ആ നൂറു കോടി ആരുടേത്..? അവകാശികളില്ലാതെ കുന്നത്ത്കളത്തിൽ ചിട്ടിഫണ്ട്സിൽ നൂറു കോടി രൂപ; മുഴുവനും കള്ളപ്പണമെന്ന് സൂചന; രേഖകളില്ലാതെ കിടക്കുന്ന പണം ആർക്ക്; വിശ്വനാഥൻ മാധ്യമങ്ങൾക്കും പ്രിയപ്പെട്ടവൻ
സ്വന്തം ലേഖകൻ കോട്ടയം: ചിട്ടിതട്ടിപ്പിൽ കുടുങ്ങി ഇടപാടുകാരെ വഞ്ചിച്ച് മുങ്ങിയ കുന്നത്തുകളത്തിൽ ജ്വല്ലറി – ചിട്ടിഫണ്ട് ഗ്രൂപ്പിന്റെ നൂറു കോടി രൂപയ്ക്ക് അവകാശികളില്ലെന്ന് സൂചന. ചിട്ടിഫണ്ട് – നിക്ഷേപ തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടമായതായി കാട്ടി ആയിരം പേരാണ് ഇതുവരെ വെസ്റ്റ് പൊലീസിൽ പരാതിയുമായി എത്തിയത്. പക്ഷേ, ഇവരുടെയെല്ലാം പരാതി പരിശോധിച്ചാലും 36 കോടി രൂപയ്ക്കടുത്തു മാത്രമേ തുക വരൂ. കമ്പനി അധികൃതർ നൽകിയ കണക്ക് പ്രകാരം 136 കോടിയുടെ നിക്ഷേപം കമ്പനിയിലുണ്ട്. അങ്ങിനെയാണെങ്കിൽ ബാക്കിയുള്ള 100 കോടി രൂപയുടെ അവകാശികൾ എവിടെ എന്ന […]