video
play-sharp-fill

Friday, May 23, 2025
HomePoliticsഎൽ ഡി എഫിന്റെ പരാതി തള്ളി, ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു.

എൽ ഡി എഫിന്റെ പരാതി തള്ളി, ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു.

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജോസ് കെ മാണിയുടെ നോമിനേഷനെതിരെ എൽഡിഎഫ് നൽകിയ പരാതി തള്ളിക്കൊണ്ട് വരണാധികാരിയാ നിയമസഭാ സെക്രട്ടറി ബി കെ ബാബു പ്രകാശ് അദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചു. ലോകസഭാ അംഗത്വം രാജിവെക്കാതെ രാജ്യസഭയിലേക്ക് നോമിനേഷൻ നൽകിയത് ഇരട്ടപദവി ചട്ടത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടികാട്ടിയായിരുന്നു എൽഡിഎഫ് പരാതി നൽകിയത്
രാജ്യസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോസ് കെ മാണിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ടാണ് എൽഡിഎഫ് രംഗത്തെത്തിയത്. ഇരട്ടപദവി വിഷയം ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണിക്കെതിരെ എൽഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടികാട്ടിയാണ് സുരേഷ് കുറുപ്പ് എം എൽ എയാണ് വരണാധികാരിക്ക് പരാതി നൽകിയത്. എന്നാൽ ഈ പരാതി തള്ളിക്കൊണ്ടാണ് ഇപ്പോൾ വരണാധികാരി പത്രിക സ്വീകരിച്ചിരിക്കുന്നത്
ജോസ് കെ മാണിയുടെ നാമനിർദ്ദേശ പത്രികയുടെ രണ്ടാം ഭാഗത്തിൽ ഇരട്ടപദവി വഹിക്കുന്നുണ്ടോ എന്ന ചോദ്യം അടങ്ങിയിട്ടുണ്ട്. ഇതിന് അതേ എന്നായിരുന്നു അദ്ദേഹം ഉത്തരം നൽകിയത്. ഇരട്ട പദവി വഹിക്കുന്നു എന്ന് ജോസ് കെ മാണി തന്നെ സാക്ഷ്യപ്പെടുത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ നാമനിർദ്ദേശ പത്രിക തള്ളണമെന്നായിരുന്നു എൽഡിഎഫ് ആവശ്യപ്പെട്ടത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments