വിവരവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മറുപടിയില്ല; പരാതിക്കാരൻ എൻജിനിയറെ തല്ലി.

വിവരവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മറുപടിയില്ല; പരാതിക്കാരൻ എൻജിനിയറെ തല്ലി.

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് മറുപടി ലഭിക്കാത്തതിൽ ക്ഷുഭിതനായ പരാതിക്കാരൻ എൻജിനിയറെ ഓടിച്ചിട്ട് തല്ലി. ഒടുവിൽ എൻജിനിയർ മതിൽ ചാടി രക്ഷപ്പെട്ടുകയായിരുന്നു. മലപ്പുറം തിരൂർ പൊതുമരാമത്ത് വകുപ്പ് സർക്കാർ വിശ്രമ മന്ദിരവളപ്പിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം നടന്നത്. തിരൂർ സ്വദേശി പി.വി രാമചന്ദ്രനാണ് പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം അസി.എൻജിനീയർ പയ്യന്നൂർ സ്വദേശി ചന്ദ്രാംഗദ (50) നെ തല്ലിയത്. തന്റെ കെട്ടിടത്തിന് വാടക നിശ്ചയിച്ച് കിട്ടുന്നതിനായി രാമചന്ദ്രൻ റവന്യൂ വകുപ്പിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്മേലുള്ള നടപടികളെ കുറിച്ച് അറിയുന്നതിന് വേണ്ടി രാമചന്ദ്രൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. എന്നാൽ, അപേക്ഷ കുറ്റിപ്പുറം പി.ഡബ്ല്യു.ഡി. അസി.എൻജിനിയറുടെ ഓഫീസിലേക്ക് അയയ്ക്കുന്നതിന് പകരം തിരൂരിലെ പി.ഡബ്ല്യു.ഡി എൻജിനിയറുടെ മാറി അയയ്ക്കുകയായിരുന്നെന്ന വിവരം ചന്ദ്രാംഗദൻ പരാതിക്കാരനെ ധരിപ്പിച്ചു. അതിനിടെയാണ് പരാതിക്കാരൻ ചന്ദ്രാംഗദനെ കൈവച്ചത്. രാമചന്ദ്രനെതിരെ ചന്ദ്രാംഗദൻ തിരൂർ പൊലീസിൽ പരാതി നൽകി. പിന്നീട് ചന്ദ്രാംഗദൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.