളെ കണ്ടെത്തി. അറവുകാട് ക്ഷേത്ര പരിസരത്ത് നിന്നും അർത്തുങ്കൽ പൊലീസാണ് കുട്ടികളെ കണ്ടെത്തി. കാണക്കാരി ഗവൺമെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ നാലംഗസംഘമാണ് വീട്ടുകാരെയും നാട്ടുകാരേയും ആശങ്കയിലാക്കി കഴിഞ്ഞ ദിവസം മുങ്ങിയത്. തിങ്കളാഴ്ച സ്‌കൂളിൽ പരീക്ഷയ്ക്ക് പോയ വിദ്യാർഥികൾ വീട്ടിൽ തിരികെ എത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിന് ശേഷമാണ് മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കാണാതായ സ്‌കൂൾ വിദ്യാർഥികളിൽ ഒരാൾക്ക് മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ഈ ഫോണിന്റെ ടവർ ലൊക്കേഷൻ […]

ദേവനന്ദയുടെ മരണത്തിൽ ദുരൂഹത : മൃതദേഹത്തിന് അടുത്ത് നിന്നും ഷാൾ കണ്ടെത്തിയിരുന്നു, എന്നാൽ കാണാതായ സമയത്തൊന്നും കുട്ടി അമ്മയുടെ ഷാൾ കൈവശം വച്ചിരുന്നില്ല : വെളിപ്പെടുത്തലുമായി ദേവനന്ദയുടെ മുത്തച്ഛൻ

സ്വന്തം ലേഖകൻ കൊല്ലം : കൊല്ലത്ത് നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തിയതിൽ സംശയങ്ങൾ ഉന്നയിച്ച് ദേവനന്ദയുടെ മുത്തച്ഛൻ മോഹനൻപിള്ള. കുഞ്ഞിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നും ഷാൾ കണ്ടെത്തിയിരുന്നു. എന്നാൽ കുട്ടിയെ കാണാതാവുന്ന സമയത്ത് അവൾ ഷാളൊന്നും കൈവശം വച്ചിരുന്നില്ലെന്നും മോഹനൻപിള്ള പറഞ്ഞു. വീട്ടിൽ നിന്നും പുറത്തുപോകാത്ത കുട്ടിയാണ് ദേവനന്ദ. അയൽവക്കത്തെ വീട്ടിൽ പോലും പോകാറില്ല. അടുത്ത വീട്ടിലെ കുട്ടി വിളിച്ചാലും വീട് വിട്ടു പോകാറില്ല. കൂടാതെ ആറുവർഷത്തെ പ്രായത്തിനിടെ ദേവനന്ദ ഒരിക്കൽപോലും ആറ്റിന്റെ തീരത്തേക്ക് പോയിട്ടില്ലെന്നും മുത്തച്ഛൻ മോഹനൻപിള്ള പറയുന്നു. വീട്ടിൽ […]

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണ്മാനില്ല ; കുട്ടിയെ കണ്ട് കിട്ടുന്നവർ 9946088413 എന്ന നമ്പരിൽ ബന്ധപ്പെടുക

സ്വന്തം ലേഖകൻ കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണ്മാനില്ല. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയിലാണ് കുട്ടിയെ കാണാതായത്. കൊല്ലം കൊട്ടാരക്കര നെടുമൺകാവ് ഇളവൂരിലാണ് സംഭവം. ആറുവയസുള്ള ദേവനന്ദയെ ആണ് കാണാതായത്. വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടയിലാണ് കുട്ടിയുടെ കാണാതായതെന്നാണ് വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കാണാതാകുന്ന സമയം മഞ്ഞ പാന്റ്‌സും ഷർട്ടും ആണ് ധരിച്ചിരിക്കുന്നത്. കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി 9946088413 എന്ന നമ്പറിൽ ബന്ധപ്പെടുക