ജയിച്ചാല്‍ അഞ്ച് വര്‍ഷത്തെ ശമ്പളം പൂഞ്ഞാറിലെ നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനുറച്ച് ടോമി കല്ലാനി; ഈ മണ്ണില്‍ വര്‍ഗീയതയ്ക്ക് സ്ഥാനമില്ലെന്ന് ഉമ്മന്‍ചാണ്ടി; രാഹുല്‍ ഗാന്ധിയും എത്തിയതോടെ അണികള്‍ ആവേശത്തില്‍; പൂഞ്ഞാറില്‍ വിജയതിലകം അണിയാനൊരുങ്ങി ടോമി കല്ലാനി
സ്വന്തം ലേഖകന്‍
ഈരാറ്റുപേട്ട: ജയിച്ചാല്‍ എംഎല്‍എ എന്ന നിലയിലെ ശമ്പളം മണ്ഡലത്തിലെ ക്യാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്നും നാലുവോട്ടിന് വേണ്ടി ജനത്തെ ഭിന്നിപ്പിക്കില്ലെന്നും പൂഞ്ഞാറിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി ടോമി കല്ലാനി. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനിയുടെ പ്രചരണാര്‍ത്ഥം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ റോഡ് ഷോയില്‍ ജനസാഗരം ഇരമ്പുകയായിരുന്നു.
ചിലര്‍ വര്‍ഗീയതക്ക് ശ്രമിച്ചപ്പോള്‍ അതൊന്നും ഇവിടെ വിലപ്പോയിട്ടില്ലെന്നതിന്റെ ഉദാഹരണമാണ് ഈ ജനസാഗരമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വര്‍ഗീയതക്ക് ജനപിന്തുണയില്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചതോടെ സദസ്സില്‍ നിറഞ്ഞ കരഘോഷമുയര്‍ന്നു. വോട്ടഭ്യര്‍ത്ഥനയ്ക്ക് വേണ്ടി ടോമി കല്ലാനി എണീറ്റതോടെ വീണ്ടും ‘ടോമി ഞങ്ങടെ ചങ്കാണ്’ എന്ന മുദ്രാവാക്യം മാത്രമായിരുന്നു ജനക്കൂട്ടത്തില്‍ നിന്ന് ഉയര്‍ന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും വ്യക്തിപരമായി നല്ല ബന്ധം സൂക്ഷിക്കുന്ന നേതാവാണ് ടോമി കല്ലാനി. കോട്ടയത്ത് ഗ്രൂപ്പിനതീതമായി പാര്‍ട്ടിക്കുള്ളില്‍ സ്വാധീനം ഉറപ്പിക്കാനും രാജ്യത്തെ ഏറ്റവും മികച്ച ഡിസിസി അധ്യക്ഷനാകാനും കല്ലാനിക്ക് കഴിഞ്ഞത് ഈ ശൈലിയുടെ നേട്ടമായിരുന്നു. അതിനാല്‍ തന്നെ പൂഞ്ഞറില്‍ ഗ്രൂപ്പിനതീതമായ സ്വീകരണമാണ് കല്ലാനിക്ക് ലഭിച്ചത്. ഇത് വോട്ടാക്കി മാറ്റാനും ടോമി കല്ലാനിക്ക് സാധിക്കും എന്ന വിശ്വാസത്തിലാണ് പ്രവര്‍ത്തകരുള്‍പ്പെടെ.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച കണ്‍വന്‍ഷനും പൂഞ്ഞാറിലായിരുന്നു. രാഹുല്‍ ഗാന്ധിയും കളത്തിലെത്തിയതോടെ ടോമി കല്ലാനിക്ക് ആത്മവിശ്വാസമേറി. അണികളും ആവേശത്തിലാണ്. ഇത്തവണ പൂഞ്ഞാര്‍ ടോമി കല്ലാനി സ്വന്തമാക്കാനുള്ള സാധ്യതകളും സാഹചര്യങ്ങളും ഏറുകയാണ്.