കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കാർ പൂർണമായും കത്തി നശിച്ചു; വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി ; ഒരാൾക്ക് പരുക്ക്

കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കാർ പൂർണമായും കത്തി നശിച്ചു; വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി ; ഒരാൾക്ക് പരുക്ക്

സ്വന്തം ലേഖകൻ

കോഴിക്കോട് : കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. രാത്രിയാണ് അപകടമുണ്ടായത്. കാറുകളിലൊന്ന് പൂർണമായും കത്തി നശിച്ചു. വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി.

അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിന്റെ മുന്‍ ഭാഗത്താണ് തീപടർന്നത്. ഫയര്‍ ഫോഴ്സ് എത്തിയ ശേഷമാണ് തീയണച്ചത്.