video
play-sharp-fill

റബറിൻ്റെ താങ്ങുവില 250 രൂപയാക്കി ബജറ്റിൽ പ്രഖ്യാപിക്കണം: അഡ്വ. ടോമി കല്ലാനി

സ്വന്തം ലേഖകൻ  കോട്ടയം: റബർ വിലസ്ഥിരതാ ഫണ്ടിൻ്റെ ഭാഗമാക്കി റബറിൻ്റെ താങ്ങുവില 250 രൂപയാക്കി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി ആവശ്യപ്പെട്ടു. ഇക്കാര്യം സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്താൻ ധനമന്ത്രി കെ എൻ ബാലഗോപാൽ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്രതിസന്ധിയിലൂടെയാണ് റബർ കർഷകർ കടന്നു പോകുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി റബർ കർഷകരുടെ ജീവിതത്തിൽ തിരിച്ചടിയായി കഴിഞ്ഞു. ഇതിനിടെ ലോക്ഡൗൺ കൂടി വന്നതോടെ റബർ ഉൽപാദനവും നടക്കാതെയായി. ഇതിനിടെ കാറ്റും മഴയും […]

ജയിച്ചാല്‍ അഞ്ച് വര്‍ഷത്തെ ശമ്പളം പൂഞ്ഞാറിലെ നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനുറച്ച് ടോമി കല്ലാനി; ഈ മണ്ണില്‍ വര്‍ഗീയതയ്ക്ക് സ്ഥാനമില്ലെന്ന് ഉമ്മന്‍ചാണ്ടി; രാഹുല്‍ ഗാന്ധിയും എത്തിയതോടെ അണികള്‍ ആവേശത്തില്‍; പൂഞ്ഞാറില്‍ വിജയതിലകം അണിയാനൊരുങ്ങി ടോമി കല്ലാനി

സ്വന്തം ലേഖകന്‍ ഈരാറ്റുപേട്ട: ജയിച്ചാല്‍ എംഎല്‍എ എന്ന നിലയിലെ ശമ്പളം മണ്ഡലത്തിലെ ക്യാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്നും നാലുവോട്ടിന് വേണ്ടി ജനത്തെ ഭിന്നിപ്പിക്കില്ലെന്നും പൂഞ്ഞാറിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി ടോമി കല്ലാനി. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനിയുടെ പ്രചരണാര്‍ത്ഥം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ റോഡ് ഷോയില്‍ ജനസാഗരം ഇരമ്പുകയായിരുന്നു. ചിലര്‍ വര്‍ഗീയതക്ക് ശ്രമിച്ചപ്പോള്‍ അതൊന്നും ഇവിടെ വിലപ്പോയിട്ടില്ലെന്നതിന്റെ ഉദാഹരണമാണ് ഈ ജനസാഗരമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വര്‍ഗീയതക്ക് ജനപിന്തുണയില്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചതോടെ സദസ്സില്‍ നിറഞ്ഞ കരഘോഷമുയര്‍ന്നു. വോട്ടഭ്യര്‍ത്ഥനയ്ക്ക് വേണ്ടി ടോമി കല്ലാനി […]

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി നാളെ പൂഞ്ഞാർ മണ്ഡലത്തിൽ ; എരുമേലിയിൽ റോഡ് ഷോ; യുഡിഎഫ് പ്രവർത്തകർ ആവേശത്തിൽ

തേർഡ് ഐ ബ്യൂറോ എരുമേലി: പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ എരുമേലിയിൽ എത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് വലിയമ്പലത്തിനു മുന്നിൽ റാന്നിയിൽ നിന്നും റോഡു മാർഗം എത്തിച്ചേരുന്ന രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥി ടോമി കല്ലാനിയും നേതാക്കളും ചേർന്ന് സ്വീകരിക്കും. തുടർന്ന് ടൗണിലേക്ക് റോഡ് ഷോ നടത്തും. പതിനായിരത്തിലധികം പ്രവർത്തകരുടെ അകമ്പടിയോടെയാകും റോഡ് ഷോ. സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിക്ക് പുറമെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എ.ഐ.സി.സി, […]

രാജ്യത്തെ ഏറ്റവും മികച്ച ഡിസിസി അദ്ധ്യക്ഷന്‍; മണ്ണില്‍ പടവെട്ടിയ കര്‍ഷകന്റെ മകന്‍; സാധ്യതകള്‍ ഏറെ ഉണ്ടായിട്ടും മുരടിച്ച് പോയ പൂഞ്ഞാറിനെ രക്ഷിക്കാന്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായ ടോമി കല്ലാനി എത്തുമ്പോള്‍

സ്വന്തം ലേഖകന്‍ കോട്ടയം: ‘ഒരു തുള്ളി കുടിവെള്ളം കിട്ടുമെന്ന് വിചാരിക്കണ്ട..!’ ആരുടേയും ശാപവാക്കുകളൊന്നുമല്ല ഇത്, ദാഹിച്ച് വലഞ്ഞ് പൂഞ്ഞാറിലെത്തിയാല്‍ ഈ കാര്യം മനസ്സിലുറപ്പിച്ചേക്കണം. കുടിവെള്ള ക്ഷാമമാണ് പൂഞ്ഞാര്‍ മണ്ഡലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. തെരഞ്ഞെടുപ്പ് കാലത്ത് വികസന മുന്നേറ്റങ്ങള്‍ എണ്ണിയെണ്ണി പറയുമ്പോള്‍ ഒരു മലയോരനാട് കുടിവെള്ളമില്ലാതെ ദാഹിച്ച് വലയുന്ന കാര്യം പുറം ലോകം അറിയുന്നത് പോലുമില്ല. മൂന്ന് പതിറ്റാണ്ടിലധികമായി പൂഞ്ഞാറിനെ നയിക്കുന്നവര്‍ അടുത്തിടെ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ മത-മൈത്രിയില്‍ കഴിയുന്ന ഈ നാടിനെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. മാറി ചിന്തിച്ചില്ലെങ്കില്‍ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന് […]

റബർ ആക്ടുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമർപ്പിച്ച ശുപാർശകൾ പുനഃപരിശോധിക്കണം : അഡ്വ. ടോമി കല്ലാനി

സ്വന്തം ലേഖകൻ കോട്ടയം : റബർ ആക്ട്, റബർ ബോർഡ് ശുപാർശ പുനഃപരിശോധിക്കണം. റബ്ബർ ആക്ടുമായി ബന്ധപെട്ടു റബ്ബർ ബോർഡ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമർപ്പിച്ച ശുപാർശകൾ പുനഃപരിശോധിക്കണമെന്ന് കെ. പി. സി. സി. ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി. കൃത്രിമ റബർ ഉത്പാദന മേഖലയെ വളർത്തുന്നതിനുള്ള ശുപാർശ ആയി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളു. റബറിന്റെ നിർവചനത്തിൽ പ്രകൃതി ദത്ത റബ്ബറിന് പുറമെ കൃത്രിമ റബർ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള ശുപാർശ സ്വാഭാവിക റബർ ഉത്പാദക മേഖലയെ തകർക്കാൻ മാത്രമേ ഉപകരിക്കു. […]

റബർ കർഷക ശാപം ഏറ്റുവാങ്ങരുത്‌ ; റബർ ആക്ട് റദ്ദാക്കാനും റബർ ബോർഡ് ഇല്ലാതാക്കാനുമുള്ള നടപടികളിൽ നിന്നും കേന്ദ്രസർക്കാർ പിൻവാങ്ങണം :  അഡ്വ.ടോമി കല്ലാനി

സ്വന്തം ലേഖകൻ റബർ ആക്ട് റദ്ദാക്കാനും റബർ ബോർഡ് പിരിച്ചുവിടാനുള്ള കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഗൂഢനീക്കങ്ങൾക്ക് തടയിടാൻ സംസ്ഥാന സർക്കാരും കേരളത്തിൽ നിന്നുള്ള മുഴുവൻ എംപിമാരും രാഷ്ട്രീയകക്ഷി ഭേദം മറന്ന് കേന്ദ്രസർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി ആവശ്യപ്പെട്ടു. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് ആവശ്യമായ റബർ ഇറക്കുമതി ചെയ്ത് കർഷകരെ ദ്രോഹിക്കാനും അതുവഴി റബർകൃഷിയുടെ അന്ത്യം കുറിയ്ക്കുവാനുമാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം തയ്യാറെടുക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കർഷകരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരാൻ ഇടയില്ല എന്ന് […]