play-sharp-fill

ജൂലൈ നാല് മുതൽ ഓട്ടോ ടാക്‌സി പണിമുടക്ക്

സ്വന്തം ലേഖകൻ കോട്ടയം: ഓട്ടോ ടാക്‌സി തൊഴിലാളികൾ ജൂലൈ നാല് മുതൽ അനിശ്ചിതകാലത്തേയ്ക്ക് പണിമുടക്ക് നടത്തുവാൻ തീരുമാനിച്ചു. ഓട്ടോ ടാക്‌സി നിരക്കുകൾ പുനർ നിർണയിക്കുക, ലീഗൽ മൊട്രോളജിയുടെ കൊള്ള അവസാനിപ്പിക്കുക, ഇൻഷ്വറൻസ് പ്രീമിയം വർദ്ധനവ് പിൻ വലിക്കുക, ഫിറ്റ്‌നസ് ടെക്റ്റ് വഴിയുടെ അധിക വർദ്ധനവ് പിൻവലിക്കുക, കള്ളടാക്‌സികളും, അനധികൃത ഓട്ടോറിക്ഷകളും ഒഴിവാക്കുക, ക്ഷേമനിധി കാലോചിതമായി പരിഷ്‌കരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്. പണിമുടക്കിന്റെ വിജയത്തിനായി സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സംയുക്തട്രേഡ് യൂണിയൻ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ എസ് സുനിൽകുമാർ ഉദ്ഘാടനം […]

മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ വാർഷിക സമ്മേളനം ജൂൺ 24 ന്

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന 16 സണ്ടേസ്‌കൂളുകളെ ഏകോപിച്ചുള്ള വാർഷിക സമ്മേളനം ജൂൺ 24 ഞായറാഴ്ച 2 പി.എം-ന് മണർകാട് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. വികാരി വെരി. റവ. ഇ. ടി. കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പാ ഇട്ട്യാടത്ത് അദ്ധ്യക്ഷത വഹിക്കും. അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്താ നി. വ. ദി. ശ്രീ. മാത്യൂസ് മോർ അന്തീമോസാണ് ഉദ്ഘാടനകർമ്മം നിർവഹിക്കുന്നത്. സമ്മേളനത്തിൽ കോട്ടയം ഭദ്രാസന ഡയറക്ടർ റവ. ഫാ. ജോസി ഏബ്രഹാം അട്ടച്ചിറ,  സെക്രട്ടറി ശ്രീ. […]

വൺ എം.പി – വൺ ഐഡിയ മത്സരം; വൈദ്യുതി വിതരണത്തിലെ നഷ്ടം ഒഴിവാക്കാനുള്ള ആശയത്തിന് ഒന്നാം സ്ഥാനം

സ്വന്തം ലേഖകൻ കോട്ടയം : ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വൺ എം.പി-വൺ ഐഡിയ’ മത്സരത്തിൽ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ അൽത്താഫ് മുഹമ്മദ് നേതൃത്വം നൽകിയ ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു. പാമ്പാടി ആർ.ഐ.ടിയിലെ വൈശാഖ് എസ്.കുമാർ നേതൃത്വം നൽകിയ ടീമിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ഷോൺ ജോൺ പ്രതിനിധാനം ചെയ്ത സെന്റ് ഗിറ്റസ് കോളേജ് തന്നെയാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. മത്സരത്തിലെ ഒന്നാം സ്ഥാനക്കാർക്ക് രണ്ടരലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് […]

പിണറായിയിൽ പൂച്ചകളുടെ കാലും തലയും വെട്ടിമാറ്റിയ നിലയിൽ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ പിണറായി: കാലും തലയും വെട്ടി മാറ്റിയ പൂച്ചകളുടെ മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപം കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗവും പോലീസും അന്വേഷണം തുടങ്ങി. ഈ പ്രദേശത്ത് രണ്ട് ദിവസമായി കാലുകളും തലയും വെട്ടിമാറ്റിയ നിലയിൽ പൂച്ചകളുടെ ജഡങ്ങൾ കണ്ടെത്തിയത് ജനങ്ങളിൽ ഏറെ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്ന് അരക്കിലോമീറ്റർ അകലയാണ് ദുരൂഹതയുയർത്തുന്ന തരത്തിലുള്ള പൂച്ചകളുടെ ജഡങ്ങൾ കണ്ടെത്തിയത്. പിണറായി ഓലയമ്പലം പെട്രോൾ പമ്പിന് സമീപത്ത് വെള്ളിയാഴ്ച രാവിലെ നാല് കാലുകൾ വെട്ടിമാറ്റിയ നിലയിലും, പിണറായി ആരോഗ്യ […]

ബാലഗോകുലം ജില്ലാ സമ്മേളനം ജൂൺ 24 ന്

സ്വന്തം ലേഖകൻ കോട്ടയം: ബാലഗോകുലം ജില്ലാ വാർഷിക സമ്മേളനം 2018 ജൂൺ 24 ഞായറാഴ്ച 9.30 മുതൽ പുതുപ്പള്ളി എസ്.എൻ.ഡി.പി ഹാളിൽ വച്ച് നടക്കുന്നു. പ്രസ്തുത സമ്മേളനം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയം സേവക സംഘം കോട്ടയം വിഭാഗ് കാര്യവാഹ് ശ്രീ. പി. ആർ. സജീവ് മുഖ്യപ്രഭാഷണം നടത്തും. ബാലഗോകുലം സംസ്ഥാന നിർവ്വാഹക സമിതി അംഗം ശ്രീ. രാജേന്ദ്രൻ മാസ്റ്റർ, ഡോ. ഇ.പി. കൃഷ്ണൻ നമ്പൂതിരി, ശ്രീ. പി.സി ഗിരീഷ്‌കുമാർ തുടങ്ങിയവർ മാർഗ്ഗനിർദ്ദേശം നൽകും.

ബാലഗോകുലം ജില്ലാ സമ്മേളനം ജൂൺ 24 ന്

സ്വന്തം ലേഖകൻ കോട്ടയം: ബാലഗോകുലം ജില്ലാ വാർഷിക സമ്മേളനം 2018 ജൂൺ 24 ഞായറാഴ്ച 9.30 മുതൽ പുതുപ്പള്ളി എസ്.എൻ.ഡി.പി ഹാളിൽ വച്ച് നടക്കുന്നു. പ്രസ്തുത സമ്മേളനം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയം സേവക സംഘം കോട്ടയം വിഭാഗ് കാര്യവാഹ് ശ്രീ. പി. ആർ. സജീവ് മുഖ്യപ്രഭാഷണം നടത്തും. ബാലഗോകുലം സംസ്ഥാന നിർവ്വാഹക സമിതി അംഗം ശ്രീ. രാജേന്ദ്രൻ മാസ്റ്റർ, ഡോ. ഇ.പി. കൃഷ്ണൻ നമ്പൂതിരി, ശ്രീ. പി.സി ഗിരീഷ്‌കുമാർ തുടങ്ങിയവർ മാർഗ്ഗനിർദ്ദേശം നൽകും.

ലാലിച്ചൻ ആന്റണി കുന്നിപ്പറമ്പിൽ ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷൻ

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശ്ശേരി നഗരസഭാ അദ്ധ്യക്ഷനായി കോൺഗ്രസിലെ (എം) ലാലിച്ചൻ ആന്റണി കുന്നിപ്പറമ്പിൽ തിരഞ്ഞെടുക്കപ്പെട്ടു. 37 അംഗ ഭരണസമിതിയിൽ ലാലിച്ചന് 19 വോട്ടും എൽഡിഎഫിലെ കൃഷ്ണകുമാരി രാജശേഖരന് 12 വോട്ടും ബിജെപിയിലെ എൻ.പി.കൃഷ്ണകുമാറിനു നാലു വോട്ടും ലഭിച്ചു. സ്വതന്ത്ര്യ അംഗങ്ങളിൽ ഒരാൾ വിട്ടു നിന്നു, രണ്ടാമത്തെ ആൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. എല്ലാവരും വിപ്പ് അനുസരിച്ചു. ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉടൻ നടക്കും.

കേരളത്തോട് അവഗണന; മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ അനുമതി നൽകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ. കേരളത്തോട് മാത്രമാണ് ഇത്രയും വിവേചനമെന്നും പ്രധാനമന്ത്രി സംസ്ഥാനത്തെ പാടേ അവഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഡറൽ സംവിധാനങ്ങളെ മാനിക്കാൻ കേന്ദ്രം തയ്യാറാകണം. കേരളത്തിലെ പല മേഖലകളിലേയും തകർച്ചയ്ക്ക് വഴിവെക്കുന്നത് കേന്ദ്ര സർക്കാർ നയങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘ഓർമ്മ ‘യുടെ പൂജയും സോംഗ് പ്രസന്റേഷനും ബഹ്‌റിനിൽ നടന്നു……

അജയ് തുണ്ടത്തിൽ ബഹ്‌റിൻ: സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഓർമ്മ -യുടെ പൂജയും സോംഗ് പ്രസന്റേഷനും ബഹ്‌റിനിൽ നടന്നു. ബഹ്‌റിൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നടനും അവതാരകനുമായ മിഥുൻ മുഖ്യാതിഥിയായിരുന്നു. ആദ്യമായാണ് ബഹ്‌റിൻ കേരളീയ സമാജത്തിൽ ഒരു ചലച്ചിത്രത്തിന്റെ പൂജാ ചടങ്ങ് അരങ്ങേറുന്നത്. കുപ്പിവളയായിരുന്നു സുരേഷ് തിരുവല്ലയുടെ ആദ്യ ചിത്രം. ബാനർ – സൂരജ് ശ്രുതി സിനിമാസ്, നിർമ്മാണം -സാജൻ റോബർട്ട്, കഥ, സംവിധാനം -സുരേഷ് തിരുവല്ല , തിരക്കഥ, സംഭാഷണം – ഡോ.രവി പർണശാല, ഛായാഗ്രഹണം […]

സാറേ..ജസ്നയെ വേളാങ്കണ്ണി പള്ളിയിൽ കണ്ടു, കോട്ടയം ബസ്റ്റാൻഡിൽ ഇരിക്കുന്നുണ്ട്..; വ്യാജനിൽ വലഞ്ഞ് പോലീസ്

സ്വന്തം ലേഖകൻ കോട്ടയം: ജെസ്നയുമായി ബന്ധപ്പെട്ട വ്യാജ ഫോൺവിളികളിൽ വലഞ്ഞ് അന്വേഷണസംഘം. കോട്ടയം ബസ് സ്റ്റാൻഡിൽ ജസ്ന തിരുവല്ലയ്ക്കുള്ള ബസ് കാത്തിരിക്കുന്നുണ്ടെന്നാണ് ഇന്നലെ അവസാനമായി അന്വേഷണ സംഘത്തിന് ലഭിച്ച സന്ദേശം. കേസന്വേഷിക്കുന്ന തിരുവല്ല ഡി.വൈ.എസ്.പി ചന്ദ്രശേഖരപിള്ളയുടെ മൊബൈൽ ഫോണിലേക്കാണ് കൂടുതൽ ഫോൺകോളുകളെത്തിയത്. ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ, വയനാട്, മലപ്പുറം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ജെസ്നയെ കണ്ടതായുള്ള നിരവധി ഫോൺകോളുകൾ തന്റെ ഫോണിലേക്ക് എത്തിയതായി ഡി.വൈ.എസ്.പി ചന്ദ്രശേഖരപിള്ള തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. സന്ദേശം വരുന്ന എല്ലായിടത്തും അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽനിന്നും […]