play-sharp-fill

മൈ സൂപ്പർ ഹീറോ ചിത്രികരണം പൂർത്തിയായി

അജയ് തുണ്ടത്തിൽ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുൾപ്പടെ നാല്പതിലേറെ പുരസക്കാരങ്ങൾ നേടിയ മനുഷ്യൻ എന്ന ഹ്രസ്വ ചിത്രത്തിനു ശേഷം ഗിരീശൻ ചാക്ക നിർമ്മിച്ച്, മുന്നണിയിലും പിന്നണിയിലും കുട്ടികളുടെ സാന്നിധ്യവും പങ്കാളിത്തവുമായെത്തുന്ന ഹ്രസ്വചിത്രമാണ് “മൈ സൂപ്പർ ഹീറോ”. ആർട്ടിഫിഷ്യൽ സൂപ്പർ ഹീറോസിനു പിന്നാലെ പോകുന്ന ഇന്നത്തെ കുട്ടികൾക്ക്, ജീവിതത്തിൽ ഒരിക്കലും തന്നെക്കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചും ചിന്തിക്കാതെ സ്വന്തം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജീവൻ പോലും വെടിയാൻ തയ്യാറാകുന്ന സൂപ്പർ ഹീറോയായ ഇന്ത്യൻ മിലിട്ടറിയെ കുറിച്ച് ബോധ്യപ്പെടുത്തുന്നതാണീ ചിത്രം . ഏത് പ്രതികൂല സാഹചര്യത്തിലും മനസ്സിടറാതെ […]

ശബരിമല വീണ്ടും വോട്ടാക്കാമെന്ന് പ്രതീക്ഷിച്ച് സുരേന്ദ്രൻ കോന്നിയിൽ: കുമ്മനത്തെ അവസാന ലാപ്പിൽ പുറത്താക്കി ഗ്രൂപ്പ് കളിയിലൂടെ വട്ടിയൂർക്കാവിൽ എസ്.സുരേഷ്: ത്രികോണ പോരാട്ടം പ്രതീക്ഷിച്ചത് വട്ടിയൂർക്കാവിൽ: പക്ഷേ നടക്കുന്നത് കോന്നിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം:  ശബരിമല വോട്ടാക്കി മാറ്റാൻ കോന്നി ഉപതിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രനെ ഇറക്കി ബി ജെ പിയുടെ നിർണ്ണായക കളി. വട്ടിയൂർക്കാവിൽ ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷും , അരൂരിൽ യുവമോർച്ചാ സംസ്ഥാന പ്രസിഡന്റ് എസ്.സുരേഷും , മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറും , എറണാകുളത്ത് സി.ജി രാജഗോപാലും ആണ് സ്ഥാനാർത്ഥികൾ ആയി എത്തുക. അഞ്ച് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ ബിജെപിയും പ്രഖ്യാപിച്ചതോട അപ്രതീക്ഷിത ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. കുമ്മനം രാജശേഖരന് പകരം ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് വന്നതോടെ മണ്ഡലത്തിലെ ത്രികോണ പോര് […]

താഴത്തങ്ങാടിയിൽ ഗുണ്ടാ ആക്രമണം: കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിൽ വടിവാളുമായി ഭീഷണിയും ആക്രമണവും; രണ്ടു പേർക്ക് വെട്ടേറ്റു

സ്വന്തം ലേഖകൻ കോട്ടയം: താഴത്തങ്ങാടിയിൽ കല്യാണ വീട്ടിൽ നിന്നു മടങ്ങിയ സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം. തലയോലപ്പറമ്പ് സ്വദേശിയായ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ തലയ്ക്ക് വടിവാൾ ഉപയോഗിച്ച് കുത്തേറ്റ താഴത്തങ്ങാടി സ്വദേശികളായ സുൽഫിക്കർ, അൻസിൽ എന്നിർക്ക് തലയ്ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. താഴത്തങ്ങാടി അറുപുഴയിലെ കല്യാണ വീട്ടിൽ എത്തിയ ശേഷം മടങ്ങിയതായിരുന്നു സുൽഫിക്കറും, അൻസിലും അടക്കമുള്ള സംഘം. ഈ സമയം കാറിലെത്തിയ ഗുണ്ടാ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. കല്യാണ വീട്ടിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് […]

പിറവം പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം ആരാധന തുടങ്ങി: കുർബാനയുമായി ഓർത്തഡോക്‌സ് വിശ്വാസികൾ; പള്ളി ആരാധനയ്ക്കായി ആർ.ഡി.ഒ തുറന്നു നൽകി; കുരിശിൻതൊട്ടിയിൽ പ്രാർത്ഥനയുമായി യാക്കോബായ വിഭാഗം ആരാധന നടത്തുന്നു

സ്വന്തം ലേഖകൻ പിറവം: പിറവം രാജാധിരാജ സെന്റ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ കത്തീഡ്രല്ലിൽ ഒടുവിൽ സുപ്രീം കോടതി വിധി നടപ്പാക്കി. സുപ്രീം കോടതിയും, ഹൈക്കോടതിയും ഇടപെട്ടതോടെ ഒടുവിൽ ജില്ലാ കളക്ടർ പിടിച്ചെടുത്ത പിറവം പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് ആരാധനയ്ക്കായി തുറന്നു നൽകി. രാവിലെ എട്ടരയോടെ വൈദികരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം വിശ്വാസികൾ പള്ളിയ്ക്കുള്ളിൽ കയറി ആരാധന നടത്തി. പ്രതിഷേധവുമായി എത്തിയ യാക്കോബായ വിശ്വാസികൾ, പള്ളിയ്ക്കു പുറത്ത് കുരിശിൻ തൊട്ടിയിൽ പ്രതിഷേധവുമായി കുർബാന അർപ്പിച്ചു. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഒഴിവാക്കുന്നതിനായി വൻ പൊലീസ് സന്നാഹം തന്നെ പള്ളിയ്ക്കു […]

സുഹൃത്തായ യുവാവിനോട് ഇതര സംസ്ഥാന തൊഴിലാളികളുടെ കൊടും ക്രൂരത: കൊന്ന് ചാക്കിൽക്കെട്ടി വച്ചത് ഇന്ത്യൻ കോഫി ഹൗസ് തൊഴിലാളിയെ; കാലും കഴുത്തും ചേർത്തു വച്ച് കെട്ടി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളി

ക്രൈം ഡെസ്‌ക് പെരുമ്പാവൂർ: കേട്ടുകേൾവിയില്ലാത്ത ക്രൂരതയുടെ കഥകളാണ് പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ മലയാളി യുവാവിനെ കൊലപ്പെടുത്തിയ രീതിയിൽ കാലും, തലയും ഒരുമിച്ചാക്കി കൂട്ടിക്കെട്ടി ചാക്കിനുള്ളിലാക്കി കുറ്റിക്കാട്ടിൽ തള്ളിയത് നാല് ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്നാണ്. മൃതദേഹം ആദ്യം ബ്ലാങ്കറ്റിനുള്ളിലാക്കി വട്ടം കെട്ടിയ ശേഷം, പിന്നീട് ചാ്ക്കിനുള്ളിലാക്കി മൃതദേഹം തള്ളുകയായിരുന്നു. വെമ്പല്ലൂർ ചന്ദനയ്ക്ക് സമീപം താമസിക്കുന്ന മനയത്ത് ബൈജുവിന്റെ മകൻ വിജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. മരണത്തിൽ പൊലീസ് സംശയിക്കുന്ന ഇതര […]

മരട് ഫ്ളാറ്റിൽ പിന്നോട്ടില്ലാതെ സുപ്രീം കോടതി: ഫ്ളാറ്റ് നിർമ്മാതാക്കളുടെ സ്വത്തുക്കൾ കണ്ടു കെട്ടും; രണ്ടു ദിവസത്തിനുള്ളിൽ ഫ്ളാറ്റ് പൊളിച്ചേക്കും; ഒന്നര കിലോമീറ്റർ പരിധിയിലുള്ളവരോട് മാറിതാമസിക്കാൻ നിർദേശം

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ ഫ്ളാറ്റ് ഉടമകളെ മുഴുവൻ മുൾ മുനയിൽ നിർത്തി മരട് ഫ്ളാറ്റ് വിഷയത്തിൽ കർശന നടപടികളുമായി സുപ്രീം കോടതി തന്നെ മുന്നിൽ നിന്നതോടെ സർക്കാരും വെട്ടിലായി. വിഷയത്തിൽ വിട്ടു വീഴ്ച്ചയ്ക്കില്ലെന്ന നിലപാടിൽ തന്നെയാണ് സുപ്രീം കോടതി. ഇതോടെ അടുത്ത അഴ്ച തന്നെ ഫ്ളാറ്റ് പൊളിക്കേണ്ടി വരുമെന്ന് ഏതാണ്ട് ഉറപ്പായി. ഫ്ളാറ്റ് പൊളിക്കുന്നതിനു മുന്നോടിയായി ഫ്ളാറ്റിന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്ന സൂചന നഗരസഭ അധികൃതരും റവന്യു വിഭാഗവും നൽകുന്നുണ്ട്. മരട് ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനുള്ള […]

ഞാൻ നെഞ്ചു വിരിച്ച് നിന്നതല്ല: പെട്ടുപോയതാണ്; കെ.എസ്.ആർ.ടി.സി ബസിനു വട്ടം വച്ച ധീര വനിത ഒടുവിൽ സത്യം തുറന്നു പറയുന്നു..!

സ്വന്തം ലേഖകൻ കോട്ടയം: റോഡിനെ കീറിമുറിച്ച് പാഞ്ഞെത്തുന്ന കെ.എസ്.ആർ.ടി.സി ബസിനു മുന്നിൽ നെഞ്ചു വിരിച്ചു നിന്ന ബൈക്ക് യാത്രക്കാരിയായ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതിനു പിന്നാലെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ കൂട്ട അടിയായിരുന്നു. യുവതി ചെയ്തത് ശരിയാണെന്ന് ഒരു വിഭാഗവും, തെറ്റാണെന്ന് മറ്റൊരു വിഭാഗനും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഇതെല്ലാം തള്ളിക്കളഞ്ഞ് യുവതി തന്നെ ഒടുവിൽ രംഗത്ത് എത്തിയിരിക്കുകയാണ്. സത്യത്തിൽ താൻ ബസിനു മുന്നിൽ പെട്ടുപോയതാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് യുവതി..! താൻ കെഎസ്ആർടിസിയെ ചട്ടം […]

ജില്ലാ സഹോദയ വോളിബോൾ ടൂർണമെന്റിൽ കുന്നും ഭാഗം സെന്റ് ജോസഫ് സ്കൂളിന് രണ്ടാം സ്ഥാനം

സ്വന്തം ലേഖകൻ കോട്ടയം . വൈക്കത്തു വച്ചു നടന്ന ജില്ലാ സഹോദയാ വോളി ബോൾ ടൂർണമെന്റിൽ കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ് സ്കൂൾ രണ്ടാം സ്ഥാനം നേടി. ജില്ലയിലെ ഏഴ് സ്കൂളുകൾ മൽസര രംഗത്തുണ്ടായിരുന്നു സെന്റ് ജോസഫ് സ്കൂൾ ടീമിൽ ക്യാപ്റ്റൻ അസ്ലാം, അമിത് ,കാർത്തിക് , ഫാസിൽ, അഫ്സൽ, ഡെന്നീസ്, അർജുൻ , അബിൻഷാ, അമീൻ, അൻവിൻ എന്നിവരും ഉണ്ടായിരുന്നു. ടൂർണമെന്റിലെ ബെസ്റ്റ് സെറ്ററായി ടീമംഗം ഫാസിലിനെ തിരഞ്ഞെടുത്തതും സ്കൂളിന് നേട്ടമായി ടി എസ് തോമസ്, അൽഫോൻസാ എന്നിവരായിരുന്നു ടീമിന്റെ പരിശീലകർ

ഇനി കോൺട്രാക്ടർമാരുടെ പഴയ കളിയൊന്നും നടക്കില്ല ; ഒക്ടോബർ 31നകം സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണം ; ഉത്തരവ് ലംഘിക്കുന്ന ഒരു പൊതുമരാമത്ത് എഞ്ചിനീയറും സർവീസിൽ ഉണ്ടാകില്ല : മന്ത്രി ജി സുധാകരൻ

സ്വന്തം ലേഖിക തൃശ്ശൂർ: ഒക്ടോബർ 31നകം സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായി മന്ത്രി ജി സുധാകരൻ. ഉത്തരവ് ലംഘിക്കുന്ന ഒരു പൊതുമരാമത്ത് എഞ്ചിനീയറും സർവീസിൽ ഉണ്ടാകില്ലെന്നും ആരെ വേണമെങ്കിലും സസ്പെന്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിർമ്മാണം പൂർത്തിയായ തൃശ്ശൂർ പുഴയ്ക്കൽ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റോഡുകളെ ഒരു കേടുപാടില്ലാതെ സൂക്ഷിക്കാൻ സെക്ഷൻ എഞ്ചിനീയർമാർ വിചാരിച്ചാൽ സാധിക്കും. പണിയെടുക്കാത്ത ഒരു വിഭാഗവും നടത്തി കൊണ്ടു പോകാൻ കഴിയാത്ത ഒരു വകുപ്പും സംസ്ഥാനത്ത് ആവശ്യമില്ല. വകുപ്പിൽ 1400 […]

ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചത് എസ്.ഐയ്ക്ക് ഇഷ്ടപ്പെട്ടില്ല ; മൂക്ക് മുട്ടെ തിന്നിട്ട് തട്ടുകട പൂട്ടിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: പ്രവർത്തന സമയം കഴിഞ്ഞതിനെ തുടർന്ന് അടച്ച തട്ടുകട ഭീഷണിപ്പെടുത്തി തുറപ്പിച്ച് ഭക്ഷണം കഴിച്ച പൊലീസുകാർ പണം നൽകാതെ മടങ്ങിയെന്നും ഇത് ചോദ്യം ചെയ്തതിന്റെ പേരിൽ എഞ്ചിനിയറിംഗ് ബിരുദധാരികളുടെ കട പൊലീസ് പൂട്ടിച്ചെന്നും പരാതി. പരുത്തിപ്പാറ സ്വദേശികളായ അഖിൽ, അരവിന്ദ് എന്നീ എഞ്ചിനിയറിംഗ് ബിരുദധാരികൾ നടത്തുന്ന ഫാസ്റ്റ് ഫുഡ് തട്ടുകടയിലാണ് സംഭവം. കടതുറന്നുകിട്ടാനും പൊലീസിന്റെ പ്രതികാര നടപടി അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് യുവാക്കളും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കളും മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ, […]