സുഹൃത്തായ യുവാവിനോട് ഇതര സംസ്ഥാന തൊഴിലാളികളുടെ കൊടും ക്രൂരത: കൊന്ന് ചാക്കിൽക്കെട്ടി വച്ചത് ഇന്ത്യൻ കോഫി ഹൗസ് തൊഴിലാളിയെ; കാലും കഴുത്തും ചേർത്തു വച്ച് കെട്ടി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളി

സുഹൃത്തായ യുവാവിനോട് ഇതര സംസ്ഥാന തൊഴിലാളികളുടെ കൊടും ക്രൂരത: കൊന്ന് ചാക്കിൽക്കെട്ടി വച്ചത് ഇന്ത്യൻ കോഫി ഹൗസ് തൊഴിലാളിയെ; കാലും കഴുത്തും ചേർത്തു വച്ച് കെട്ടി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളി

ക്രൈം ഡെസ്‌ക്

പെരുമ്പാവൂർ: കേട്ടുകേൾവിയില്ലാത്ത ക്രൂരതയുടെ കഥകളാണ് പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ മലയാളി യുവാവിനെ കൊലപ്പെടുത്തിയ രീതിയിൽ കാലും, തലയും ഒരുമിച്ചാക്കി കൂട്ടിക്കെട്ടി ചാക്കിനുള്ളിലാക്കി കുറ്റിക്കാട്ടിൽ തള്ളിയത് നാല് ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്നാണ്. മൃതദേഹം ആദ്യം ബ്ലാങ്കറ്റിനുള്ളിലാക്കി വട്ടം കെട്ടിയ ശേഷം, പിന്നീട് ചാ്ക്കിനുള്ളിലാക്കി മൃതദേഹം തള്ളുകയായിരുന്നു.

വെമ്പല്ലൂർ ചന്ദനയ്ക്ക് സമീപം താമസിക്കുന്ന മനയത്ത് ബൈജുവിന്റെ മകൻ വിജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. മരണത്തിൽ പൊലീസ് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളായ നാലംഗ സംഘം ഒളിവിലെന്ന് സൂചന. കൊലപാതകത്തിന് പിന്നിൽ ഇവരെന്നാണ് പൊലീസ് നിഗമനം.കട്ടൻബസാർ വാട്ടർ ടാങ്കിന് കിഴക്ക് വിജനമായി കിടക്കുന്ന പറമ്പിലെ കുറ്റിക്കാട്ടിൽ കഴിഞ്ഞ ദിവസം രാവിലെയാണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിജിത്തിനെ കാണാതാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഛത്തീസ്ഗഡിൽ ഇന്ത്യൻ കോഫീ ഹൗസ് തൊഴിലാളിയാണ് വിജിത്ത്. ഒഡീഷക്കാരായ തൊഴിലാളികൾക്കൊപ്പം വിജിത്ത് സൈക്കിൾ പോവുന്നത് കണ്ടതായി സമീപവാസികൾ അറിയിച്ചുന്നു.വിജിത്തിന്റെ വീട്ടുകാർ ഒഡീഷ തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ എത്തിയെങ്കിലും ഇവിടെ ആരുമുണ്ടായില്ല. തുടർന്ന് സമീപത്തെ കുറ്റിക്കാട്ടിൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

മതിലകം പൊലീസെത്തി പരിശോധന നടത്തിയതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. മൂന്നുദിവസത്തോളം പഴക്കമുള്ള മൃതദേഹം ഭൂഗോളാകൃതിയിലാണ് കാണപ്പെട്ടത്. കൈയും കാലും കൂട്ടിക്കെട്ടിയശേഷം കാലുകൾ കഴുത്തിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്. കറുത്ത് കരുവാളിച്ച ശരീരത്തിൽനിന്ന് പുഴുക്കളും ദുർഗന്ധവും വമിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ തെക്കു വശത്തുള്ള ഒറ്റമുറി കെട്ടിടത്തിന്റെ കുളിമുറിയിലും മുൻവശത്തും പൊലീസ് നായ മണംപിടിച്ച് നിന്നു.

വീടിന്റെ മുൻവശത്തെ കുളത്തിൽനിന്ന് ചിരവയും പുല്ല് പായയും കണ്ടെടുത്തു. മൃതദേഹം കിടന്ന സ്ഥലത്തിന് അല്പം മാറി വിജിത്തിന്റേതെന്ന് കരുതുന്ന ചെരുപ്പും കണ്ടെത്തി. ഒറ്റമുറി കെട്ടിടത്തിൽ നാല് ഒഡീഷക്കാർ താമസിച്ചിരുന്നു. തൂഫാൻ, ക്രിഷ്ണു, സുശാന്ത്, രക്ക എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്.

ഇവരുടെകൂടെ പണികളിൽ സഹായിയായി വിജിത്ത് പോകാറുണ്ടായിരുന്നു. കാണാതാകുന്ന ദിവസം ഉച്ചയ്ക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ കൂടെ വിജിത്തിനെ കണ്ടതായും പറയുന്നു. ഛത്തിസ്ഗഡിൽ ഇന്ത്യൻ കോഫി ഹൗസിൽ ജോലിക്കാരനായ വിജിത്ത് ഓണാവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഇതിനിടയിൽ കൽപ്പണിക്ക് സഹായിയായി ജോലി നോക്കി. ആരുമായും പെട്ടെന്ന് അടുക്കുന്ന പ്രകൃതക്കാരനായിരുന്നെന്ന് പറയുന്നു.

ബേബി മാതാവും വിഷ്ണു സഹോദരനുമാണ്. ഇരിങ്ങാലക്കുടയിൽ നിന്നുള്ള ഡോഗ് സ്‌കാഡ്. വിരലടയാള വിദഗ്ദ്ധർ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് കെ.ടി. വിജയകുമാരൻ ഇരിങ്ങാലക്കുട ഡിവൈ.എസ്പി. ഫേമസ് വർഗീസ്, എസ്ഐമാരായ ഇ.ആർ. ബൈജു, കെ.പി. മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണ് മേൽനടപടികൾ സ്വീകരിച്ചത്.