play-sharp-fill

വൈക്കം താലൂക്ക് ആശുപത്രിയിൽ രണ്ടു വയസ്സുകാരിയോട് ക്രൂരത കാണിച്ച നഴ്‌സിന് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ വൈക്കം: രണ്ടു വയസുകാരിയുടെ കാലിലെ പ്ലാസ്റ്റർ പൂർണമായും നീക്കം ചെയ്യാതെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ജീവനക്കാരി മടങ്ങിയ സംഭവത്തിൽ നഴ്‌സ് അസിസ്റ്റന്റിനു സസ്‌പെൻഷൻ. വൈക്കം താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റൻറ് എം.എസ്. ലളിതയെയാണ് സസ്‌പെൻഡ് ചെയ്തത്. ടിവി പുരം കൈതക്കാട്ടുമുറി വീട്ടിൽ ഇ.കെ. സുധീഷിന്റെയും രാജിയുടെയും മകൾ ആര്യയുടെ വലതുകാലിലെ പ്ലാസ്റ്ററാണ് ജീവനക്കാരി പകുതി വെട്ടിയശേഷം മടങ്ങിയത്. ആര്യയുടെ മാതാപിതാക്കളായ സുധീഷും രാജിയും ഭിന്നശേഷിക്കാരാണ്. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് ഒരു മണിക്കൂറിന് ശേഷമാണ് മറ്റൊരു ജീവനക്കാരൻ എത്തി പ്ലാസ്റ്റർ നീക്കിയത്.

ഡബ്ല്യു സിസിയിൽ നിന്ന് മഞ്ജു വാര്യർ രാജി വെച്ചു: കൂട്ടുകാരെ തള്ളി പറഞ്ഞു; അമ്മയാണ് വലുത്…

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താൻ ഇരയ്ക്കൊപ്പമാണ്. നിയമപോരാട്ടത്തിന് ഒപ്പം നിൽക്കുകയും ചെയ്യും. എന്നാൽ ഡബ്ല്യൂ സി സിയുടെ ഫെയ്സ് ബുക്ക് പേജിൽ വരുന്ന പോസ്റ്റുകൾക്കൊന്നും തനിക്ക് ഉത്തരവാദിത്തമില്ലെന്നും ഇതിനൊക്കെ ഇനിയും മറുപടി പറയാനാകില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. പല വിഷയത്തിലും ഡബ്ല്യൂസിസി ഫെയ്സ് ബുക്ക് പോസ്റ്റുകളിട്ടിരുന്നു. ഇതിനെല്ലാം മഞ്ജു ഉത്തരം പറയേണ്ട സാഹചര്യമുണ്ടായതോടെ ഡബ്ല്യൂ സി സിയുടെ വേദികളിൽ നിന്ന് ഇവർ വിട്ടു നിന്നിരുന്നു. അമ്മയിൽ ദിലീപ് തിരിച്ചെത്തിയതോടെ സിനിമയിലെ സ്ത്രീ വിരുദ്ധത ചർച്ചയാക്കി വനിതാ സംഘടന എത്തുകയും ചെയ്തു. […]

ഫോർമാലിനും രാസവസ്തുക്കളും ചേർക്കാത്ത പിടയ്ക്കുന്ന മത്സ്യം ഇവിടുണ്ട്

സ്വന്തം ലേഖകൻ അയർക്കുന്നം: ദിനംപ്രതി മത്സ്യത്തിൽ രാസവസ്തുക്കൾ കലർത്തുന്ന വാർത്തകൾ പുറത്തുവരുന്ന ഈ സമയത്ത് ഫോർമാലിൻ ചേർക്കാത്ത മത്സ്യം വേണമെന്ന ഒരുകൂട്ടം നാട്ടുകാരുടെ ആഗ്രഹം ചെന്നെത്തിയത് സമീപപ്രദേശമായ  പള്ളിക്കത്തോട് തെങ്ങുമ്പള്ളിയിൽ.ഇവിടെ അദ്ധ്യാപകരായ ജോസഫ് തെക്കേക്കുറ്റ്,ജാൻസി  ദമ്പതികളുടെ വീടിന്റെ പിന്നിൽ കുളത്തിൽ വളർത്തിയ  മത്സ്യം അന്വേഷിച്ച് ആറുമാനൂരിൽ നിന്നും വന്ന നാട്ടുകാർ ആണ് മത്സ്യം വലവീശിപ്പിടിച്ചത്. ഫോർമാലിൻ ചേർക്കാത്ത മത്സ്യം  വേണമെന്ന ആഗ്രഹത്താലാണ് പൊതുപ്രവർത്തകൻ കൂടിയായ ജോയി കൊറ്റത്തിൽ,റോജി വേലന്തറ,പാപ്പച്ചൻ പനന്തോമ്പുറം, അപ്പച്ചൻ പാലേറ്റിൽ,രാജു കോഴിമറ്റം ഉൾപ്പടെയുള്ള മത്സ്യ സ്നേഹികളുടെ  അന്വേഷണമാണ് 60 കിലയോളം പിടയ്ക്കുന്ന  […]

അവൾ ഏഴു പേരുടെ കൂടെ പോയതാണ്; നിന്റെ കൂടെ നിൽക്കുമെന്നെന്താണ് ഉറപ്പ്: പെൺകുട്ടിയെപ്പറ്റിയുള്ള ആനാവശ്യ ഡയലോഗിൽ പൊലീസ് സ്റ്റേഷനിൽ കൂട്ടയടി: പെൺകുട്ടിയുടെ പിതാവും സഹോദരനും ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മണിമല സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കൂട്ടയടി. പെൺകുട്ടി മുൻപ് ഏഴു പേരെ പ്രണയിച്ചിട്ടുള്ളതാണെന്നും, കാമുകനൊപ്പം തന്നെ നിൽക്കുമെന്ന് എന്താണ് ഉറപ്പെന്നുള്ള പെൺകുട്ടിയുടെ ബന്ധുവിന്റെ ചോദ്യമാണ് കുഴപ്പത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു . ഇതേച്ചൊല്ലി പെൺകുട്ടിയുടെ കാമുകനെ, സഹോദരൻ മർദിച്ചു. ഇതു കണ്ടെത്തിയ പൊലീസ് പെൺകുട്ടിയുടെ സഹോദരനെയും പിതാവിനെയും പൊലീസ് സ്റ്റേഷനിലിട്ട് മർദിച്ചു. ഒടുവിൽ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനു രണ്ടു പേർക്കുമെതിരെ കേസും രജിസ്റ്റർ ചെയ്തു. ഇതിനിടെ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മണിമല പൊലീസ് കാമുകനായ […]

ഇനി അമ്മക്കൊപ്പമില്ല; നാലു നടിമാർ അമ്മയിൽ നിന്ന് രാജി വെച്ചു

വിദ്യ ബാബു കൊച്ചി: അക്രമത്തിനിരയായ നടി ഉൾപ്പടെ നാലുപേർ അമ്മയിൽ നിന്ന് രാജി വെച്ചു. നടിമാരായ രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, റീമാ കല്ലിങ്കൽ എന്നിവരാണ് രാജി വെച്ചത്. വനിതാ കൂട്ടായ്മയായ ഡബ്ല്യൂ സിസിയുടെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് രാജി വിവരം പുറത്തു വിട്ടത്. അതേസമയം, ഡബ്ല്യൂ സി സി അംഗങ്ങളായ മഞ്ജു വാര്യർ, പാർവ്വതി എന്നിവർ അമ്മയിൽ നിന്ന് രാജി വെച്ചിട്ടില്ല. ദിലീപിന്റെ മുൻ ഭാര്യ കൂടിയായ മഞ്ജു വാര്യരുടെ നിലപാടാണ് ഏവരും ഉറ്റു നോക്കുന്നത്. താൻ കൂടി അംഗമായ സംഘടനയ്ക്ക് കുറ്റാരോപിതനെ […]

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂലൈ 9ന്; നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്ക് കാതോർത്ത് കോട്ടയം

സ്വന്തം ലേഖകൻ കോട്ടയം: നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ കേരള കോൺഗ്രസ് യുഡിഎഫിൽ എത്തിയതോടെ ഭരണമാറ്റം ഉണ്ടായ ജില്ലാ പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു. ജൂലൈ ഒൻപതിനാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ 11 നു പ്രസിഡന്റ് തിരഞ്ഞെടുപ്പും, ഉച്ചയ്ക്ക് രണ്ടിനു വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. യുഡിഎഫിലെ മുൻ ധാരണ പ്രകാരം കോൺഗ്രസിലെ സണ്ണി പാമ്പാടി പ്രസിഡന്റാകുമെന്നാണ് സൂചന. ഒരു വർഷം മുൻപ് കേരള കോൺഗ്രസ് യുഡിഎഫ് മുന്നണി വിട്ടതോടെയാണ് ജില്ലാ പഞ്ചായത്തിൽ ഭരണമാറ്റമുണ്ടായത്. സിപിഎം പിൻതുണയോടെ ജില്ലാ പഞ്ചായത്ത് […]

സുരക്ഷിതമെന്ന് കരുതി വാങ്ങി കുടിക്കുന്ന മിനറൽ വാട്ടറിലും കക്കൂസ് മാലിന്യം അടക്കമുള്ളവ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ശ്രീകുമാർ കോട്ടയം : മലയാളികളുടെ തീൻ മേശയിലെ പ്രധാന ഐറ്റമായ മത്സ്യങ്ങളിലെ ഫോർമാലിൻ സാന്നിദ്ധ്യത്തിന് പിന്നാലെ കുടിവെള്ളത്തിലും മനുഷ്യ വിസർജ്യം അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.ഈകോളി, കോളിഫോം തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഈ വർഷം ആദ്യം മുതൽ കഴിഞ്ഞ മാസം വരെ നീണ്ടു നിന്ന പരിശോധനയുടെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മൂവാറ്റുപുഴ കോലഞ്ചേരി, കോട്ടയം ജില്ലയിലെ രണ്ട് കമ്പനികൾ, തിരുവനന്തപുരം കിൻഫ്രാ, നെയ്യാറ്റിൻകര , കൊല്ലം, ആലുവതുടങ്ങിയ സ്ഥലങ്ങളിൽ നിന്നു ഉല്പാദിപ്പിക്കുന്നകുടിവെള്ളത്തിന്റെഒരു ബാച്ചിലാണ് രോഗാണുക്കളെ കണ്ടെത്തിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ […]

ഉരുകിയൊലിക്കുന്ന ടാറിൽ ഒട്ടിപ്പിടിച്ച് ഏഴ് നായ്ക്കുട്ടികൾ; വീപ്പകീറി നായ്ക്കുട്ടികളെ പുറത്തെടുത്ത് ഫ്രണ്ട്‌സ് ഓഫ് ആനിമൽസ്; നായ്ക്കുട്ടികളുടെ ജീവൻ രക്ഷിക്കാൻ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: റോഡരകിൽ മറിഞ്ഞു വീണ ടാർവീപ്പയ്ക്കുള്ളിൽ കുടുങ്ങിയ ഏഴ് നായ്ക്കുട്ടികളെ പുനർജീവിതത്തിലേയ്ക്കു കൈപ്പിടിച്ച് ഉയർത്താൻ ഫ്രണ്ട്‌സ് ഓഫ് ആനിൽസിലെ ഒരു കൂട്ടം മനുഷ്യർ. ടാർവീപ്പയിൽ ഒപ്പിപ്പിടിച്ച് ശരീരം ഒന്നനക്കാൻ പോലും കഴിയാതിരുന്ന ഏഴ് നായ്ക്കുട്ടികൾക്കാണ് മൃഗസ്‌നേഹികൾ ജീവൻ തിരികെ നൽകുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെയും തുടരുകയാണ്. ബുധനാഴ്ച ഉച്ചയോടെയാണ് ടാറിൽ പുതഞ്ഞ നിലയിൽ കാഞ്ഞിരപ്പള്ളി തുമ്പമലയിൽ ടാർ വീപ്പയ്ക്കുള്ളിൽ ഏഴ് നായ്ക്കുട്ടികളെ കണ്ടെത്തിയത്. ഒരു മാസം മാത്രം പ്രായമുള്ള ഈ നായ്ക്കുട്ടികൾ റോഡിൽ ഓടിക്കളിക്കുന്നതിനിടെ റോഡരികിൽ മറിഞ്ഞു […]

ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് നിയമനം; നനഞ്ഞ പടക്കം

ശ്രീകുമാർ കോട്ടയം: ബി ജി പിയുടെ സംസ്ഥാന പ്രസിഡന്റ് നിയമനം നനഞ്ഞ പടക്കമായി. കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണറായി പോയതോടെയാണ് കേരളത്തിൽ പ്രസിഡന്റ് സ്ഥാനം ഒഴിവു വന്നത്. കൃഷ്ണദാസ് ഗ്രൂപ്പ് എം.ടി രമേശിനേയും മുരളീധരൻ ഗ്രൂപ്പ് കെ. സുരേന്ദ്രനേയും ഉയർത്തിക്കൊണ്ട് വന്നതോടെയാണ് പ്രസിഡന്റ് സ്ഥാനം കീറാ മുട്ടിയായത്. ദേശീയ നേതൃത്വത്തിന് സുരേന്ദ്രനോടാണ് താല്പര്യമെങ്കിൽ ആർ. എസ്. എസിന് രമേശിനോടാണ് താല്പര്യം. ആഭ്യന്തര പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി ചെങ്ങന്നൂരിൽ ഇന്ന് യോഗം ചേരുന്നുണ്ട്. ആറന്മുളയിൽ ആർ. എസ്.എസിന്റെ വാർഷിക ബൈഠെക്ക് നടക്കുന്നതിനിടെ സമീപത്തുള്ള ചെങ്ങന്നൂരിൽ ബി […]

കുരുതിക്കളമായി ചെങ്ങന്നൂർ; മുളക്കുഴയിലെ അപകടത്തിൽ മരണം നാല്‌

സ്വന്തം ലേഖകൻ ആലപ്പുഴ: ചെങ്ങന്നൂരിൽ വാഹനപകടത്തിൽ നാല് പേർ മരിച്ചു. കെഎസ്ആർടിസി ബസും മിനിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ആറ് മണിയോടെ മുളക്കുഴയിലാണ് സംഭവം. മരിച്ചവർ ആലപ്പുഴ സ്വദേശികളാണ്. മിനിലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്. ആലപ്പുഴ വൈദ്യർമുക്ക് സ്വദേശികളായ സജീവ് ഇബ്രാഹീം, ബാബു ഇബ്രാഹീം, ആസാദ്, കെ ബാബു എന്നിവരാണ് മരിച്ചത്. സജീവും ബാബുവും സഹോദരങ്ങളാണ്. വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മരിച്ചവർ ഖലാസ് തൊഴിൽ ചെയ്യുന്നവരാണ്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന അഞ്ച് പേർക്ക് സാരമായ പരിക്കുണ്ട്. പരിക്കേറ്റവരെ ചെങ്ങന്നൂർ സെഞ്ചുറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ബസ്. […]