വണ്ടിയോടിക്കുന്നതിനിടയിൽ കോവിഡ് പോസിറ്റീവാണെന്ന സന്ദേശമെത്തി ; പരിഭ്രാന്തിയിൽ യുവതി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു : ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവർമാർ തയ്യാറാകാതെ വന്നതോടെ യുവതിയ്ക്ക് നടുറോഡിൽ കഴിയേണ്ടി വന്നത് ഒന്നരമണിക്കൂർ

സ്വന്തം ലേഖകൻ കടയ്ക്കൽ: വണ്ടിയോടിക്കുന്നതിനിടയിൽ കൊവിഡ് പോസിറ്റീവാണെന്നറിഞ്ഞതോടെ പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. യുവതി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വെദ്യുതതൂണിൽ ഇടിച്ച് കാർ തല കീഴായി മറിയുകയായിരുന്നു. എന്നാൽ പരിക്കേറ്റ നാൽപതുകാരിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവർമാർ തയ്യാറായില്ല. ഇതേ തുടർന്നാണ് ഒന്നരമണിക്കൂറാണ് നടുറോഡിൽ യുവതിയ്ക്ക് കഴിയേണ്ടി വന്നത്. അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയിൽ നിന്ന് കൊവിഡ് പരിശോധനയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇതിനിടയിൽ കോവിഡ് പോസിറ്റീവാണെന്ന സന്ദേശം ഫോണിൽ ലഭിക്കുകയായിരുന്നു. ഇതുകേട്ടയുടൻ പരിഭ്രാന്തിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ഇടിച്ചു തല […]

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കട്ടപ്പന: ഇടുക്കി റോഡിൽ വാഴവരക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ കാറിന് തീപിടിച്ചു. തിരുവല്ല സ്വദേശി മാത്യു പി. ജോസഫിെന്റ കാറിനാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ തീപിടിച്ചത്. മാത്യുവും ഭാര്യയും മക്കളുമടക്കം അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ തീ പടർന്നത് മറ്റുവാഹന യാത്രക്കാർ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുമ്പോഴേക്കും കാർ മുഴുവനായും തീപടർന്നു കഴിഞ്ഞിരുന്നു. വാഹനത്തിൽ നിന്നും ഇവർ പുറത്തിറങ്ങാൻ വൈകിയിരുന്നെങ്കിൽ വൻ അപകടം ഉണ്ടായേനെ. തുടർന്ന് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കട്ടപ്പന അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. എന്നാൽ അപ്പോഴേക്കും വാഹനം പൂർണമായും കത്തിയിരുന്നു.

നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ച് അപകടം : ഇരുവാഹനങ്ങളും കത്തിനശിച്ചു ; യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ മലപ്പുറം : നിയന്ത്രണം വിട്ട് പാഞ്ഞുവന്ന ഡീസൽ ലോറിയിലിടിച്ച് അപകടം. ഡീസൽ ലോറിയിലിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ഉണ്ടായ തീപിടുത്തത്തിൽ ഇരുവാഹനങ്ങളും കത്തിനശിച്ചു. അപകടത്തെ തുടർന്ന് ഇരുവാഹനങ്ങളിലെയും യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മലപ്പുറം പൊന്മള പള്ളിപ്പടിയിൽ കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. കോട്ടക്കൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മലപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയുടെ ഡീസൽ ടാങ്കിൽ ഇടിക്കുകയായിരുന്നുവെന്ന് അപകടം കണ്ട് നിന്നവർ പറഞ്ഞു. അപകടം നടന്ന ഉടനെ തീ […]

ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്റ്റാർ സിംഗർ ഗായകൻ റോഷന്റെ നില അതീവഗുരുതരം ; ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കണ്ണൂർ: നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ സ്റ്റാർ സിംഗർ താരവും ചലചിത്ര പിന്നണി ഗായകനുമായ റോഷന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് റോഷനും സഹോദരൻ അശ്വിനും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ റോഷനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച എറണാകുളത്തേക്ക് പോകുന്നതിനിടെ കണ്ണൂർ എകെജി ഹോസ്പിറ്റൽ ബസ്റ്റാന്റിന് സമീപമായിരുന്നു അപകടം അമിത വേഗത്തിൽ എത്തിയ ലോറി നിയന്ത്രണംവിട്ട് ഡിവൈഡറിനു മുകളിലൂടെ ഇവരുടെ കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഷന്റെ […]

നിയന്ത്രണം വിട്ട് ലോറി കാറിലിടിച്ച് സ്റ്റാർ സിംഗർ ഗായകൻ റോഷന് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കണ്ണൂർ: നിയന്ത്രണം വിട്ട് ലോറി കാറിലിടിച്ച് സ്റ്റാർ സിംഗർ ഗായകന് റോഷന് ഗുരുതര പരിക്ക്. തളാപ്പ് എ.കെ.ജി ആശുപത്രിക്ക് സമീപം ശനിയാഴ്ച പുലർച്ചെ നടന്ന അപകടത്തിലാണ് റോഷന് പരിക്കേറ്റത്. നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച ശേഷം എതിർവശത്തെ കടയിലേക്ക് പാഞ്ഞു കയറുകയാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ റോഷനെ ചാല ആസ്റ്റർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി റോഡിലെ കുഴിയിലകപ്പെട്ട് നിയന്ത്രണം വിട്ട് ഡിവൈഡറും തകർത്ത് കാറിലിടിക്കുകയായിരുന്നു തുടർന്ന് ലോറി കടയിലേക്കും പാഞ്ഞുകയറി അപകടമുണ്ടായി. […]

കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി നാല് മരണം ; കാറിലുണ്ടായിരുന്ന നാല് പേർ പൊലീസ് കസ്റ്റഡിയിൽ

  സ്വന്തം ലേഖകൻ തൃശ്ശൂർ: കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി നാല് പേർ മരിച്ചു. കൊറ്റനെല്ലൂർ സ്വദേശി തേരപ്പിള്ളി വീട്ടിൽ സുബ്രൻ (59), മകൾ പ്രജിത (23), കൊറ്റനെല്ലൂർ കണ്ണന്തറ വീട്ടിൽ ബാബു (54), മകൻ വിപിൻ (29) എന്നിവരാണ് അപകടത്തിൽ മരിച്ചത്. തുമ്പൂർ അയ്യപ്പൻകാവിൽ ഉത്സവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാല് പേരേയും അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിന് കാരണമായ കാറിലുണ്ടായിരുന്ന നാല് […]

അപകട സമയത്ത് ശ്രീറാം കാറോടിച്ചിരുന്നത് 120 കിലോമീറ്റർ വേഗതയിലാണെന്ന് ഫോറൻസിക് ലാബിന്റെ റിപ്പോർട്ട്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട സമയത്ത് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കാർ ഓടിച്ചത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലെന്ന് ഫോറൻസിക് ലാബിന്റെ റിപ്പോർട്ട്. വാഹനത്തിന്റെ വേഗം കണ്ടുപിടിക്കാൻ അന്വേഷണ സംഘം വെള്ളയമ്പലത്തെ കെഎഫ്‌സിക്കു മുന്നിൽനിന്നുള്ള ദൃശ്യം ഫോറൻസിക് ലാബിനു കൈമാറിയിരുന്നു. ഈ ദൃശ്യം പരിശോധിച്ചാണു വാഹനം അമിത വേഗത്തിലായിരുന്നെന്നു കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട ഒട്ടുമിക്ക റിപ്പോർട്ടുകളും ലാബ് അധികൃതർ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. വാഹനത്തിന്റെ വേഗത സംബന്ധിച്ച എൻഎബിഎൽ അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡപ്രകാരം തയാറാക്കേണ്ട […]

മദ്യലഹരിയിൽ വാഹനമോടിച്ച് വീണ്ടും അപകടം ; ഓൺലൈൻ ഭക്ഷണവിതരണക്കാരന് പരിക്ക്, വാഹനമോടിച്ച ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു

  സ്വന്തം ലേഖിക തിരുവനന്തപുരം : മദ്യലഹരിയിൽ ഡോക്ടർ ഓടിച്ച കാറിടിച്ച് ഓൺലൈൻ ഭക്ഷണവിതരണക്കാരന് പരിക്ക്. തലസ്ഥാനത്തെ സ്വകാര്യ കണ്ണാശുപത്രിയിലെ ഡോക്ടറായ വി ആർ ജയറാമിനെതിരെ കേസെടുത്തു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് എംജി റോഡ് മുറിച്ചുകടന്ന കാർ, ബൈക്കിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ നിർത്തിയെങ്കിലും അമിത വേഗത്തിൽ ബൈക്കിന് മുകളിലൂടെ കയറ്റിയിറക്കി ബേക്കറിഭാഗത്തേക്ക് ഓടിച്ചുപോയി. കാർ മുന്നോട്ടുവരുന്നതുകണ്ട ബൈക്ക് യാത്രികനായ ആദർശ് ഉരുണ്ടുമാറുകയായിരുന്നു. ആദർശിന്റെ സുഹൃത്തുക്കളായ ഓൺലൈൻ ഭക്ഷണവിതരണക്കാർ ഈ സമയം ബൈക്കുകളിൽ പിന്നാലെ വരികയായിരുന്നു. അവർ കാറിനെ പിന്തുടർന്ന് […]