ആറ്റിലേക്ക്​ ചാടിയ വയോധികന്​ സഹോദരങ്ങൾ തുണയായി

ആറ്റിലേക്ക്​ ചാടിയ വയോധികന്​ സഹോദരങ്ങൾ തുണയായി

Spread the love
സ്വന്തം ലേഖകൻ
കോ​ട്ട​യം: നാഗമ്പടം പാലത്തിൽനിന്നും മീനച്ചിലാറ്റിലേക്ക്​ ചാടിയ വയോധികനെ അതിസാഹസികമായി സഹോദരങ്ങൾ രക്ഷിച്ചു. കനത്തമഴയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട്​ മുങ്ങിതാണ ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജനെയാണ്​​ (68) സഹോദരങ്ങളായ ചു​ങ്കം പ​ഴ​യസെ​മി​നാ​രി ചേ​രി​ക്ക​ൽ സോ​മ​നും ഷിബുവും ചേർന്നാണ്​ രക്ഷിച്ചത്​. ചൊവ്വാഴ്​ച രാവിലെ 9.45നാണ്​ സംഭവം. സഹോദരങ്ങളുടെ സമീപവാസിയ പ്ര​സാ​ദ് ഭ​വ​നി​ൽ സ​ത്യ​നാ​ണ് ആ​റ്റി​ലൂ​ടെ ഒ​രുകൈ ​ഉ​യ​ർ​ത്തി ആ​രോ ഒ​ഴു​കിവരുന്നത്​ കണ്ടത്​. വിവരംവിളിച്ചുപറഞ്ഞതോടെ സോ​മ​നും ഷി​ബു​വും ചേ​ർ​ന്ന് വ​ള്ള​ത്തി​ൽ ആ​റ്റി​ലെ ഒ​ഴു​ക്കി​നെ അ​വ​ഗ​ണി​ച്ച് രാ​ജ​​െൻറ അ​ടു​ത്തേ​ക്ക് തു​ഴ​ഞ്ഞു. കൈ ​ഉ​യ​ർ​ത്തി പൊ​ങ്ങിവന്ന രാ​ജ​ൻ ഒ​ടു​വി​ൽ ആ​ഴ​ങ്ങ​ളി​ലേ​ക്ക് താ​ഴുന്നുപോകുന്നതിനിടെ പൊക്കിയെടുത്ത്​ വള്ളത്തിൽ കയറ്റുകയായിരുന്നു.
ഇതിനിടെ നാഗമ്പടം പാലത്തിൽനിന്നും ഒരാൾ ആറ്റിൽ ചാടുന്നത്​ കണ്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിച്ചു. ഇതേത്തുടർന്ന്​ കോട്ടയത്തുനിന്ന്​ ഫയർഫോഴ്​സ്​ നാഗമ്പടം പാലത്തിനുസമീപം കുതിച്ചെത്തി. ​ഒഴുകിപോയെന്ന വിവരംകിട്ടിയതോടെ വാഹനം തിരികെ ചുങ്കം പാലത്തിന്​ സമീപം എത്തുകയായിരുന്നു. നഗരത്തിലെ ലോഡ്​ജിൽ താമസിച്ച്​ തിരുനക്കരയിൽ ലോട്ടറികച്ചവടം നടത്തുന്ന ഇയാൾ ആത്​മഹ്യചെയ്യാൻ ചാടിയതെന്നാണ്​ പ്രാഥമികന നിഗമനം. ആ​റ്റി​ൽ ചാ​ടി​ക്ക​ഴി​ഞ്ഞാ​ണ് മ​ര​ണം ഭ​യത്തിൽ നീന്തി രക്ഷപെടാൻ ശ്രമിച്ചു. ശ്രമം  വി​ഫ​ല​മാ​യ​തോടെ കൈ ​ഉ​യ​ർ​ത്തി ര​ക്ഷി​ക്ക​ണേയെന്ന്​ വിളിച്ചുപറഞ്ഞതോടെയാണ്​ നാട്ടുകാർ രക്ഷ​െക്കത്തിയത്​.