play-sharp-fill

ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഏറ്റവും കുറഞ്ഞ പ്രായ പരിധി 6; കേന്ദ്ര നിർദ്ദേശം മന്ത്രിസഭായോഗം ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ആറ് വയസ്സാക്കാനുള്ള കേന്ദ്രത്തിൻ്റെ നിർദ്ദേശം ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിക്കും. അഞ്ച് വയസ് എന്ന നിലവിലെ മാനദണ്ഡം മാറ്റേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇക്കാര്യം മന്ത്രിസഭാ യോഗം പരിഗണിക്കും. കുറഞ്ഞ പ്രായം ആറ് വയസാക്കുന്നതിന്റെ ഭാഗമായി പ്രവേശന നടപടികളിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നൽകിയ നിർദേശത്തിൽ കേന്ദ്രം നിർദേശിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനം ഇത് അംഗീകരിക്കാൻ സാധ്യതയില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധി ഏകീകൃതമല്ലന്ന വാദം […]

വിവാദങ്ങൾക്കൊടുവിൽ ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേ വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിച്ച് കേന്ദ്രം;

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞയാഴ്ച പെയ്‌ത മഴയിൽ വൻ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിച്ചെന്ന് കേന്ദ്രം അറിയിച്ചു. ഇപ്പോള്‍ വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിച്ചതായി തെളിയിക്കുന്ന എക്‌സ്പ്രസ് വേയുടെ ചിത്രങ്ങളും വിഡിയോകളും കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്. മഴയിൽ വെള്ളക്കെട്ട് ഉണ്ടായതിനാൽ നിർമാണ നിലവാരത്തെച്ചൊല്ലി വിവാദത്തിലായിരുന്നു. ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ മദാപുര ഗ്രാമത്തിന് സമീപമുള്ള സംഗബസവൻതോഡിയിൽ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിച്ചതായി തിങ്കളാഴ്ച നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിശദീകരണം നൽകി. ഈ ഭാഗത്ത് ഗതാഗതം സുഗമമായി നടക്കുന്നതായും അധികൃതർ അറിയിച്ചു. […]

കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; നാലു മാസങ്ങൾക്ക് ശേഷം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 700 മുകളിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാറിന്റെ മുന്നറിയിപ്പ്. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചത്. കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷൻ എന്നിവ കർശനമാക്കണമെന്നും കത്തിൽ പറയുന്നു. ‘ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇതുവരെ നേടിയ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരെ പോരാടേണ്ടതുണ്ട്. അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത വിലയിരുത്താനുമുള്ള നടപടികൾ സ്വീകരിക്കണം’ ആരോഗ്യ സെക്രട്ടറി കത്തിൽ […]

ഇന്ത്യയില്‍ ഇസ്ലാമിക ഭരണം അനുവദിക്കില്ല; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ ന്യൂ ഡൽഹി: ഇന്ത്യയിൽ ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. തുടർച്ചയായി എട്ടാം തവണയും സിമി നിരോധിച്ചത് ശരിവെച്ച് കൊണ്ടുളള സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളിയായതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സിമി ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനയാണ്.ഇന്ത്യയിലെ നിയമങ്ങൾക്ക് വിരുദ്ധമായാണ് ഈ സംഘടനയുടെ പ്രവർത്തനം.ഇത് ദേശീയതയ്ക്ക് എതിരാണ്.അതിനാൽ തന്നെ ഒരു കാരണവശാലും സിമിക്ക് […]

പുകവലിക്കാനുള്ള പ്രായം നിയമപരമായ പ്രായം 21 ആക്കാനൊരുങ്ങി കേന്ദ്രസർക്കാർ ; പൊതുസ്ഥലത്ത് പുകവലിച്ചാൽ പിഴ 2000 : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുകവലിക്കാനുള്ള നിയമപരമായ പ്രായം 21 ആക്കാനൊരുങ്ങി കേന്ദ്രസർക്കാർ നീക്കം. പൊതുസ്ഥലത്ത് പുകവലിച്ചാൽ പിഴ 200 രൂപയിൽനിന്ന് 2000 രൂപയാക്കാനും നീക്കം. ഇതിന് പുറമെ വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും അനുവദിച്ചിരുന്ന പ്രത്യേക പുകവലി സ്ഥലങ്ങൾ നിർത്തലാക്കാനും നിർദ്ദേശമുണ്ട്. ഇന്ത്യൻ പുകയില നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതി നിർദേശങ്ങൾ പൊതുജനാഭിപ്രായത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഈ നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് എന്ന വെബ്‌സൈറ്റിൽ നിന്നും പരിശോധിക്കാം. ഒപ്പം ഭേദഗതി സംബന്ധിച്ചുള്ള നിർദേശങ്ങൾ 31 വരെ ധലാമശഹ ുൃീലേരലേറപ എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കാം. ഭേദഗതിയിലെ […]

ചാണകത്തില്‍ നിന്നും പെയിന്റ്, പുതിയ ഉല്പന്നം ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കും

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഖാദി വകുപ്പ് വികസിപ്പിച്ചെടുത്ത ചാണകം പ്രധാന ഘടകമായ ‘ഖാദി പ്രകൃതിക് പെയിന്റ്’ ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കും. 2020 മാര്‍ച്ചിലാണ് ഇത്തരമൊരു പദ്ധതി കെ.വി.ഐ.സി. മുന്നോട്ടുവെച്ചത്. ജയ്പുരിലെ കെ.വി.ഐ.സി. യൂണിറ്റായ കുമരപ്പ നാഷണല്‍ ഹാന്‍ഡ്‌മേഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഖാദി പ്രകൃതിക്ക് പെയിന്റ് വികസിപ്പിച്ചെടുത്തത്. ഡിസ്റ്റംപര്‍ പെയിന്റ്, പ്ലാസ്റ്റിക് എമല്‍ഷന്‍ പെയിന്റ് എന്നിങ്ങനെ രണ്ടുവിധത്തില്‍ ഖാദി പ്രകൃതിക് പെയിന്റ് ലഭ്യമാണ്. ‘പൂപ്പലിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുന്നതും മണമില്ലാത്തതുമാണ് ഖാദി പ്രകൃതിക് പെയിന്റ്. ഇഇതിന് ബി.ഐ.എസ്. അഗീകാരവും ലഭിച്ചിട്ടുണ്ട്. തന്നെയുമല്ല, ചാണകത്തില്‍ നിന്നുള്ള […]

യു.എൻ ഇടപെടണ്ട…! പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം ; ഐക്യരാഷ്ട മനുഷ്യാവകാശ കമ്മിഷന് കേന്ദ്രസർക്കാർ മറുപടി നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. അതിൽ യു.എൻ ഇടപെടണ്ട. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷന് കേന്ദ്രസർക്കാർ കത്ത് നൽകി. പൗരത്വ ഭേദഗതി നിയമ കേസിൽ കക്ഷി ചേരാൻ യു.എൻ മനുഷ്യാവകാശ കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കക്ഷി ചേരാൻ താത്പര്യം അറിയിച്ച് UN HCHR ആണ് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ഇങ്ങനെയൊരു നിലപാട് എടുത്തത്. നിയമ നിർമാണത്തിനുള്ള ഇന്ത്യൻ പാർലമെന്റിന്റെ അധികാരവുമായി ബന്ധപ്പെട്ട കാര്യമാണത്. ഏതെങ്കിലും വിദേശ കക്ഷിക്ക് എതിൽ ഇടപെടാൻ കാര്യമില്ല. […]

ഓൺലൈൻ ഭക്ഷണവിതരണത്തിനും പൂട്ടിട്ട് കേന്ദ്രസർക്കാർ ; ഓൺലൈൻ ഭക്ഷണ സ്ഥാപനങ്ങളും ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ ഉൾപ്പെടുത്താൻ നീക്കം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനങ്ങൾക്കും പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഉപഭക്ഷണങ്ങളുടെ നിലവാരം, ന്യായവില, ശുചിത്വം, അളവ് തുടങ്ങിയവ ഉറപ്പുവരുത്താൻ ഉപഭോക്തൃ സംരക്ഷണ ഭേദഗതി നിയമത്തിൽ ഈ മേഖലയെ കൊണ്ടുവരാനാണ് നീക്കം. ഇതോടെ ഉപഭോക്താവിന് ലഭിക്കുന്ന ഭക്ഷണത്തിന് നിലവാരംമ ഉറപ്പുവരുത്താനാണ് ഇങ്ങനെയൊരു നീക്കം. ഇതോടൊപ്പം ഓൺലൈൻ മരുന്നുവ്യാപാരവും നിയന്ത്രിക്കാനും നീക്കമുണ്ട്. രാജ്യസഭാംഗം കെ.സോമപ്രസാദിന്റെ ഇടപെടലിനെ തുടർന്ന് വ്യാഴാഴ്ച ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാൻ എം.പിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചേർക്കുകയായിരുന്നു. വ്യാഴാഴ്ച രാജ്യസഭയുടെ ശൂന്യവേളയിൽ ഓൺലൈൻ ഭക്ഷണവിതരണസ്ഥാപനങ്ങലുമായി ബന്ധപ്പെട്ട് സോമപ്രസാദ് […]

മോദിയുടെ കൈയ്യിലുള്ളത് സർക്കാരാണ്, അല്ലാതെ ഒ.എൽ.എക്സ് അല്ല ; ഓഹരികൾ വിറ്റഴിക്കുന്ന കേന്ദ്രസർക്കാരിനെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴ

സ്വന്തം ലേഖകൻ കോട്ടയം: മോദിയുടെ കൈയ്യിലുള്ളത് സർക്കാരാണ്.അല്ലാതെ ഒഎൽഎക്‌സ് അല്ല.ഓഹരികൾ വിറ്റഴിക്കുന്ന കേന്ദ്രസർക്കാരിനെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴ. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി), ഐഡിബിഐ ബാങ്കിലെ സർക്കാർ ഓഹരി എന്നിവ വിറ്റഴിക്കാനുള്ള ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ചാണ് സമൂഹമാധ്യമങ്ങളിൽ ട്രോളന്മാർ രംഗത്ത് എത്തിയിരിക്കുന്നത്.   കാബിനറ്റ് റാങ്കോടുകൂടി ധനകാര്യ മന്ത്രാലയം ഒഎൽഎക്‌സ് ആയി എന്നതരത്തിലുള്ള പരിഹാസങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.എൽഐസി കാലാന്തരത്തിൽ സ്വകാര്യവത്കരിക്കുന്നതിന്റെ മുന്നോടിയാണ് ഓഹരി വിൽപന സംബന്ധിച്ച ബജറ്റ് പ്രഖ്യാപനമെന്നാണു വിലയിരുത്തൽ. രാജ്യത്തെ ലൈഫ് ഇൻഷ്വറൻസ് ബിസിനസിൽ […]

ദൈവത്തിന് പാവങ്ങളോട് കരുണയില്ല ; ആ ഒറ്റക്കാരണം കൊണ്ടാണ് എനിക്ക് ദൈവത്തിനോട് വിരോധം : വെളിപ്പെടുത്തലുമായി ശ്രീനിവാസൻ

സ്വന്തം ലേഖകൻ കൊച്ചി: ദൈവത്തിന് കരുണയില്ല ആ ഒറ്റക്കാരണം കൊണ്ടാണ് എനിക്ക് ദൈവത്തോട് വിരോധം.വെളിപ്പെടുത്തലുമായി ചലചിത്ര താരം ശ്രീനിവാസൻ രംഗത്ത്.ദൈവം എന്തിന് വേണ്ടിയാണ് പാവപ്പെട്ടവനെയും പണക്കാരനെയും ഉണ്ടാക്കിയത്?നല്ലവനേയും ചീത്ത ആൾക്കാരെയും ഉണ്ടാക്കിയത്? ദൈവം സർവ ശക്തനാണെങ്കിൽ നല്ല ആൾക്കാരെ മാത്രം ഉണ്ടാക്കിയാൽ പോരെ’യെന്നും ശ്രീനിവാസൻ ചോദിക്കുന്നു. ഇന്ത്യയുടെ കേന്ദ്രത്തിലെ ഗവൺമെന്റ് വേണ്ടാത്ത കാര്യങ്ങൾ പലതും അവര് ചെയ്യുന്നു. 3000 കോടി ചിലവാക്കിയിട്ട് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയുണ്ടാക്കി. പിന്നെ ശിവജിയുടെ പ്രതിമ 3600 കോടിക്കാണ് ഉണ്ടാക്കിയത്. കേന്ദ്രസർക്കാരിനെയും താരം വിമർശിച്ചു. 2000ത്തിന്റെയും 500റിന്റെയും നോട്ട് […]