പുകവലിക്കാനുള്ള പ്രായം നിയമപരമായ പ്രായം 21 ആക്കാനൊരുങ്ങി കേന്ദ്രസർക്കാർ ; പൊതുസ്ഥലത്ത് പുകവലിച്ചാൽ പിഴ 2000 : നിർദ്ദേശങ്ങൾ ഇങ്ങനെ

പുകവലിക്കാനുള്ള പ്രായം നിയമപരമായ പ്രായം 21 ആക്കാനൊരുങ്ങി കേന്ദ്രസർക്കാർ ; പൊതുസ്ഥലത്ത് പുകവലിച്ചാൽ പിഴ 2000 : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പുകവലിക്കാനുള്ള നിയമപരമായ പ്രായം 21 ആക്കാനൊരുങ്ങി കേന്ദ്രസർക്കാർ നീക്കം. പൊതുസ്ഥലത്ത് പുകവലിച്ചാൽ പിഴ 200 രൂപയിൽനിന്ന് 2000 രൂപയാക്കാനും നീക്കം. ഇതിന് പുറമെ വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും അനുവദിച്ചിരുന്ന പ്രത്യേക പുകവലി സ്ഥലങ്ങൾ നിർത്തലാക്കാനും നിർദ്ദേശമുണ്ട്.

ഇന്ത്യൻ പുകയില നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതി നിർദേശങ്ങൾ പൊതുജനാഭിപ്രായത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഈ നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് എന്ന വെബ്‌സൈറ്റിൽ നിന്നും പരിശോധിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം ഭേദഗതി സംബന്ധിച്ചുള്ള നിർദേശങ്ങൾ 31 വരെ ധലാമശഹ ുൃീലേരലേറപ എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കാം.

ഭേദഗതിയിലെ മറ്റ് സുപ്രധാന പ്രധാന നിർദേശങ്ങൾ ഇങ്ങനെ

1. 21 വയസ്സിൽ താഴെയുള്ളവർക്കു പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതു നിരോധിക്കും.
2. നിയമ ലംഘനങ്ങൾക്കുള്ള തടവു ശിക്ഷയുടെ കാലാവധിയും പിഴത്തുകയും കൂട്ടും.
3. സചിത്ര ആരോഗ്യ മുന്നറിയിപ്പ് മൊത്തവിതരണ പായ്ക്കറ്റുകളിലും നിർബന്ധമാക്കും.
4. പുകയില ഉൽപന്നങ്ങളുടെ ഒരുതരത്തിലുള്ള പരസ്യവും പറ്റില്ല. നിബന്ധന സമൂഹമാധ്യമങ്ങൾക്കും വീഡിയോ ഗെയിമുകൾക്കും ഉൾപ്പെടെ ബാധകം. മറ്റ് ഉൽപന്ന പരസ്യങ്ങളുടെ മറവിലുള്ള പുകയില പരസ്യവും നിരോധിക്കും.
നിയമ ലംഘനങ്ങൾക്കുള്ള തടവു ശിക്ഷയുടെ കാലാവധിയും പിഴത്തുകയും കൂട്ടും.