video
play-sharp-fill

മദ്യപിച്ച് ലക്ക് കെട്ട് അമിതവേഗതയിൽ വാഹനമോടിച്ചു; നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി തൂൺ തകർത്ത് കടയിലേക്ക് ഇടിച്ചു കയറി..! തൃക്കുന്നപ്പുഴ സ്വദേശിക്കെതിരെ കേസ്

സ്വന്തം ലേഖകൻ ഹരിപ്പാട്: മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാര്‍ നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറി അപകടം.നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വൈദ്യുതി തൂണ്‍ തകര്‍ത്ത ശേഷമാണ് കടയിലേക്ക് ഇടിച്ചുകയറിയത്.തൃക്കുന്നപ്പുഴ എസ്എന്‍ നഗറില്‍ കപില്‍ വില്ലയിലെ കപില്‍ (27) എന്ന യുവാവാണ് മദ്യപിച്ച് വാഹനമോടിച്ചത്. ഇയാള്‍ക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. പല്ലന കെ വി ജെട്ടി ജംഗ്ഷനിലുളള മസ്ജിദിന് മുന്നിൽ കഴിഞ്ഞദിവസം രാത്രി 9.45 നായിരുന്നു അപകടം. തോട്ടപ്പള്ളിയില്‍ നിന്നും തുക്കുന്നപ്പുഴയിലേക്ക് വരികയായിരുന്ന കാറാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അപകടത്തില്‍ പാനൂര്‍ പല്ലന കൊളഞ്ഞിത്തറയില്‍ ഷൗക്കത്തലിയുടെ ഫ്രോസ് […]

നിയന്ത്രണം വിട്ട കാർ പെരിയാർ വാലി കനാലിലേക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു;അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് കാർ പൊളിച്ചാണ് അസീസിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്തത്

സ്വന്തം ലേഖകൻ പട്ടിമറ്റം: ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് പെരിയാർവാലി കനാലിലേക്ക് മറിഞ്ഞ് ​ഗൃഹനാഥൻ കൊല്ലപ്പെട്ടു. പട്ടിമറ്റം സ്വദേശിയായ ചക്കരകാട്ടിൽ അബദുൾ അസീസാണ്(73) മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. അത്താണി കവലയ്ക്ക് സമീപം 30 അടിയോളം താഴ്ച്ചയിൽ നിറഞ്ഞൊഴുകുന്ന പെരിയാർ വാലിയുടെ ഹൈലെവൽ കനാലിലേക്കാണ് കാർ പതിച്ചത്. അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് കാർ പൊളിച്ചാണ് അസീസിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളം – മൂവാറ്റുപുഴ പ്രധാനപാത കടന്നുപോകുന്ന ഭാ​ഗം കൂടിയായതിനാൽ ഇവിടെ […]

കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കാർ പൂർണമായും കത്തി നശിച്ചു; വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി ; ഒരാൾക്ക് പരുക്ക്

സ്വന്തം ലേഖകൻ കോഴിക്കോട് : കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. രാത്രിയാണ് അപകടമുണ്ടായത്. കാറുകളിലൊന്ന് പൂർണമായും കത്തി നശിച്ചു. വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുന്‍ ഭാഗത്താണ് തീപടർന്നത്. ഫയര്‍ ഫോഴ്സ് എത്തിയ ശേഷമാണ് തീയണച്ചത്.

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു: ഡ്രൈവര്‍ അത്ഭുതകമായി രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡൈവര്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുണ്ടക്കുഴി സ്വദേശി എല്‍ദോസ് ആണ് കാര്‍ ഓടിച്ചിരുന്നത്. മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍ പെട്ടത്. ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ തിരുവനന്തപുരത്തും കാര്‍ ഓടുന്നതിനിടെ കത്തി നശിച്ചിരുന്നു. കണ്ണൂരിലുണ്ടായ മറ്റൊരു സംഭവത്തില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഓടുന്ന കാറിന് തീപിടിച്ച്‌ മരിച്ചിരുന്നു.

നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം: രണ്ടാമത്തെ കണ്മണിയെ കാത്തിരിക്കവേ ദുരന്തം തേടിയെത്തി,കത്തിയമര്‍ന്ന കാര്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി

സ്വന്തം ലേഖകൻ മയ്യിൽ: നീണ്ട വർഷത്തെ പ്രണയത്തിന് ശേഷം 8 വർഷം മുൻപ് ആണ് കണ്ണൂരിൽ അപകടത്തിൽ മരണപ്പെട്ട പ്രജിത്തും റിഷയും വിവാഹിതരായത്. രണ്ടാമത്തെ കണ്മണിക്കായി കാത്തിരുന്ന അവരുടെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും തകർത്തുകൊണ്ട് അവരെ തേടിയെത്തിയത് ഒരു വലിയ ദുരന്തവും. കുറ്റിയാട്ടൂരില്‍ അയല്‍വാസികളായിരുന്നു ഇരുവരും. കുട്ടിക്കാലത്തെയുളള അടുപ്പമാണ് പ്രണയത്തിലും ഇരുവീട്ടുകാരുടെ സമ്മതത്തോടെയുളള വിവാഹത്തിലും കലാശിച്ചത്. നിര്‍മാണ മേഖലയില്‍ ഉപയോഗിക്കുന്നതിനായി ജെസിബി ഉള്‍പെടെയുളള വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതായിരുന്നു പ്രജിത്തിന്റെ തൊഴില്‍. സഹോദരന്‍ പ്രമോദിനൊപ്പമായിരുന്നു ഈ ബിസിനസ് നടത്തിയിരുന്നത്. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് […]

നിര്‍ത്തിയിട്ട കാര്‍ മറിഞ്ഞത് മുപ്പത് അടി താഴ്ചയിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട് അമ്മയും കുഞ്ഞും;സംഭവം ഇന്‍ഫോപാര്‍ക്ക് വളപ്പില്‍

സ്വന്തം ലേഖകൻ കൊച്ചി:കൊച്ചി ഇന്‍ഫോ പാര്‍ക്ക് വളപ്പിലേക്ക് കാര്‍ തെന്നി മറിഞ്ഞു.30 അടിയോളം മുകളില്‍ നിന്നാണ് കാർ വീണത്.കാറിലെ നാല് യാത്രക്കാരില്‍ ഒരാളൊഴികെ ബാക്കിയുളളവര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുത്തനെയുള്ള ഇറക്കത്തിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഇന്‍ഫോ പാര്‍ക്ക് വളപ്പിലേയ്ക്ക് മറിയുകയായിരുന്നു. സംരക്ഷണ കമ്പികൾ തകര്‍ത്താണ് കാര്‍ വീണത്. കാര്‍ണിവല്‍ ഇന്‍ഫോ പാര്‍ക്ക് വളപ്പില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം. അപകടത്തിനു നിമിഷങ്ങള്‍ക്ക് മുന്‍പ് അതുവഴി കുഞ്ഞിനെയും കൊണ്ട് നടന്നുപോയ ശുചീകരണവിഭാഗം ജീവനക്കാരിയുടെ തൊട്ടുപിന്നിലാണ് കാര്‍ വന്നു വീണത്. കുട്ടിയുമായി […]

മദ്യപിച്ച് വാഹനമോടിച്ചു; ഈരാറ്റുപേട്ടയിൽ കാറിടിച്ച് നാലുപേർക്ക് പരിക്ക് ; ആറോളം വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു ; രോഷാകുലരായ നാട്ടുകാർ വാഹനം അടിച്ച് തകർത്തു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ മദ്യപിച്ച് വാഹനമോടിച്ച ആളുടെ കാറിടിച്ച് നാലുപേർക്ക് പരിക്ക്. ആറോളം വാഹനങ്ങൾ ഇയാൾ ഇടിച്ചു തെറിപ്പിച്ചു. രോഷാകുലരായ നാട്ടുകാർ വാഹനം അടിച്ചു തകർത്തു.വാഹനത്തിൽ ഉണ്ടായിരുന്ന നടക്കൽ സ്വദേശി യാസീനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഈരാറ്റുപേട്ട മുട്ടം കവലയിൽ വെച്ചാണ് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ സംഘടിച്ചതോടെ പ്രദേശത്ത് വലിയ സംഘർഷാവസ്ഥയും ഗതാഗതക്കുരുക്കും ഉണ്ടായി.

പെരുമ്പാവൂർ മണ്ണൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു, കുട്ടി ഉൾപ്പെടെ നാല് പേർക്ക് പരിക്ക് ; ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് സംശയം

മലപ്പുറം : പെരുമ്പാവൂർ മണ്ണൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക്  കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പെരുമ്പാവൂർ രജിസ്ട്രേഷനിലുള്ള വണ്ടിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ലോറിയുടെ മുൻഭാഗത്താണ് കാർ ഇടിച്ചുകയറിയത്. കാറിൻറെ മുൻ വശത്തിരുന്ന യാത്രക്കാരനാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ദൃക്‌സാക്ഷികളില്ലാത്ത അപകടത്തിലും ഒളിഞ്ഞിരിക്കുന്ന ഒരു പഴുത്; കണ്ണാടിക്കഷ്ണം തുമ്പാക്കി പതിനെട്ട് ദിവസം കൊണ്ട് പ്രതിയെ പിടിച്ച കാലടിയിലെ പൊലീസുകാര്‍; സാധാരണ അപകടം എന്ന് എഴുതിത്തള്ളിയേക്കാവുന്ന കേസ് തെളിഞ്ഞ വഴി

സ്വന്തം ലേഖകന്‍ കൊച്ചി: ഒരു കണ്ണാടിക്കഷ്ണം തുമ്പാക്കി പ്രതിയെ പിടിച്ച് കൈയ്യടി വാങ്ങുകയാണ് കാലടി പൊലീസ്. കഴിഞ്ഞ മാസമാണ് സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസിവ് ഡവലപ്‌മെന്റിലെ പ്രൊജക്ട് ഡയറക്ടര്‍ സെഫീന വിനോ (32) ഒരപകടത്തില്‍പ്പെട്ടത്. മെയ് 24ന് രാത്രി ഏഴേകാലോടെ മറ്റൂര്‍-നെടുമ്പാശ്ശേരി വിമാനത്താവള റോഡിലായിരുന്നു അപകടം. നീലംകുളങ്ങര ക്ഷേത്രത്തിനു സമീപം വച്ച് എതിരെ വന്ന കാര്‍ സെഫീനയെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. സമീപത്തെ തോട്ടിലേക്ക് തെറിച്ച് വീണ സെഫീനക്ക് തോളെല്ലിന് അടക്കം പരിക്കുകളുണ്ടായി. ലോക്ഡൗണ്‍ സാഹചര്യത്തില്‍ വിജനമായ പ്രദേശത്ത് നടന്ന […]

കോട്ടയം-കുമരകം റോഡിൽ ഉപ്പൂട്ടികവലയിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞ് അപകടം ; ലോറി മറിഞ്ഞത് നിയന്ത്രണം വിട്ട് മീറ്ററുകളോളം ഓടിയതിന് ശേഷം : ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ കോട്ടയം: കുമരകം റോഡിൽ ഉപ്പൂട്ടികവലയിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവറായ രാജസ്ഥാൻ സ്വദേശി ജിഹാൻ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. രാത്രി 10.45ഓടെയായിരുന്നു അപകടം. ഒഡീഷയിൽ നിന്നു പേപ്പറുമായി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ലോറിയാണ് നടുറോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓട്ടത്തിനിടെ നിയന്ത്രണം വിട്ട ലോറി അമ്പതു മീറ്ററോളം ഓടിയ ശേഷം മറിയുകയായിരുന്നു. അപകടത്തിൽ വഴിയരുകിൽ പാർക്ക് ചെയ്തിരുന്ന താഴത്തേടത്ത് വിവേകിന്റെ കാറിനു കേടുപാടു സംഭവിച്ചിട്ടുണ്ട്. ലോറിയിൽ 18 ടൺ […]