പുതുവർഷത്തിൽ ഇരുട്ടടി തന്ന് കേന്ദ്രസർക്കാർ ; സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിച്ചു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പുതുവർഷത്തിൽ ഇരുട്ടടി തന്ന് കേന്ദ്രസർക്കാർ, സബ്ഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില വർധിച്ചു. ഡൽഹിയിലും മുംബൈയിലും 14.2 കിലോഗ്രാം സിലിണ്ടറിന് യഥാക്രമം 19 ഉം 19.5 രൂപയുമാണ് വർധിച്ചത്. പുതുക്കിയ വില ബുധാനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. തുടർച്ചയായി അഞ്ചാം മാസമാണ് സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വില ഉയരുന്നത്. ഡൽഹിയിൽ സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വില സിലിണ്ടറിന് 714 രൂപയായി. മുംബൈയിൽ ഇത് 684 രൂപയാണ്. കൊൽക്കത്തയിലും ചെന്നൈയിലും വില യഥാക്രമം 747,734 എന്നിങ്ങനെയാണ് വർധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മറ്റിടങ്ങളിലും സമാനമായ […]

കേന്ദ്രത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന സംഭവങ്ങളുണ്ടായാൽ ഉടൻ മോദി സർക്കാർ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കും ; 2014 ന് ശേഷം ഇന്റനെറ്റ് ബന്ധം വിച്ഛേദിച്ചത് 357 തവണ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ ഉടൻ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുക എന്നതാണ് മോദി സർക്കാറിന്റെ പ്രതിവിധി. ആർക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലും പൗരത്വം ബില്ലിൽ തിളച്ചു മറിഞ്ഞപ്പോൾ അസമിലും സർക്കാർ ഇന്റർനെറ്റ് വിച്ഛേദിച്ചു. 2014 ഒന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിൽ 357 തവണ ഇന്റർനെറ്റ് വിച്ഛേദിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തതായി ഇപ്പോൾ റിപ്പോർട്ടുകൾ പറയുന്നു. അതോടൊപ്പം 2018 ൽ ലോകത്തിലാകെ ഇന്റർനെറ്റ് വിച്ഛേദിച്ചതിന്റെ 67 ശതമാനവും ഇന്ത്യയിലായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. […]

രണ്ടിൽ കൂടുതൽ കുട്ടികളായാൽ വോട്ടവകാശം ഇല്ലാതാകും: നിർണ്ണായക നിയമവുമായി കേന്ദ്ര സർക്കാർ; പദ്ധതി അവതരിപ്പിച്ചത് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങ് കിഷോർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: സഞ്ജയ് ഗാന്ധിയ്ക്ക് പിന്നാലെ രാജ്യത്തെ ജന സംഖ്യയെ നിയന്ത്രിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. മൃഗീയ ഭൂരിപക്ഷവുമായി അധികാരത്തിൽ എത്തിയ കേന്ദ്ര സർക്കാരാണ് ഇപ്പോൾ പുതിയ നിയമം നടപ്പാക്കാനൊരുങ്ങുന്നത്. രാജ്യത്തെ ജനങ്ങൾക്ക് രണ്ട് കുട്ടികൾ മാത്രമേ പാടുള്ളൂ എന്നും , രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടായാൽ വോട്ട് അവകാശം നിഷേധിക്കണമെന്നും അടക്കമുള്ള വിവാദ നിർദേശങ്ങളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഇത് മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ടാണ് എന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ലോക ജനസംഖ്യാ ദിനത്തിൽ പുതിയ നിയമം നടപ്പാക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി […]