നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ച് അപകടം : ഇരുവാഹനങ്ങളും കത്തിനശിച്ചു ; യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകൻ
മലപ്പുറം : നിയന്ത്രണം വിട്ട് പാഞ്ഞുവന്ന ഡീസൽ ലോറിയിലിടിച്ച് അപകടം. ഡീസൽ ലോറിയിലിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ഉണ്ടായ തീപിടുത്തത്തിൽ ഇരുവാഹനങ്ങളും കത്തിനശിച്ചു. അപകടത്തെ തുടർന്ന് ഇരുവാഹനങ്ങളിലെയും യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മലപ്പുറം പൊന്മള പള്ളിപ്പടിയിൽ കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്.
കോട്ടക്കൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മലപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയുടെ ഡീസൽ ടാങ്കിൽ ഇടിക്കുകയായിരുന്നുവെന്ന് അപകടം കണ്ട് നിന്നവർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം നടന്ന ഉടനെ തീ പടരുകയായിരുന്നു. ലോറിയിലേയും കാറിലെയും യാത്രക്കാർ ഓടിയിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം പൊലീസും അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തിയെങ്കിലും വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചിരുന്നു.