ആറ്റിലേക്ക് ചാടിയ വയോധികന് സഹോദരങ്ങൾ തുണയായി
സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടം പാലത്തിൽനിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ വയോധികനെ അതിസാഹസികമായി സഹോദരങ്ങൾ രക്ഷിച്ചു. കനത്തമഴയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിതാണ ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജനെയാണ് (68) സഹോദരങ്ങളായ ചുങ്കം പഴയസെമിനാരി ചേരിക്കൽ സോമനും ഷിബുവും ചേർന്നാണ് രക്ഷിച്ചത്. ചൊവ്വാഴ്ച രാവിലെ 9.45നാണ് സംഭവം. സഹോദരങ്ങളുടെ സമീപവാസിയ പ്രസാദ് ഭവനിൽ സത്യനാണ് ആറ്റിലൂടെ ഒരുകൈ ഉയർത്തി ആരോ ഒഴുകിവരുന്നത് കണ്ടത്. വിവരംവിളിച്ചുപറഞ്ഞതോടെ സോമനും ഷിബുവും ചേർന്ന് വള്ളത്തിൽ ആറ്റിലെ ഒഴുക്കിനെ അവഗണിച്ച് രാജെൻറ അടുത്തേക്ക് തുഴഞ്ഞു. കൈ ഉയർത്തി പൊങ്ങിവന്ന രാജൻ ഒടുവിൽ ആഴങ്ങളിലേക്ക് […]