play-sharp-fill

മതിൽ നിർമ്മിക്കാൻ വില്ലേജ് ഓഫീസർ അനുവാദം കൊടുത്തു; അയൽവാസി് വില്ലേജ് ഓഫിസിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു

വിദ്യാ ബാബു തിരുവനന്തപുരം: തലസ്ഥാനത്ത് മാറനല്ലൂർ വില്ലേജ് ഓഫീസിൽ രണ്ട് പേർ ഡീസലൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാറനല്ലൂർ സ്വദേശികളായ രാജൻ, സുരേഷ് കുമാർ എന്നിവരാണ് വില്ലേജ് ഓഫീസറുടെ മുറിയിൽ കയറി ഡീസലൊഴിച്ചത്. വില്ലേജ് ഓഫീസറുടെ ദേഹത്തും രാജന്റെ ശരീരത്തിലുമാണ് ഡീസൽ ഒഴിച്ചത്. തടയാൻ ചെന്ന പൊലീസുകാരെ ഡീസലൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. അയൽവാസിക്ക് മതിൽ നിർമ്മിക്കാൻ അനധികൃതമായി അനുമതി നൽകിയെന്നാരോപിച്ചാണ് ആത്മഹത്യാ ശ്രമം. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റവരെ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാല്പതടിയോളം ആഴമുള്ള കിണറ്റിൽ വീണയാളെ അഗ്നി ശമനസേന രക്ഷപെടുത്തി

സ്വന്തം ലേഖകൻ തിരുവല്ല: വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ മധ്യവയസ്‌ക്കനെ അഗ്‌നിശമന സേന രക്ഷപെടുത്തി. കരിമ്പനയ്ക്കൽ ജോസഫ് ഫിലിപ്പോസ് (46) നെയാണ് രക്ഷപെടുത്തിയത്. ഇന്നു രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. വെള്ളം കോരുന്നതിനിടെ നാൽപ്പതടിയോളം ആഴമുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ജോസഫിന്റെ വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ യുവാവ് മോട്ടോറിന്റെ പൈപ്പിൽ ഇയാളെ താങ്ങി നിർത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം വല ഉപയോഗിച്ച് ജോസഫിനെ പുറത്തെത്തിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ പി.ബി വേണുക്കുട്ടൻ, അഡീഷണൽ സ്റ്റേഷൻ ഓഫീസർ പോൾസൺ ജോസഫ്, ലീഡിങ്ങ് […]

ടാർസൻ മഹേഷിനെ ഗുണ്ടാ നിയമപ്രകാരം ഷാഡോ പോലീസ് പിടികൂടി

ജോസഫ് സക്കറിയ തിരുവനന്തപുരം: തലസ്ഥാന നഗരിയെ വിറപ്പിച്ച കൊടും ക്രിമിനൽ ടാർസൻ മഹേഷിനെ ഗുണ്ടാ നിയമപ്രകാരം ഷാഡോ പോലീസ് പിടികൂടി. കവടിയാർ ടി.കെ ദിവാകരൻ റോഡിൽ ശ്യാമളാലയത്തിൽ മഹേഷാണ് (36) ഗുണ്ടാ നിയമപ്രകാരം നാലാം തവണഅറസ്റ്റിലാകുന്നത്.പേരൂർക്കട പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുടപ്പനക്കുന്ന്, ചെട്ടിവിളാകം ചെറുപുഷപം പള്ളിക്ക് സമീപം താമസിക്കുന്ന ബിനുവിനെ മഹേഷും സംഘാംഗംങ്ങളും ചേർന്ന് ആക്രമിച്ച് പണാപഹരണം നടത്തിയ കേസ്സിനെ തുടർന്നാണ് ഇയാൾക്കെതിരെ കരുതൽ തടങ്കൽ നിയമപ്രകാരം വീണ്ടും നടപടികൾ ആരംഭിച്ചത്. സിറ്റി പോലീസ് കമ്മിഷണർ പി.പ്രകാശിന്റെ നേതൃത്വത്തിൽ ഡി.സി പി ആർ ആദിത്യയുടെ […]

ഓണപരീക്ഷ ഓണാവധിക്കുശേഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ടേമിലെ പരീക്ഷ ഓണാവധിക്കുശേഷം ആഗസ്റ്റ് 30ന് പരീക്ഷ ആരംഭിക്കും. പ്രൈമറി ക്ലാസ്സിലെ പരീക്ഷകൾ സെപ്തംബർ 6നും ഹൈസ്‌കൂൾ വിഭാഗത്തിന്റെ പരീക്ഷകൾ സെപ്തംബർ 7നും അവസാനിക്കും. നിപ വൈറസ് ബാധയെത്തുടർന്നു കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും കണ്ണൂരിലെ തലശേരി വിദ്യാഭ്യാസ ജില്ലയിലും വൈകിയാണ് സ്‌കൂൾ തുടങ്ങിയത്. അത് പരിഗണിച്ച് പരീക്ഷ ഓണത്തിനുശേഷം മതിയെന്നു പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിട്ടറിങ് കമ്മിറ്റി സർക്കാരിനു ശുപാർശ നൽകി.

മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദരം

സ്വന്തം ലേഖകൻ ബാൾടിമോർ: മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയിൽ ബാൾടിമോറിൽ പ്രവർത്തിക്കുന്ന ലോക പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സർക്കാർ എടുത്ത ഫലപ്രദമായ നടപടികൾക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ഐ.എച്ച്.വി. ആദരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബർട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. 1996ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ജനപ്രതിനിധിയെ ആദരിക്കുന്നത് ആദ്യമാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിന് മുമ്പ് റോബർട്ട് ഗെലോയും ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞരും വിവിധ […]

പെരുമഴയത്ത് റോഡിലേക്ക് മറിഞ്ഞുവീണ മരം അദ്ധ്യാപകൻ മുറിച്ചു മാറ്റി; മരം മുറിച്ചതിന് 7000രൂപ തന്നിട്ട് പോയാൽ മതിയെന്ന് പെരിയാർ വാലി അധികൃതർ

സ്വന്തം ലേഖകൻ പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് റോഡിലേക്ക് മറിഞ്ഞു വീണ മരം മുറിച്ചു മാറ്റിയ അധ്യാപകന് 7000 രൂപ പിഴ. കോട്ടൂർ സ്വദേശിയായ അധ്യാപകനാണ് കനത്ത മഴയെ തുടർന്ന് പൊതുവഴി സഞ്ചാരയോഗ്യമാക്കാൻ സഹായിച്ചതിന് പിഴ അടയ്‌ക്കേണ്ടി വരുന്നത്. പെരിയാർവാലി കറുകപ്പിള്ളി റോഡിൽ നിന്ന വട്ടമരമാണ് റോഡിന് കുറുകെ വീണത്. സ്‌കൂൾ കുട്ടികളും നാട്ടുകാരും യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നത് കണ്ട അധ്യാപകൻ യാത്രാസൗകര്യം ഒരുക്കുന്നതിനായി മരം മുറിച്ചു മാറ്റി. ഇതോടെയാണ് പെരിയാർവാലി അധികൃതർ അധ്യാപകനോട് 7000 രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടത്.

പെരുമഴയത്ത് റോഡിലേക്ക് മറിഞ്ഞുവീണ മരം അദ്ധ്യാപകൻ മുറിച്ചു മാറ്റി; മരം മുറിച്ചതിന് 7000രൂപ തന്നിട്ട് പോയാമതിയെന്ന് പെരിയാർ വാലി അധികൃതർ

സ്വന്തം ലേഖകൻ പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് റോഡിലേക്ക് മറിഞ്ഞു വീണ മരം മുറിച്ചു മാറ്റിയ അധ്യാപകന് 7000 രൂപ പിഴ. കോട്ടൂർ സ്വദേശിയായ അധ്യാപകനാണ് കനത്ത മഴയെ തുടർന്ന് പൊതുവഴി സഞ്ചാരയോഗ്യമാക്കാൻ സഹായിച്ചതിന് പിഴ അടയ്‌ക്കേണ്ടി വരുന്നത്. പെരിയാർവാലി കറുകപ്പിള്ളി റോഡിൽ നിന്ന വട്ടമരമാണ് റോഡിന് കുറുകെ വീണത്. സ്‌കൂൾ കുട്ടികളും നാട്ടുകാരും യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നത് കണ്ട അധ്യാപകൻ യാത്രാസൗകര്യം ഒരുക്കുന്നതിനായി മരം മുറിച്ചു മാറ്റി. ഇതോടെയാണ് പെരിയാർവാലി അധികൃതർ അധ്യാപകനോട് 7000 രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടത്.

ബസേലിയസ് കോളേജിലെ അദ്ധ്യാപകനെ കാണാതായി: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അധ്യാപകനും ഭർതൃമതിയായ യുവതിയും ഒളിച്ചോടിയതായി സംശയം; രണ്ടു വീട്ടുകാരുടേയും പരാതിയിന്മേൽ പോലീസ് കേസെടുത്തു

ശ്രീകുമാർ കോട്ടയം: ബസേലിയസ് കോളജിലെ സംസ്‌കൃത അധ്യാപകനെ കാണാതായെന്നു പരാതി. നട്ടാശേരി പതിക്കവേലിൽ ശരത് പി. നാഥിനെ (31) കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ പരാതിയിൽ ഈസ്റ്റ് പോലീസ് കേസെടുത്തു. അന്വേഷണത്തിനിടയിലാണ് എറണാകുളം തേവര സ്വദേശിയും ഗൾഫുകാരന്റെ ഭാര്യയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയേയും കാണാതായതായി ബന്ധുക്കൾ തേവര പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതായി അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതായും ഇന്നലെ ഇരുവരും അടിമാലിയിൽ എത്തിയതായും കണ്ടെത്തിയത്. ഈസ്റ്റ് പോലീസ് അടിമാലിയിലെത്തി വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂന്നാറിലേക്കും തമിഴ്‌നാട്ടിലേക്കും പോലീസ് […]

സുനന്ദ പുഷ്‌കറുടെ മരണം; ശശി തരൂരിന് സ്ഥിരം ജാമ്യം അനുവദിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും കോൺഗ്രസ് എം.പി.യുമായ ശശി തരൂരിന് ഡൽഹി പട്യാലഹൗസ് കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. കഴിഞ്ഞദിവസം പ്രത്യേക കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തരൂർ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കേസിൽ പ്രോസിക്യൂഷനെ സഹായിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി കോടതിയെ സമീപിച്ചു. എന്നാൽ തരൂരിന്റെ അഭിഭാഷകൻ ഇക്കാര്യം എതിർക്കുകയും ചെയ്തു. സ്വാമിയുടെ അപേക്ഷയിൽ മറുപടി നൽകാൻ കോടതി നിർദേശം നൽകി. കേസ് ഇനി ഈ മാസം 26 ന് പരിഗണിക്കും. […]

കെവിൻ വധക്കേസ്; പ്രതി ചാക്കോയുടെ വീട് അടിച്ച് തകർത്ത് നീനുവിന്റെ അമ്മയെ മർദ്ദിച്ചു

സ്വന്തം ലേഖകൻ തെന്മല: കെവിൻ വധക്കേസ് പ്രതി ചാക്കോയുടെ വീട് സഹോദരൻ അടിച്ചു തകർത്തു. ചാക്കോയുടെ അനുജൻ അജിയാണ് തെന്മലയിലെ വീട് അടിച്ച് തകർത്ത്. ചാക്കോയുടെ ഭാര്യ രഹ്നയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ രഹ്ന പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അജിയും ഭാര്യ ജനിയും ചേർന്നാണ് വീട്ടിലെത്തി മർദ്ദിച്ചതെന്ന് രഹ്ന തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. അജിയുടെ കൈയ്യിൽ ഇരുമ്പ് വടി ഉണ്ടായിരുന്നുവെന്നും അതുപയോഗിച്ച് തലയ്ക്കടിക്കാൻ ശ്രമിക്കവെ താൻ തടഞ്ഞെന്നും നിലത്തു വീണ തന്നെ ക്രൂരമായി മർദ്ദിച്ചതായും രഹ്ന പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തെന്മല പോലീസാണ് […]