പെരുമഴയത്ത് റോഡിലേക്ക് മറിഞ്ഞുവീണ മരം അദ്ധ്യാപകൻ മുറിച്ചു മാറ്റി; മരം മുറിച്ചതിന് 7000രൂപ തന്നിട്ട് പോയാൽ മതിയെന്ന് പെരിയാർ വാലി അധികൃതർ

പെരുമഴയത്ത് റോഡിലേക്ക് മറിഞ്ഞുവീണ മരം അദ്ധ്യാപകൻ മുറിച്ചു മാറ്റി; മരം മുറിച്ചതിന് 7000രൂപ തന്നിട്ട് പോയാൽ മതിയെന്ന് പെരിയാർ വാലി അധികൃതർ

സ്വന്തം ലേഖകൻ

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് റോഡിലേക്ക് മറിഞ്ഞു വീണ മരം മുറിച്ചു മാറ്റിയ അധ്യാപകന് 7000 രൂപ പിഴ. കോട്ടൂർ സ്വദേശിയായ അധ്യാപകനാണ് കനത്ത മഴയെ തുടർന്ന് പൊതുവഴി സഞ്ചാരയോഗ്യമാക്കാൻ സഹായിച്ചതിന് പിഴ അടയ്‌ക്കേണ്ടി വരുന്നത്. പെരിയാർവാലി കറുകപ്പിള്ളി റോഡിൽ നിന്ന വട്ടമരമാണ് റോഡിന് കുറുകെ വീണത്. സ്‌കൂൾ കുട്ടികളും നാട്ടുകാരും യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നത് കണ്ട അധ്യാപകൻ യാത്രാസൗകര്യം ഒരുക്കുന്നതിനായി മരം മുറിച്ചു മാറ്റി. ഇതോടെയാണ് പെരിയാർവാലി അധികൃതർ അധ്യാപകനോട് 7000 രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published.