മിക്‌സിയിൽ നിന്നു തീയും പുകയും: ഫ്‌ളാറ്റിനു തീ പിടിച്ചെന്ന് അഭ്യൂഹം; അഗ്നിശമന സേന ഓടിയെത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞു

മിക്‌സിയിൽ നിന്നു തീയും പുകയും: ഫ്‌ളാറ്റിനു തീ പിടിച്ചെന്ന് അഭ്യൂഹം; അഗ്നിശമന സേന ഓടിയെത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞു

സ്വന്തം ലേഖകൻ

കോട്ടയം: മിക്‌സിയിൽ നിന്നുയർന്ന തീയും പുകയും അടുക്കളയുടെ പരിധിക്കു പുറത്തേയ്ക്കു പടർന്നതോടെ ഫ്‌ളാറ്റിനു തീ പിടിച്ചെന്ന് അഭ്യൂഹം. തീയും പുകയും കണ്ട് നാട്ടുകാർ അഗ്നിശമന സേനയിൽ വിവരമറിയിക്കുക കൂടി ചെയ്തതോടെ പുത്തനങ്ങാടിയിൽ കണ്ടത് നാടകീയ സംഭവങ്ങൾ. ബുധനാഴ്ച രാവിലെ ഏഴരയോടെ പുത്തനങ്ങാടിയിലെ സ്വകാര്യ ഫ്‌ളാറ്റിൽ ബി/2 597 ൽ സന്തോഷിന്റെ ഫ്‌ളാറ്റിലായിരുന്നു സംഭവങ്ങൾ. സന്തോഷിന്റെ ഭാര്യ രാവിലെ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെയാണ് ഷോർട്ട് സർക്യൂട്ടായി മിക്‌സിയിൽ നിന്നു തീയും പുകയും വന്നത്. ഇതോടെ പരിഭ്രാന്തയായ ഇവർ നിലവിളിച്ചുകൊണ്ടു പുറത്തേയ്ക്ക് ഓടി. വീടിനുള്ളിൽ നിന്നു തീയും പുകയും നിലവിളിയും കേട്ട നാട്ടുകാരിൽ ചിലർ വിവരം ഫയർഫോഴ്‌സിലും അറിയിച്ചു. ഫയർഫോഴ്‌സ് ഓടിയെത്തിയപ്പോൾ കണ്ടത് മിക്‌സിയുടെ തീയും പുകയും. ഫ്‌ളാറ്റിനുള്ളിലേയ്ക്കു ഇവർ എത്തിയപ്പോഴേയ്ക്കും എല്ലാം ശാന്തമായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് പ്രശ്‌നങ്ങൾക്കു കാരണമെന്നു കണ്ടെത്തിയതോടെ ഇവർ പെട്ടന്നു തന്നെ മടങ്ങി.