ദേവനന്ദയുടെ കുടുംബത്തിന്റെ കണ്ണീരുണങ്ങുംമുൻപ് ആറാംക്ലാസുകാരന്റെ ദുരൂഹ തിരോധാനം ; കാണാതായത് അമ്മാവനൊപ്പം ഉറങ്ങിക്കിടന്ന വിദ്യാർത്ഥിയെ

ദേവനന്ദയുടെ കുടുംബത്തിന്റെ കണ്ണീരുണങ്ങുംമുൻപ് ആറാംക്ലാസുകാരന്റെ ദുരൂഹ തിരോധാനം ; കാണാതായത് അമ്മാവനൊപ്പം ഉറങ്ങിക്കിടന്ന വിദ്യാർത്ഥിയെ

സ്വന്തം ലേഖകൻ

പത്തനംതിട്ട: പെരുനാട് കൂനംകരയിൽ ആറാംക്ലാസ് വിദ്യാർത്ഥിയെ കാണ്മാനില്ല. കൂനംകര നെടുമണ്ണിൽ അമ്മാവനൊപ്പം കിടന്നുറങ്ങിയ 11 വയസുകാരനെയാണ് വ്യാഴാഴ്ച പുലർച്ച മുതൽ കാണാതായത് .

പുലർച്ചെ മുതലാണ് കുട്ടിയെ കാണാതായതെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു . സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കൊല്ലത്ത് ദേവനന്ദയെ കാണാതായതിന് പിന്നലെ കുട്ടിയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തിയതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. ദേവനന്ദയെ കാണാതായി ഒരാഴ്ച എട്ടുദിവസം പിന്നിടുമ്പോൾ മറ്റൊരു കുട്ടിയെ കൂടി പത്തനംതിട്ടയിൽ വീടിനുള്ളിൽ നിന്നും കാണാതാവുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group