സുനന്ദ പുഷ്‌കറുടെ മരണം; ശശി തരൂരിന് സ്ഥിരം ജാമ്യം അനുവദിച്ചു

സുനന്ദ പുഷ്‌കറുടെ മരണം; ശശി തരൂരിന് സ്ഥിരം ജാമ്യം അനുവദിച്ചു

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും കോൺഗ്രസ് എം.പി.യുമായ ശശി തരൂരിന് ഡൽഹി പട്യാലഹൗസ് കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. കഴിഞ്ഞദിവസം പ്രത്യേക കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തരൂർ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കേസിൽ പ്രോസിക്യൂഷനെ സഹായിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി കോടതിയെ സമീപിച്ചു. എന്നാൽ തരൂരിന്റെ അഭിഭാഷകൻ ഇക്കാര്യം എതിർക്കുകയും ചെയ്തു. സ്വാമിയുടെ അപേക്ഷയിൽ മറുപടി നൽകാൻ കോടതി നിർദേശം നൽകി. കേസ് ഇനി ഈ മാസം 26 ന് പരിഗണിക്കും. 2014 ജനുവരി 17നാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറെ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണയാണ് തരൂരിന്റെ മേൽ ചുമത്തിയ കുറ്റം.