‘കൂടെ’ എന്നും ഫഹദ്.

‘കൂടെ’ എന്നും ഫഹദ്.

മാളവിക

അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ‘കൂടെ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നസ്രിയ മടങ്ങിയെത്തുന്ന ചിത്രം കൂടെ ആയതിനാൽ ഏറെ പ്രതീക്ഷയിലാണ് സിനിമ ആരാധകർ. ബാംഗ്ലൂർ ഡെയ്‌സ് പുറത്തിറങ്ങി നാലു വർഷങ്ങൾക്ക് ശേഷമാണ് അഞ്ജലി തന്റെ പുതിയ ചിത്രവുമായെത്തുന്നത്. നസ്രിയയുടെ ഭർത്താവും നടനുമായ ഫഹദ് ഫാസിലും നാലുവർഷത്തെ ഇടവേളക്കു ശേഷം സ്‌ക്രീനിൽ നസ്രിയയെ കാണാൻ ആരാധകരെപ്പോലെ തന്നെ കാത്തിരിക്കുകയാണ്. കൂടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് ഫഹദ് എഴുതിയ കുറിപ്പ് നസ്രിയയെ സ്‌ക്രീനിൽ കാണാൻ മറ്റാരെക്കാളും താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. പൃഥ്വിരാജ്, പാർവ്വതി, നസ്രിയ എന്നിവരും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തിരുന്നു.

ഫഹദ് ഫെയ്‌സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്യുന്നതിന് ഇത്രയധികം ആവേശം ഇതിനു മുൻപ് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഒത്തുചേരുന്ന മികച്ച സിനിമ എന്നതിനെക്കാളുപരി ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന ഒരാളെ നാലു വർഷത്തിനുശേഷം സ്‌ക്രീനിൽ കാണാൻ പോകുന്നുവെന്നതിന്റെ ആവേശവും ഉണ്ട്. ജീവിതത്തിലെ നാലു സുവർണ വർഷങ്ങൾ അവൾ ത്യജിച്ചത് എനിക്കൊരു നല്ല കുടുംബം നൽകാനാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു നസ്രിയ. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ നസ്രിയയ്ക്കും എല്ലാവിധ ആശംസകളും”, ഫഹദ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.