play-sharp-fill

കേരള കോൺഗ്രസ് എം ജന്മദിനാഘോഷം ബുധനാഴ്ച കോട്ടയത്ത്

സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസ് എം സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടി ജന്മദിന ആഘോഷം ബുധനാഴ്‌ച രാവിലെ 10 മണിക്ക് സി എസ് ഐ റിട്രീറ്റ് സെന്ററിൽ നടക്കും. ജന്മദിന സമ്മേളനം പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. ഉന്നതാധികാര സമിതി അംഗം പി കെ സജീവ് അധ്യക്ഷത വഹിക്കും. ജോസ് കെ മാണി എംപി ജന്മദിന കേക്ക് മുറിച്ച് ജന്മദിനാഘോഷങ്ങൾക്ക് തുടക്കംകുറിക്കും. തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ഡോ.എൻ ജയരാജ് എംഎൽഎ, പി ടി […]

വിദ്യാഭ്യാസ വായ്പ പലിശരഹിതമാക്കണം : പി.ജെ ജോസഫ് എം.എൽ.എ

സ്വന്തം ലേഖകൻ കോട്ടയം : കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് പലിശരഹിത വായ്പ പദ്ധതി നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമനിർമ്മാണം നടത്തണമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിങ്ങ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ എ ആവശ്യപ്പെട്ടു. കെ.എസ്.സി എം.കോട്ടയം ജില്ലാ നേതൃസംഗമം പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ തൊഴിൽ സാദ്ധ്യത കുറവായ സാഹചര്യത്തിൽ വിദേശത്ത് ജോലി ഉറപ്പാക്കാൻ വിദേശ ഭാഷാപഠനത്തിനുള്ള ക്രമീകരണം സംസ്ഥാനത്തെ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ […]

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് രാമങ്കരി സ്വദേശിയിൽ നിന്നും അഞ്ചു ലക്ഷം തട്ടി: നെടുമ്പാശേരിയിൽ വന്നിറങ്ങിയ പ്രതിയെ ചങ്ങനാശേരി പൊലീസ് പൊക്കി; ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന പുനലൂർ സ്വദേശി റിമാൻഡിൽ

ക്രൈം ഡെസ്‌ക് കോട്ടയം: ഫ്രാൻസിൽ ജോലി വാഗ്ദാനം ചെയ്ത് സൗദിയിൽ ഒപ്പം ജോലി ചെയ്തിരുന്ന യുവാവിൽ നിന്നും അഞ്ചു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പുനലൂർ സ്വദേശിയെ ചങ്ങനാശേരി പൊലീസ് പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെയാണ് ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൊക്കി അകത്താക്കിയത്. കൊല്ലം പുനലൂർ കരവാളൂർ ആലക്കുന്നിൽ വീട്ടിൽ ബേബിയുടെ മകൻ സജിമോൻ ബേബിയെയാണ് (44) ചങ്ങനാശേരി സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പി.വി മനോജ്കുമാർ അറസ്റ്റ് ചെയ്തത്. 2017 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ […]

വാറ്റുകാരന്റെ പറ്റു ബുക്കിൽ എന്റെ പേര് ഉണ്ടായിട്ടില്ല എന്ന് മാത്രമാണ് ഞാൻ നേരത്തെ പറഞ്ഞത് ; അല്ലാതെ താങ്കളുടെ പേര് ഉണ്ടെന്നല്ല ; കോഴിക്കള്ളന്റെ തലയിൽ പൂടയുണ്ടാകുമെന്ന ന്യായപ്രകാരം അങ്ങ് തലയിൽ തപ്പി നോക്കിയതിന് ഞാനല്ല കുറ്റക്കാരൻ : കടകംപള്ളിക്ക് കുമ്മനത്തിന്റെ മറുപടി

സ്വന്തം ലേഖിക തിരുവനന്തപുരം: വാറ്റുകാരന്റെ പറ്റുബുക്കിൽ എന്റെ പേര് ഉണ്ടായിട്ടില്ല എന്ന് മാത്രമാണ് താൻ നേരത്തെ പറഞ്ഞതെന്നം അല്ലാതെ താങ്കളുടെ പേര് ഉണ്ടെന്നല്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രനു ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ മറുപടി. തന്റെ പോസ്റ്റ് കണ്ടപ്പോഴേക്കും കോഴിക്കള്ളന്റെ തലയിൽ പൂടയുണ്ടാകുമെന്ന ന്യായപ്രകാരം അങ്ങ് തലയിൽ തപ്പി നോക്കിയതിന് താനല്ല കുറ്റക്കാരൻ. അത് കുറ്റബോധം കൊണ്ടാകാനേ തരമുള്ളൂവെന്നും കുമ്മനം. തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അങ്ങ് ഇപ്പോഴും കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണല്ലോ?. താൻ മത്സരിക്കാൻ ഇല്ലായെന്ന് പാർട്ടിയെ അറിയിച്ചത് പ്രകാരമാണ് എന്നെ […]

മൂന്നു വയസ്സുകാരന്റെ മരണം ; ചികിത്സ പിഴവെന്നാരോപിച്ച് ആശുപത്രിയ്ക്ക് മുമ്പിൽ പ്രതിഷേധം

സ്വന്തം ലേഖിക കോഴിക്കോട്: കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ നിന്ന് ശസ്ത്രക്രിയക്ക് അനസ്‌തേഷ്യ നൽകിയ കുഞ്ഞ് മരിച്ചു. മലപ്പുറം ചേളാരി പൂതേരിപ്പറമ്പിൽ രാജേഷിന്റെയും ആതിരയുടെയും മകൻ അനയ് (മൂന്ന്) ആണ് മരിച്ചത്. ഞായറാഴ്ച കളിച്ചുകൊണ്ടിരിക്കെ കണ്ണിന് ചീള് കയറിയതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു രക്ഷിതാക്കൾ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ എത്തിയത്. കുഞ്ഞിനെ പരിശോധിച്ച ഡോക്ടർമാർ ഉടൻ ശക്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാള്ച ഉച്ചക്ക് 12 ഓടെ കുട്ടിയെ കൊണ്ടുപോയി കുട്ടിക്ക് അനസ്‌തേഷ്യ നൽകിയതോടെ ചുണ്ട് നീലിച്ച് കോടുകയും ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറയുകയുമായിരുന്നെന്ന് […]

വാഹനങ്ങളിലെ ടയറുകളിൽ നൈട്രജൻ നിറച്ചാലുള്ള ഗുണങ്ങളും ദോഷങ്ങളും

സ്വന്തം ലേഖിക വാഹനങ്ങളിലെ ടയറുകളിൽ സാധാരണ വായുവിന് പകരം ഇപ്പോൾ നൈട്രജനാണ് കൂടുതലായി നിറക്കുന്നത്. മുൻപ് വിമാനങ്ങളിലും റേസിംഗ് കാറുകളിലുമാണ് നൈട്രജൻ നിറച്ചിരുന്നത്. അതോടൊപ്പം തന്നെ രാജ്യത്തെ വാഹനാപകടം കുറയ്ക്കുന്നതിനായി ടയറുകളിൽ സാധാരണ വായുവിനു പകരം നൈട്രജൻ നിറയ്ക്കുന്നതു നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു. നൈട്രജൻ നിറയ്ക്കുന്നത് ചിലവ് കൂടുതലാണെങ്കിലും ഗുണങ്ങൾ ഏറെയെന്നു പറയുന്നു,എന്നാൽ ദോഷങ്ങളുമുണ്ട്. അതിനാൽനൈട്രജന്റെ ഗുണങ്ങളും,ദോഷങ്ങളും ചുവടെ പറയുന്നു ഗുണങ്ങൾ സാധാരണ വായു നിറച്ച ടയറുകളെ അപേക്ഷിച്ച് നൈട്രജൻ നിറച്ച ടയറുകളിൽ ചൂട് കുറവായിരിക്കും. ഓടുമ്പോഴുണ്ടാകുന്ന ചൂടിനെ ആശ്രയിച്ചാകും […]

വിദേശത്തുനിന്നുള്ള കള്ളപ്പണം നിയന്ത്രിക്കാൻ സർക്കാർ നീക്കം ;സ്വിസ് ബാങ്ക് അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ കൈമാറി

സ്വന്തം ലേഖിക ന്യൂഡൽഹി: സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുട ആദ്യഘട്ട വിവരങ്ങൾകേന്ദ്ര സർക്കാരിന് ലഭിച്ചു. ഓട്ടോമാറ്റിക് വിവര കൈമാറ്റ കരാറിന്റെ ഭാഗമായാണ് രാജ്യത്തിന് ആദ്യഘട്ട വിവരങ്ങൾ ലഭിച്ചത്. വിദേശത്തുള്ള കള്ളപ്പണം നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിൽ ഇത് നിർണായകമാകുമെന്നാണ്വിലയിരുത്തപ്പെടുന്നത്. ഓട്ടോമാറ്റിക്ക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ (എ.ഇ.ഒ.ഐ) കരാറിന്റെ ഭാഗമായി സ്വിറ്റസർലാൻഡിലെ ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷനാണ് ഇന്ത്യയുൾപ്പടെയുള്ള 75 രാജ്യങ്ങൾക്ക് പൗരൻമാരുടെ അക്കൗണ്ട് വിവരങ്ങൾ കൈമാറിയത്. 2020 സെപ്തംബറിൽ രണ്ടാംഘട്ട വിവരങ്ങൾ കൈമാറുമെന്ന് എഫ്.ടി.ഐ വൃത്തങ്ങൾ വ്യക്തമാക്കി. എ.ഇ.ഒ.ഐ കരാറിന്റെ ഭാഗമായി ആദ്യമായാണ് സ്വിസ് അക്കൗണ്ട് വിവരങ്ങൾ […]

തനിക്ക് താര പരിവേഷം നൽകിയ ആദ്യ സിനിമയുടെ നിർമ്മാതാവിനെ ദുരിതത്തിൽ നിന്ന് കരകയറ്റി രജനികാന്ത്

സ്വന്തം ലേഖിക ചെന്നൈ : ആദ്യമായി നായകനായ ‘ഭൈരവി’ എന്ന ചിത്രത്തിന്റെ നിർമ്മാതാവിന് ഒരു കോടി രൂപയുടെ വീട് സമ്മാനിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്ത് ആദ്യമായി സോളൊ നായകനായ ചിത്രമാണ് എം. ഭാസ്‌കർ സംവിധാനം ചെയ്ത ‘ഭൈരവി’. കലൈജ്ഞാനമാണ് ഭൈരവി നിർമ്മിച്ചത്. നിർമ്മാണം കൂടാതെ ‘ഭൈരവി’യുടെ കഥയും കലൈജ്ഞാനത്തിന്റേതായിരുന്നു. ‘ഭൈരവി’യോടെയാണ് രജനികാന്തിന് സൂപ്പർസ്റ്റാർ പരിവേഷം ലഭിച്ചു തുടങ്ങിയത്. സ്വന്തമായി ഒരു വീടു പോലുമില്ലാതെ, ദുരിതത്തിൽ ആയിരുന്ന കലൈജ്ഞാനത്തിന്റെ അവസ്ഥ നടൻ ശിവകുമാറിൽ നിന്നറിഞ്ഞതിനു പിറകെയാണ് രജനീകാന്ത് വീട് വാങ്ങി നൽകിയത്. ‘ഭൈരവി’ കൂടാതെ ‘തങ്കത്തിലെ […]

ബിഗ് ദീപാവലി സെയിലുമായി വീണ്ടും ഫ്‌ളിപ്പ്കാർട്ട് ;ഫ്‌ളിപ്പ്കാർട്ട് പ്ലസ് മെമ്പർഷിപ്പുള്ളവർക്ക് ഒക്ടോബർ 11 മുതൽ ദീപാവലി ഓഫറുകൾ ലഭിക്കും

സ്വന്തം ലേഖിക ബംഗലൂരു: ബിഗ് ബില്ല്യൺ ഡേ ഓഫർ സെയിൽ വൻ വിജയമായതിന് പിന്നാലെ അടുത്ത വിൽപ്പന ഉത്സവം ആരംഭിക്കാൻ ഫ്‌ളിപ്പ്കാർട്ട്.ഒക്ടോബർ 12 മുതൽ 16 വരെയാണ് ഫ്‌ളിപ്പ്കാർട്ട്് ബിഗ് ദീപാവലി സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.സ്മാർട്ട് ഫോൺ,വെയറബിൾ ഡിവൈസുകൾ,ടിവി,ഹോം അപ്ലെയ്ൻസസ് എന്നിങ്ങനെ വിവിധ ഉത്പനങ്ങൾക്ക് ആകർഷകമായ ഓഫർ ഈ വില്പനയിൽ ലഭിക്കും. എസ്ബിഐ ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് എല്ലാ വിൽപ്പനയിലും 10 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും.അതേസമയം ഫ്‌ളിപ്പ്കാർട്ട് പ്ലസ് മെമ്പർഷിപ്പുള്ള ഉപയോക്താക്കൾക്ക് ഒക്ടോബർ 11 രാത്രി 8 മണി മുതൽ ദീപാവലി സെയിൽ ഓഫറുകൾ ലഭിക്കും. […]

നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ ഹിന്ദു ദൈവങ്ങളെ അപകീർത്തിപെടുത്തിയ സിപിഎം പ്രവർത്തകനെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖിക കന്യാകുമാരി: നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഫെയ്സ്ബുക് പോസ്റ്റിൽ ഹിന്ദു ദൈവങ്ങളായ സരസ്വതിയെയും ബ്രഹ്മാവിനെയും അപകീർത്തിപ്പെടുത്തി പോസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. പഡന്തൽമൂട് ഗ്രാമവാസിയും 35കാരനുമായ എസ് ജയനാണ് അറസ്റ്റിലായത്.ബിജെപി കന്യാകുമാരി ജില്ലാ അഭിഭാഷക അസോസിയേഷൻ സെക്രട്ടറി ആർ സവർക്കറുടെ പരാതിയിന്മേലാണ് അറസ്റ്റ്. ഹിന്ദുത്വത്തെയും ഹിന്ദു ഈശ്വര സങ്കൽപ്പങ്ങളെയും അപകീർത്തിപ്പെടുത്തുന്നതാണ് ഇദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങളെന്ന് പരാതിയിൽ പറയുന്നു.കോടതിയിൽ ഹാജരാക്കിയ ജയനെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എന്നാൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് അറസ്റ്റെന്നും പൊലീസ് […]