ബസേലിയസ് കോളേജിലെ അദ്ധ്യാപകനെ കാണാതായി: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അധ്യാപകനും ഭർതൃമതിയായ യുവതിയും ഒളിച്ചോടിയതായി സംശയം; രണ്ടു വീട്ടുകാരുടേയും പരാതിയിന്മേൽ പോലീസ് കേസെടുത്തു

ബസേലിയസ് കോളേജിലെ അദ്ധ്യാപകനെ കാണാതായി: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അധ്യാപകനും ഭർതൃമതിയായ യുവതിയും ഒളിച്ചോടിയതായി സംശയം; രണ്ടു വീട്ടുകാരുടേയും പരാതിയിന്മേൽ പോലീസ് കേസെടുത്തു

ശ്രീകുമാർ

കോട്ടയം: ബസേലിയസ് കോളജിലെ സംസ്‌കൃത അധ്യാപകനെ കാണാതായെന്നു പരാതി. നട്ടാശേരി പതിക്കവേലിൽ ശരത് പി. നാഥിനെ (31) കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ പരാതിയിൽ ഈസ്റ്റ് പോലീസ് കേസെടുത്തു. അന്വേഷണത്തിനിടയിലാണ് എറണാകുളം തേവര സ്വദേശിയും ഗൾഫുകാരന്റെ ഭാര്യയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയേയും കാണാതായതായി ബന്ധുക്കൾ തേവര പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതായി അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതായും ഇന്നലെ ഇരുവരും അടിമാലിയിൽ എത്തിയതായും കണ്ടെത്തിയത്. ഈസ്റ്റ് പോലീസ് അടിമാലിയിലെത്തി വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂന്നാറിലേക്കും തമിഴ്‌നാട്ടിലേക്കും പോലീസ് അന്വേഷണം വ്യാപിപിച്ചു. ഇരുവരുടേയും ഫോൺ സ്വിച്ച് ഓഫാണ്.